Loading...
Stella ramola

നിങ്ങൾ രക്ഷിക്കപ്പെടും

Sis. Stella Dhinakaran
30 May
പ്രിയ സ്‌നേഹിതാ, നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ നാമത്തിൽ നിങ്ങൾക്ക് വന്ദനം. ഇന്ന് യെശയ്യാവ് 59:1 ൽ നിന്നും ദൈവം നിങ്ങളോടു സംസാരിക്കുന്നു. "രക്ഷിപ്പാൻ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേൾപ്പാൻ കഴിയാതവണ്ണം അവന്റെ ചെവി മന്ദമായിട്ടുമില്ല." ദാവീദ് രാജാവിന് ഈ അനുഭവമുണ്ടായിരുന്നു. സങ്കീർത്തനം 27:1-ൽ അവൻ ഇങ്ങനെ എഴുതിയിരിക്കുന്നു: "യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാൻ ആരെ ഭയപ്പെടും? യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും?"

ദാവീദ് യുവാവായിരിക്കുമ്പോൾ തന്നെ, ദൈവം അവന്റെ ഹൃദയത്തെ സ്പർശിച്ച് ഈ അനുഭവം അവന് നൽകി. പുറപ്പാട് 15:2 ഇങ്ങനെ പറയുന്നു: "എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ; അവൻ എനിക്കു രക്ഷയായിത്തീർന്നു. അവൻ എന്റെ ദൈവം; ഞാൻ അവനെ സ്തുതിക്കും; അവൻ എന്റെ പിതാവിൻ ദൈവം; ഞാൻ അവനെ പുകഴ്ത്തും." തങ്ങളുടെ ജീവിതത്തിൽ ദൈവം ചെയ്ത അത്ഭുതങ്ങൾക്കായി മോശെയും യിസ്രായേൽ ജനവും ദൈവത്തെ പുകഴ്ത്തി. അവർക്ക് ചെങ്കടൽ കടക്കേണ്ടിവന്നപ്പോൾ, മോശെ തന്റെ കരം ചെങ്കടലിനു നേരെ നീട്ടി, അപ്പോൾ ദൈവം കടലിനെ രണ്ടായി വിഭജിച്ചു.
ഉണങ്ങിയ നിലത്തുകൂടെ യിസ്രായേൽ ജനം നടന്നുപോയി. ദൈവം അവർക്കായി ഒരു അത്ഭുതം ചെയ്തു. എന്നാൽ മിസ്രയീമ്യർക്ക് ദൈവം അത് ചെയ്തില്ല. അവർ കടലിൽ മുങ്ങിപ്പോയി. അപ്പോൾ യിസ്രായേൽ ജനം ദൈവത്തെ സ്തുതിച്ചു. നിങ്ങളും ഒരു അത്ഭുതത്തിനായി കാത്തിരിക്കുകയാവാം. ദൈവത്തോടു നിലവിളിക്കുക; ദൈവം നിങ്ങൾക്കായി വൻകാര്യങ്ങൾ ചെയ്യുന്നത് നിങ്ങൾ കാണും. യേശുവിന്റെ രക്ഷിക്കുന്ന കരം നിങ്ങളെ വിടുവിക്കും. യാക്കോബ് 5:15 വായിക്കുമെങ്കിൽ അവിടെ ഇപ്രകാരം പറയുന്നു: "എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാർത്ഥന ദീനക്കാരനെ രക്ഷിക്കും; കർത്താവു അവനെ എഴുന്നേൽപിക്കും; അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോടു ക്ഷമിക്കും." അതുപോലെ ദൈവം നിങ്ങളെ രക്ഷിക്കും. നിങ്ങൾ നേരിടുന്ന രോഗം എന്തു തന്നെയായാലും, നിങ്ങൾ സൗഖ്യം പ്രാപിക്കും. എല്ലാ പാപങ്ങളിൽ നിന്നും നിങ്ങൾ രക്ഷ പ്രാപിക്കും. ഇന്നാകുന്നു രക്ഷാദിവസം. കർത്താവിനെ നോക്കുക, നിങ്ങളുടെ ഹൃദയത്തെ ദൈവത്തിനായി നൽകുക. ഇന്ന് നിങ്ങൾ അത്ഭുതങ്ങൾക്ക് സാക്ഷ്യം വഹിക്കും.
Prayer:
സ്‌നേഹവാനായ പിതാവേ, 

ഈ ശ്രേഷ്ഠ വാഗ്ദത്തത്തിനായി നന്ദി. എന്റെ സാഹചര്യം അവിടുന്ന് മനസ്സിലാക്കുന്നതിനാൽ നന്ദി. അങ്ങയുടെ കരങ്ങളിൽ നിന്നും ഇന്ന് ഞാൻ ഒരു അത്ഭുതം പ്രാപിക്കട്ടെ. എന്റെ പ്രിയപ്പെട്ടവരെ ഇപ്പോൾത്തന്നെ സൗഖ്യമാക്കേണമേ. എന്റെ ജീവിതകാലം മുഴുവൻ ഞാൻ അങ്ങയെ മഹത്വപ്പെടുത്തും. അങ്ങയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ. യേശുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. 

ആമേൻ.

For Prayer Help (24x7) - 044 45 999 000