Loading...

നിങ്ങളുടെ പരാജയങ്ങൾ അനുഗ്രഹമായിത്തീരും

Shilpa Dhinakaran
06 Aug
പ്രിയ സ്‌നേഹിതാ, ഇന്നത്തെ വാഗ്ദത്തം സങ്കീർത്തനം 89:21-ൽ നിന്ന് എടുത്തിരിക്കുന്നു: ''എന്റെ കൈ അവനോടുകൂടെ സ്ഥിരമായിരിക്കും; എന്റെ ഭുജം അവനെ ബലപ്പെടുത്തും.''ദൈവം നിങ്ങളെ നിലനിർത്തുമെന്ന് ഇന്ന് കർത്താവ് വാഗ്ദത്തം ചെയ്യുന്നു. നിങ്ങൾ തുടങ്ങുന്നതെല്ലാം പരാജയത്തിൽ കലാശിക്കുന്നത് എന്തുകൊണ്ടെന്ന് ഒരുപക്ഷേ നിങ്ങൾ ചിന്തിച്ച് ഹൃദയം തകർന്നിരിക്കുകയാവാം. ഒരുപക്ഷേ ബിസിനസ് പരാജയം അല്ലെങ്കിൽ ദാമ്പത്യത്തിൽ പരാജയം അല്ലെങ്കിൽ മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിൽ പരാജയം. ഇത്രയും കാലം നിങ്ങൾക്ക് നിരാശ തോന്നിയിട്ടുണ്ടോ? 
സ്‌നേഹിതാ, ധൈര്യപ്പെടുക. ഫിലിപ്പിയർ 1:6-ൽ കാണുന്ന വചനത്തിലൂടെ കർത്താവ് നിങ്ങളോട് സംസാരിക്കുന്നു: ''നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികെക്കും എന്നു ഉറപ്പായി വിശ്വസിച്ചുമിരിക്കുന്നു.'' അതെ, കർത്താവ് നിങ്ങളുടെ ജീവിതത്തിൽ ഒരു നല്ല പ്രവൃത്തി ആരംഭിച്ചിട്ടുണ്ടെങ്കിൽ, അവൻ നിങ്ങളെ ഒരിക്കലും വഴിമദ്ധ്യേ ഉപേക്ഷിക്കുകയില്ല. അവിടുന്ന് ആരംഭിച്ചത് അതിന്റെ പൂർത്തീകരണത്തിലുടനീളം അവിടുന്ന് നിർവ്വഹിക്കും. അത് അവസാനിച്ചുവെന്ന് നിങ്ങൾക്ക് തോന്നുമെങ്കിലും ദൈവം ഒരിക്കലും അത് അവസാനിച്ചതായി കരുതുന്നില്ല. പകരം, നിങ്ങളെ താങ്ങിക്കൊള്ളുമെന്ന് ദൈവം വാഗ്ദത്തം ചെയ്യുന്നു. അതിനാൽ നിങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉപേക്ഷിക്കരുത്! കർത്താവ് നിങ്ങളെ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നതിനാൽ നിങ്ങളുടെ ബന്ധങ്ങളിലും ബിസിനസ്സിലും മുറുകെ പിടിക്കുക.
Prayer:
കർത്താവായ യേശുവേ, ഹൃദയ നുറുക്കത്തോടെ ഞാൻ ഇന്ന് അങ്ങയുടെ മുൻപിൽ വരുന്നു. കർത്താവേ, എന്റെ ജീവിതത്തിൽ സകലതും പരാജയമായിരിക്കുന്നു. എന്റെ ജീവിതത്തിൽ യാതൊന്നും അഭിവൃദ്ധി പ്രാപിക്കുന്നതായോ നേരായി പോകുന്നതായോ തോന്നുന്നില്ല. എന്നാൽ കർത്താവേ, ഞാൻ അങ്ങയുടെ വാഗ്ദത്തത്തിൽ ആശ്രയിക്കുകയും അങ്ങയുടെ അനുഗ്രഹങ്ങൾ എന്റെ ജീവിതത്തിൽ വരേണ്ടതിന് പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഞാൻ ചെയ്യുന്നതെല്ലാം യേശുവിന്റെ നാമത്തിൽ അഭിവൃദ്ധിപ്പെടട്ടെ. എന്റെ കുടുംബജീവിതം പുനരുജ്ജീവിപ്പിക്കുകയും എന്റെ ഭവനത്തിൽ സമാധാനം നിലനിൽക്കുകയും ചെയ്യട്ടെ. കർത്താവേ, എന്നിൽ നല്ല പ്രവൃത്തി ആരംഭിച്ച അങ്ങ് അതിന്റെ പൂർത്തീകരണത്തിലേക്ക് എന്നെ നയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങ് എന്നെ താങ്ങുകയും സഹായിക്കുകയും ചെയ്യേണമേ. അങ്ങ് ഒരുനാളും എന്നെ കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല. കർത്താവേ, അങ്ങയുടെ സാന്നിധ്യത്താൽ എന്നെ നിറച്ചതിനാൽ നന്ദി. യേശുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.

For Prayer Help (24x7) - 044 45 999 000