Loading...
Samuel Paul Dhinakaran

ശോഭിക്കുവാനുള്ള സമയം

Samuel Dhinakaran
20 Jan
പ്രിയ സ്‌നേഹിതാ, ഇന്നത്തെ വാഗ്ദത്തം സങ്കീർത്തനം 34:10. വചനം എന്താണ് പറയുന്നത്: "ബാലസിംഹങ്ങളും ഇരകിട്ടാതെ വിശന്നിരിക്കും; യഹോവയെ അന്വേഷിക്കുന്നവർക്കോ ഒരു നന്മെക്കും കുറവില്ല." അതെ, ദൈവം നിങ്ങൾക്ക് നൽകുന്ന വലിയ നന്മകൾക്ക് ഒന്നിനും നിങ്ങൾക്ക് കുറവുണ്ടാകയില്ല. ക്ഷാമത്തിൽ നിന്നും ഇല്ലായ്മയുടെ അവസ്ഥയിൽ നിന്നും ഈ നന്മകൾ പുറപ്പെടും. അവയുടെ മദ്ധ്യത്തിൽ, ദൈവം തന്റെ മഹത്വം കാണാൻ നിങ്ങളെ സഹായിക്കും. നിങ്ങളുടെ കുറവുകളിൽ നിന്നും അത്തരം മഹത്തായ നന്മകൾ പുറപ്പെടുന്നത് നിങ്ങൾ കാണാൻപോകുന്നു.

ഒരു പക്ഷേ നിങ്ങൾക്ക് ചുറ്റുമുള്ളവർ തങ്ങളുടെ ശക്തി, അറിവ്, കഴിവുകൾ, താലന്തുകൾ മുതലായവയെക്കുറിച്ച് ഇതുവരെയും പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ടാകാം. എങ്കിലും, വലിയ പ്രശ്‌നങ്ങളുടെ മദ്ധ്യത്തിലും ഇല്ലായ്മയുടെ വേളകളിലും ഈ മഹത്വമെല്ലാം വീണുപോകും. ആ സമയമാണ് ദൈവം നിങ്ങളുടെ ജീവിതത്തിൽ തന്റെ മഹത്വം വെളിപ്പെടുത്താൻ ഉപയോഗിക്കുന്നത്. സ്‌നേഹിതാ, നിങ്ങൾ ക്ഷമയോടിരിക്കുക. നിങ്ങൾക്കു ചുറ്റും കാണുന്ന എല്ലാ കുറവുകളുടെ മദ്ധ്യത്തിലും, എല്ലാ പ്രശ്‌നങ്ങളുടെ മദ്ധ്യത്തിലും ദൈവത്തിൽ നിന്നും നന്മ വരുന്നത് നിങ്ങൾ കാണും. അതിനാൽ നിങ്ങൾക്ക് ഉള്ള അൽപത്തെ ദൈവത്തിന് നൽകുക.
കർത്താവിന് നൽകാൻ സാധിക്കുന്ന അൽപമായതിനെ കൊണ്ടുവരുക. അതാണ് വേദപുസ്തകത്തിൽ ഒരു ബാലൻ ചെയ്തത്. യേശു പുരുഷാരത്തോടു പ്രസംഗിച്ചു കഴിഞ്ഞപ്പോൾ അവർക്ക് വിശന്നു. അവർക്ക് ആഹാരം കൊടുക്കാൻ യേശു ആഗ്രഹിച്ചെങ്കിലും ഒന്നുമില്ലായിരുന്നു. ആ കൂട്ടത്തിൽ നിന്നും ഒരു ബാലൻ തന്റെ പക്കലുണ്ടായിരുന്ന അഞ്ച് അപ്പവും രണ്ട് മീനും യേശുവിന് നൽകി. യേശു അതിനെ അനുഗ്രഹിച്ചു വാഴ്ത്തി നുറുക്കി. അൽപമായിരുന്നത് അനേകായിരമായി വർദ്ധിച്ചു. ദൈവത്തെ സ്തുതിക്കുക. ഇതാണ് ദൈവം നിങ്ങൾക്കായി ചെയ്യാൻ പോകുന്നത്. നിങ്ങൾ കൊണ്ടുവന്ന അൽപമായതിനെ കർത്താവ് അനുഗ്രഹിച്ച് ആയിരംമടങ്ങായി വർദ്ധിപ്പിക്കാൻ പോകുന്നു. നിങ്ങൾക്ക് ചുറ്റുമുള്ളവർക്ക് അതൊരു അനുഗ്രഹമാകാൻ പോകുന്നു. തങ്ങളുടെ ശക്തിയെക്കുറിച്ച് മുമ്പ് പൊങ്ങച്ചം പറഞ്ഞിരുന്നവർ, നിങ്ങളിലൂടെ ദൈവം ചെയ്യുന്നത് കണ്ട് നടുങ്ങാൻ പോകുന്നു. നിങ്ങളിലൂടെ അവർ ദൈവത്തിന്റെ ശക്തി അറിയാൻ പോകുന്നു. പ്രിയ സ്‌നേഹിതാ ഈ നല്ല കാര്യത്തിനായി തയ്യാറാവുക. ഇത് നിങ്ങൾക്ക് ശോഭിക്കുവാനുള്ള സമയമാണ്.
Prayer:
സ്‌നേഹവാനായ സ്വർഗ്ഗീയ പിതാവേ,

ഇന്നത്തെ വാഗ്ദത്തത്തിനായി നന്ദി. പിതാവേ, എനിക്കുള്ള അൽപമായതിനെ ഞാൻ അങ്ങയുടെ മുമ്പിൽ കൊണ്ടുവരുന്നു. യേശു അഞ്ച് അപ്പത്തെയും രണ്ടു മീനിനെയും വാഴ്ത്തി അനുഗ്രഹിച്ചു വർദ്ധിപ്പിച്ചതുപോലെ, എന്റെ വിശ്വാസത്തെ, കഴിവുകളെ, സമ്പാദ്യത്തെ അനുഗ്രഹിച്ചു വർദ്ധിപ്പിക്കേണമേ. ഇല്ലായ്മയുടെ എന്റെ അവസ്ഥയിൽ അങ്ങ് എനിക്ക് നൽകുന്ന അനുഗ്രഹങ്ങളിലൂടെ അങ്ങയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ. യേശുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. 

ആമേൻ.

For Prayer Help (24x7) - 044 45 999 000