Loading...
Evangeline Paul Dhinakaran

നിങ്ങൾ ജീവിക്കും!!

Sis. Evangeline Paul Dhinakaran
15 Jun
പ്രിയപ്പെട്ടവരേ, നിങ്ങൾക്ക് ദൈവവുമായി ബന്ധമുണ്ടോ? ദൈവത്തെ ’എനെ്റ ദൈവം’ എന്ന് നിങ്ങൾക്ക് പറയുവാൻ സാധിക്കുമോ? നിങ്ങളുടെ ദൈവമെന്ന നിലയിൽ നിങ്ങൾ അവനെ സ്വന്തമാക്കിയിട്ടുണ്ടോ? ലൂക്കൊസ് 20:37-ൽ വേദപുസ്തകം പറയുന്നു: ‘‘മരിച്ചവർ ഉയിർത്തെഴുന്നേൽക്കുന്നു എന്നതോ മോശെയും മുൾപ്പടർപ്പുഭാഗത്തു കർത്താവിനെ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു പറയുന്നതിനാൽ സൂചിപ്പിച്ചിരിക്കുന്നു.’’ തനെ്റ മക്കളായി ദൈവം നമ്മെ കരുതുന്നു. അബ്രഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമാണ് നമ്മുടെ ദൈവം. അവർ അവനെ തങ്ങളുടെ ദൈവമായി തിരഞ്ഞെടുത്തതിനാൽ, അവൻ അവരെ മാനിച്ചു. ‘‘ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേര് വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും’’ (ഉല്പത്തി 12:2) എന്ന് ദൈവം അബ്രഹാമിനോട് പറഞ്ഞു. അവർ ദൈവത്തിന്്റേതായിരുന്നതു പോലെ തന്നെ ദൈവവും അവരുടേതായിരുന്നു. തന്മൂലം, ഭൂമിയിലായിരുന്നപ്പോൾ ദൈവം അവർക്ക്  ദീർഘായുസ്സ്  നൽകി അനുഗ്രഹിക്കുകയും നിത്യജീവന് അവകാശികളാക്കിത്തീർക്കുകയും ചെയ്തു. നമ്മുടെ ദൈവം ജീവനുള്ളവരുടെ ദൈവമാണെന്നും അവൻ നിങ്ങളെ ജീവനോടെ കാക്കുമെന്നും ഇന്ന് നിങ്ങളോട് പറയുന്നു.

