Loading...
Evangeline Paul Dhinakaran

നിങ്ങളുടെ മക്കൾ ദൈവത്തിന്റേതാണ്!!

Sis. Evangeline Paul Dhinakaran
05 May
പ്രിയ സുഹൃത്തേ, ഇന്ന് നിങ്ങളുടെ മക്കളെ പ്രത്യേകം അനുഗ്രഹിക്കുമെന്ന് കർത്താവ് വാഗ്ദാനം ചെയ്യുന്നു. യെശയ്യാവു 54:13-ൽ പറയുന്നതുപോലെ, “നിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും.” നിങ്ങളുടെ മക്കൾ അനുഗ്രഹിക്കപ്പെടണമെന്ന് നിങ്ങൾ ഇന്ന് പ്രാർത്ഥിക്കുന്നുണ്ടാകാം, നിങ്ങളുടെ മക്കൾ കർത്താവിൽ നിന്നുള്ള പ്രതിഫലമാണെന്ന് കർത്താവ് നിങ്ങളെ ഓർമ്മിപ്പിക്കുവാൻ കർത്താവ് ആഗ്രഹിക്കുന്നു. സങ്കീർത്തനം 127:3-ൽ പറയുന്നതുപോലെ, “മക്കൾ, യഹോവ നൽകുന്ന അവകാശവും ഉദര ഫലം, അവൻ തരുന്ന പ്രതിഫലവും തന്നേ.” അതെ, അവർ കർത്താവിൽ നിന്നുള്ള പ്രതിഫലമാണ്. അവർ വിലപ്പെട്ടവരാണ്. ഒരിക്കൽ ഞങ്ങൾ ഞങ്ങളുടെ കുട്ടികൾക്കായി ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തപ്പോൾ കർത്താവ് ഞങ്ങളോട് പറഞ്ഞു, “നിങ്ങളുടെ മക്കൾ നിങ്ങളുടേത് മാത്രമല്ല, അവർ എന്റേതാണ്. ഞാൻ എന്റെ വചനം അവരുടെ വായിൽ വെക്കും. നിങ്ങളുടെ ഓരോ കുട്ടിയും ഒരു ശുശ്രൂഷ നടത്തും. അവർ സത്യത്തിനായി നിലകൊള്ളും.”

നിങ്ങളും നിങ്ങളുടെ മക്കൾക്കുവേണ്ടി ഉപവാസത്തോടെ പ്രാർത്ഥിക്കുന്നുണ്ടാകാം. അതിനാൽ ഇന്ന് കർത്താവ് നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുകയും നിങ്ങളുടെ മക്കളെ അനുഗ്രഹിക്കുകയും ചെയ്യും. കാരണം, യാക്കോബ് 5:16 -ൽ വേദപുസ്തകം പറയുന്നതുപോലെ, “നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥന വളരെ ഫലിക്കുന്നു.” കർത്താവായ പരിശുദ്ധാത്മാവ് തന്നെ നിങ്ങളുടെ മക്കളെ പഠിപ്പിക്കും. യെശയ്യാവു 54 -ൽ പറയുന്നതുപോലെ കർത്താവു നിങ്ങളുടെ മക്കളെ അനുഗ്രഹിക്കട്ടെ. ക്ഷീണിതരെ താങ്ങുവാൻ കർത്താവ് അവരെ വചനം പഠിപ്പിക്കട്ടെ. എല്ലാ ദിവസവും രാവിലെ കർത്താവ് നിങ്ങളുടെ മക്കളെ ഉണർത്തട്ടെ. ഉപദേശങ്ങൾ കേൾക്കുവാൻ കർത്താവ് അവരുടെ ചെവി കൂർമ്മയുള്ളതാക്കിത്തീർക്കട്ടെ.
ഇന്നും കർത്താവ് നിങ്ങളുടെ മക്കളെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കുവാൻ പ്രാർത്ഥിക്കുക. കർത്താവുതന്നെ അവരെ പഠിപ്പിക്കുകയും സമാധാനം നൽകുകയും ചെയ്യട്ടെ. വേദപുസ്തകം പറയുന്നു: “ഞങ്ങളുടെ പുത്രന്മാർ ബാല്യത്തിൽ തഴെച്ചു വളരുന്ന തൈകൾപോലെയും ഞങ്ങളുടെ പുത്രിമാർ അരമനയുടെ മാതിരിയായി കൊത്തിയ മൂലത്തൂണുകൾപോലെയും ഇരിക്കട്ടെ” (സങ്കീർത്തനം 144:12). അതെ, ദൈവം നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും നിങ്ങളുടെ കുടുംബത്തിന്റെ മഹത്വമാക്കിത്തീർക്കും. അവർ നിങ്ങളുടെ വീടിനെ മനോഹരമാക്കും. അത് കലഹം നിറഞ്ഞതല്ല, മറിച്ച് സമാധാനം നിറഞ്ഞതായിരിക്കും. അവ നിങ്ങൾക്കും നിങ്ങളുടെ പങ്കാളിക്കും ആരോഗ്യം നൽകും. നിങ്ങളുടെ കുടുംബത്തെ സ്നേഹത്തിൽ സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാനം കൂടിയായിരിക്കും അവർ. അതെ, വാഗ്ദാനം ചെയ്തതുപോലെ ദൈവം ഇന്ന് നിങ്ങളുടെ മക്കളെ മാറ്റുവാൻ പോകുന്നു.
Prayer:
കർത്താവായ യേശുവേ,

അങ്ങ് എനിക്കു തന്നിട്ടുള്ള എന്റെ പ്രിയപ്പെട്ട മക്കളെ അനുഗ്രഹിക്കണമേ. പരിശുദ്ധാത്മാവ് അവരുടെമേൽ കടന്നുവന്ന് എല്ലാ പ്രഭാതത്തിലും അവരെ ഉണർത്തുകയും അങ്ങയുടെ വചനം അവരെ പഠിപ്പിക്കുകയും ചെയ്യേണമേ. അങ്ങയുടെ സമാധാനം അവർക്ക് മഹത്തരമായിരിക്കട്ടെ. ശോഭനമായ ഭാവി നൽകി എന്റെ മക്കളെ അനുഗ്രഹിക്കേണമേ. എന്റെ പുത്രന്മാർ തഴെച്ചു വളരുന്ന തൈകൾപോലെയും എന്റെ പുത്രിമാർ മൂലത്തൂണുകൾപോലെയും ആയിത്തീരട്ടെ. അവർ ഞങ്ങളുടെ വീടിനെ മനോഹരമാക്കിത്തീർക്കട്ടെ!

അങ്ങയുടെ വിലയേറിയ നാമത്തിൽ അപേക്ഷിക്കുന്നു.

ആമേൻ.

For Prayer Help (24x7) - 044 45 999 000