Loading...
Evangeline Paul Dhinakaran

നിങ്ങൾ ദൈവവിളിക്ക് യോഗ്യർ

Sis. Evangeline Paul Dhinakaran
28 May
പ്രിയ സ്‌നേഹിതാ, യിരെമ്യാവ് 1:5-ൽ ദൈവം നിങ്ങളോടു പറയുന്നു: "നിന്നെ ഉദരത്തിൽ ഉരുവാക്കിയതിന്നു മുമ്പെ ഞാൻ നിന്നെ അറിഞ്ഞു." നിങ്ങൾ അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനു മുമ്പുതന്നെ താൻ നിങ്ങളെ അറിയുന്നു എന്ന് ദൈവം പറയുന്നത് എത്ര സന്തോഷം നൽകുന്ന കാര്യമാണ്. കർത്താവാണ് നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. അവിടുന്ന് നിങ്ങളെ സൃഷ്ടിക്കുന്നതിനു മുമ്പുതന്നെ, നിങ്ങളെക്കുറിച്ച് ദൈവം സകലതും അറിയുന്നു. എങ്ങനെയാണ് ദൈവം നിങ്ങളെ സൃഷ്ടിച്ചത്? എഫെസ്യർ 2:10 പ്രകാരം, "നാം അവന്റെ കൈപ്പണിയായി സൽപ്രവൃത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു."

അതെ പ്രിയരേ, നിങ്ങളെ അമ്മയുടെ ഉദരത്തിൽ ഉരുവാക്കുന്നതിന് മുമ്പുതന്നെ ദൈവം നിങ്ങൾക്കായി സകലതും ഒരുക്കിയിരിക്കുന്നു. സൽപ്രവൃത്തികൾ ചെയ്യുന്നതിനായി നിങ്ങൾക്കുവേണ്ടി ദൈവം സകലതും മുന്നമെ ഒരുക്കിയിരിക്കുന്നു. അതുകൊണ്ടാണ് സങ്കീർത്തനം 139:16-ൽ ദാവീദ് പറയുന്നത്: ";ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിന്റെ കണ്ണു എന്നെ കണ്ടു; നിയമിക്കപ്പെട്ട നാളുകളിൽ ഒന്നും ഇല്ലാതിരുന്നപ്പോൾ അവയെല്ലാം നിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു." എഫെസ്യർ 2:10 പ്രകാരം, സൽപ്രവൃത്തി ചെയ്യുവാൻ ദൈവം നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. നിങ്ങളെ സൃഷ്ടിക്കുന്നതിന് മുമ്പു തന്നെ നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം ദൈവം ഉണ്ടാക്കി. ലോകാരംഭം മുതൽക്കുതന്നെ ദൈവം നിങ്ങളെ ഓർത്തിരിക്കുന്നു.
ദൈവം നിങ്ങളുടെ വ്യക്തിത്വം അറിയുന്നു. നിങ്ങളുടെ താലന്തുകളും വിളിയും അവിടുന്ന് അറിയുന്നു. അതിനാൽ പ്രിയ സ്‌നേഹിതാ, കർത്താവിനായി പ്രവർത്തിക്കുവാൻ കഴിയില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാൻ നിങ്ങൾക്കാവില്ല. സൽപ്രവൃത്തി ചെയ്യാൻ നിങ്ങൾ ദൈവത്താൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു. അതിനാൽ ദൈവത്താൽ ഉപയോഗിക്കപ്പെടുവാൻ നിങ്ങൾ യോഗ്യരാകുന്നു. സ്‌നേഹിതാ, ഇപ്പോൾ മുതൽ കർത്താവിനായി സേവ ചെയ്യുവാൻ നിങ്ങളെത്തന്നെ സമർപ്പിക്കുക. നിങ്ങൾ നിങ്ങളെക്കുറിച്ചു അറിയുന്നതിനേക്കാൾ മികവായി കർത്താവ് നിങ്ങളെ അറിയുന്നു. ഇന്ന് നിങ്ങളുടെ ജീവിതവും താലന്തുകളും ദൈവത്താൽ വിനിയോഗിക്കപ്പെടുവാൻ സമർപ്പിക്കുക.
Prayer:
സ്‌നേഹവാനായി പിതാവേ, 

ഇന്നത്തെ വാഗ്ദത്തത്തിനായി നന്ദി. പിതാവേ, അങ്ങയുടെ പ്രത്യേകമായ അഭിഷേകം ഇന്ന് എന്റെമേൽ വരട്ടെ. അങ്ങ് എനിക്ക് തന്നിരിക്കുന്ന എല്ലാ താലന്തുകളും അങ്ങയുടെ ശുശ്രൂഷയ്ക്കായി ഉപയോഗിക്കുവാൻ എന്നെ സഹായിക്കേണമേ. എന്റ ജീവിതവും താലന്തുകളും അങ്ങയുടെ നാമത്തിന് മഹത്വം കൊടുക്കാൻ സഹായിക്കേണമേ. യേശുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. 

ആമേൻ.

For Prayer Help (24x7) - 044 45 999 000