തികച്ചും നിരാശയിലായ ഒരാൾ ഉണ്ടായിരുന്നു. അവന് ജോലി നഷ്ടപ്പെട്ടു. ഭാര്യ അവനെ ഉപേക്ഷിച്ചുപോയി. ഓരോ ദിവസവും അവന് വളരെ ഭാരമേറിയതായിരുന്നു. താൻ തീർത്തും ഉപയോഗശൂന്യനാണ് എന്നവൻ പറഞ്ഞുകൊണ്ടിരുന്നു. ഒരിക്കൽ റോഡിനെ്റ അരികിൽ നിന്ന് അവൻ കാറിൽ ഇരുന്നിരുന്ന ഒരാളുമായി സംസാരിക്കുകയായിരുന്നു. അവന്്റെ വാക്കുകളിൽ നിരാശ നിഴലിച്ചിരുന്നു. കാറിലുണ്ടായിരുന്നയാൾ പ്രതീക്ഷയുടെ ചില വാക്കുകൾ കൊണ്ട് അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു, പക്ഷേ ഒന്നും ഫലിച്ചില്ല. ഒടുവിൽ അയാൾ തിരിച്ചുപോകുവാനായി കാർ തിരിച്ചു. പെട്ടെന്ന്  നിരാശനായ മനുഷ്യൻ, ‘‘നിർത്തൂ’’ എന്ന് നിലവിളിച്ചു. വളരെ വേഗത്തിൽ ഒരു കാർ തന്്റെ കാറിനുനേരെ വരുന്നത് അയാൾ കണ്ടില്ലായിരുന്നു. ഉച്ചത്തിലുള്ള വിളി കേട്ട് അയാൾ ബ്രേക്ക് ചവിട്ടി, കാർ നിർത്തി. ഒരു വലിയ അപകടത്തിൽനിന്നും അയാൾ രക്ഷപെട്ടു. അയാൾ പറഞ്ഞു: ‘‘നീ വിളിച്ചില്ലായിരുന്നുവെങ്കിൽ ഞാൻ ഇപ്പോൾ മരിച്ചുപോകുമായിരുന്നു. അല്പസമയത്തിന് മുൻപ്  നീ ഉപയോഗശൂന്യനാണ് എന്ന് നീ പറഞ്ഞു. എന്നാൽ ഇപ്പോൾ നീയാണ്  എനെ്റ ജീവൻ രക്ഷിച്ചത്! ഈ നിമിഷം മുതൽ, ഞാൻ ചെയ്യുന്ന എല്ലാ നന്മകളുടെയും ഫലം നിന്്റെ പേരിൽ എഴുതപ്പെടും.’’ നിരാശയിലാണ്ടുപോയിരുന്ന ആ മനുഷ്യന്്റെ മുഖത്ത്  പ്രകാശം പരന്നു. നിരാശ അവനെ വിട്ടുപോയി. ഓരോ ഇരുണ്ട രാത്രിക്കും ഒരു പ്രഭാതമുണ്ട്. അടുത്ത നിമിഷം എന്താണെന്ന് ആർക്കും അറിയില്ല, പക്ഷേ നമ്മുടെ ദൈവം ജീവിക്കുന്നുവെന്ന്  വിശ്വസിക്കുമ്ബോൾ ജീവിതത്തിലെ നല്ല സമയത്തിനായി നമുക്ക്  പ്രത്യാശിക്കാം.
പ്രിയപ്പെട്ടവരേ, നിങ്ങളുടെ എല്ലാ രോഗങ്ങളിൽ നിന്നും ബലഹീനതകളിൽ നിന്നും ദൈവം നിങ്ങളെ സുഖപ്പെടുത്തുകയും നിങ്ങളെ ജീവിപ്പിക്കുകയും ചെയ്യും. പലപ്പോഴും നിങ്ങളുടെ ജീവിതം അവസാനിച്ചുവെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. എന്നാൽ ദൈവം പറയുന്നു ‘‘ഞാൻ ജീവിക്കുന്നതിനാൽ നിങ്ങളും ജീവിക്കും’’ (യോഹന്നാൻ 14:19). നിങ്ങൾ കടന്നുപോകുന്ന എല്ലാ സാഹചര്യങ്ങളിലൂടെയും നമ്മുടെ കർത്താവായ യേശു കടന്നുപോയി. അവൻ മരണത്തിലൂടെ കടന്നുപോയി. അവന്്റെ ശരീരം സംസ്ക്കരിച്ചു. എന്നാൽ അവൻ  ജീവിതത്തിലേക്ക്  ഉയിർത്തെഴുന്നേറ്റു. നിങ്ങളുടെ ജീവിതം തലകീഴായി മാറ്റുവാൻ അവനെ്റ കൈകളിൽ എല്ലാ അധികാരവുമുണ്ട്. നിങ്ങൾക്ക്  ദൈവവുമായി വ്യക്തിപരമായ ബന്ധമുണ്ടാകുന്പോൾ, അവൻ നിങ്ങളോട് സംസാരിക്കും. അവൻ നിങ്ങളോടൊപ്പം നടക്കുകയും നിങ്ങളുടെ ഇന്നത്തെ സാഹചര്യങ്ങളെ മാറ്റിത്തരികയും ചെയ്യും. ഡോക്ടമാർ പ്രത്യാശ കൈവിട്ടിരിക്കാം. അവൻ ജീവിക്കുന്നതിനാൽ നാമും ജീവിക്കും എന്നതാണ്  ദൈവത്തിലുള്ള നമ്മുടെ പ്രത്യാശ. ‘‘ദൈവമോ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; എല്ലാവരും അവന്നു ജീവിച്ചിരിക്കുന്നുവല്ലോ’’ (ലൂക്കൊസ് 20:38). ഇന്ന് ഈ വാഗ്ദാനം മുറുകെപ്പിടിച്ചുകൊണ്ട് ഈ ലോകത്തിൽ അനുഗൃഹീതമായ ജീവിതം ലഭിക്കുന്നതിനായി കർത്താവിനോട്  പ്രാർത്ഥിക്കുക. പൂർവ്വപിതാക്കന്മാരെപ്പോലെ നിങ്ങളുടെ പേരും മാനിക്കപ്പെടും. കർത്താവായ യേശുവാണ് നിങ്ങളുടെ ദൈവം എന്നും അവൻ സർവ്വശക്തനാണ് എന്നും എല്ലാവരും അറിയും.
Prayer:
സ്നേഹവാനായ പിതാവേ, 

അവസാനത്തോളം എന്നെ നടത്തുവാൻ അങ്ങ് ശക്തനാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു. എന്്റെ ജീവിതത്തിൽ എത്രയധികം പ്രശ്നങ്ങൾ നേരിടേണ്ടി വന്നാലും അങ്ങയുടെ നിത്യസ്നേഹത്താൽ എന്നെ കാത്തുകൊള്ളേണമേ. അങ്ങയുടെ ദയയാൽ എന്നെ ഉയർത്തും എന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങയോട് അടുത്ത് ജീവിക്കുന്നതിനുള്ള ഭാഗ്യം എനിക്ക് നല്കേണമേ. അങ്ങയുടെ ചിറകിൻ കീഴിൽ ഞാൻ അഭയം പ്രാപിക്കുന്നു. മാനവും മഹത്വവും അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു. 

എനിക്കുവേണ്ടി മരിച്ച് ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തുവിന്്റെ വിലയേറിയ നാമത്തിൽ അപേക്ഷിക്കുന്ന ഈ യാചന കൃപയോടെ കേൾക്കേണമേ.

ആമേൻ.

For Prayer Help (24x7) - 044 45 999 000