Loading...
Evangeline Paul Dhinakaran

മാനിക്കുന്ന ദൈവം!!

Sis. Evangeline Paul Dhinakaran
19 Mar
എനിക്കു ശുശ്രൂഷ ചെയ്യുന്നവനെ പിതാവു മാനിക്കും. യോഹന്നാൻ 12:26
പത്രൊസും യോഹന്നാനും വിദ്യാഭ്യാസമില്ലാത്തവരും സാമാന്യക്കാരുമായിരുന്നു. എങ്കിലും കർത്താവിന്റെ ശുശ്രൂഷ അവർ ധൈര്യത്തോടെ ചെയ്തു.  ‘‘അവർ പത്രൊസിന്റെയും യോഹന്നാന്റെയും ധൈര്യം കാൺകയാലും ഇവർ പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യർ എന്നു ഗ്രഹിക്കയാലും ആശ്ചര്യപ്പെട്ടു; അവർ യേശുവിനോടുകൂടെ ആയിരുന്നവർ എന്നും അറിഞ്ഞു’’ (അപ്പൊ. പ്രവൃത്തികൾ 4:13). ഇതേ ധൈര്യം നിങ്ങൾക്കും നൽകുവാൻ ദൈവം തന്റെ അളവറ്റ അഭിഷേകം നിങ്ങളുടെമേലും പകരും.
 
പരിശുദ്ധാത്മാവ്  നമ്മുടെ ഉള്ളത്തിൽ വരുന്പോൾ ക്രിസ്തുവിന്റെ സ്നേഹം നമ്മിൽ പകരപ്പെടും. തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കിക്കളയുന്നു (1 യോഹന്നാൻ 4:18). പ്രിയപ്പെട്ടവരേ, നിങ്ങൾ ആരായിരുന്നാലും ഒരിക്കലും നിങ്ങൾക്ക് മുടന്തൻ ന്യായങ്ങൾ പറയുവാൻ കഴിയുന്നില്ല. നിശ്ചയമായും ദൈവം നിങ്ങളെയും എടുത്ത് ഉപയോഗിക്കും.
 
നാം ദുഷ്ടനാളുകളിലാണ് ജീവിക്കുന്നത് (2 തിമൊഥെയൊസ് 3-ാം അദ്ധ്യായം). അതുകൊണ്ട് നമുക്ക് കഴിയുന്ന വിധത്തിലെല്ലാം കർത്താവിന്റെ ശുശ്രൂഷ ചെയ്യാം. കർത്താവിനെ അറിയാത്ത അനേകം ആളുകൾ ഇന്നും ഉണ്ട്. കർത്താവിന് നിങ്ങളെ ആവശ്യമുണ്ട്. എഴുന്നേറ്റ് ധൈര്യത്തോടെ കർത്താവിന്റെ ശുശ്രൂഷ നിറവേറ്റുക. കർത്താവ് നിങ്ങളിൽ ഇറങ്ങി തന്റെ ആത്മാവിനെ പകർന്ന് നിങ്ങളെ അനുഗ്രഹങ്ങളാൽ നിറയ്ക്കും. നിങ്ങൾ വെള്ളം വറ്റിപ്പോത്ത നീരുറവു പോലെയും നനവുള്ള തോട്ടംപോലെയും ആകേണ്ടതിന്നു ദൈവം തന്റെ അഭിഷേകജലം നിങ്ങളുടെമേൽ പകരും. നിങ്ങൾക്ക് കഴിയുന്ന വിധത്തിലെല്ലാം കർ്തതാവിന്റെ ശുശ്രൂഷ നിറവേറ്റുക. ദൈവം വാസ്തവമായും നിങ്ങളെ അനുഗ്രഹിക്കും. ‘‘സകല ജാഗ്രതയോടും നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നതു’’ (സദൃശവാക്യങ്ങൾ 4:23).
നമ്മുടെ ഹൃദയത്തെ ദൈവത്തിനായി തുറക്കുന്പോൾ രഹസ്യങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് പരിശുദ്ധാത്മാവ് നമ്മോട് സംസാരിക്കും (ലൂക്കൊസ് 15:31). കർത്താവിനായി നാം ശുശ്രൂഷ ചെയ്യുന്പോൾ അവൻ സകലവിധങ്ങളിലും നമ്മെ അനുഗ്രഹിക്കും. വേദപുസ്തകം പറയുന്നു: ‘‘എനിക്കു ശുശ്രൂഷ ചെയ്യുന്നവൻ എന്നെ അനുഗമിക്കട്ടെ; ഞാൻ ഇരിക്കുന്നേടത്തു എന്റെ ശുശ്രൂഷക്കാരനും ഇരിക്കും; എനിക്കു ശുശ്രൂഷ ചെയ്യുന്നവനെ പിതാവു മാനിക്കും’’ (യോഹന്നാൻ 12:26).
 
നാം കർത്താവിന്റെ ശുശ്രൂഷ ചെയ്യുന്പോൾ പലരും നമ്മെ പരിഹസിച്ചേക്കാം. എന്നാൽ നിന്ദയുടെയും പരിഹാസത്തിന്റെയും മദ്ധ്യത്തിൽ കർത്താവ് നിങ്ങളെ സമൃദ്ധിയായി അനുഗ്രഹിക്കും എന്ന കാര്യം എപ്പോഴും ഓർത്തുകൊൾക. കർത്താവിന്റെ ശുശ്രൂഷ എത്രയധികം നിങ്ങൾ ചെയ്യുന്നുവോ അത്രയുമധികം നിങ്ങൾ അനുഗ്രഹിക്കപ്പെടും. പിശാച് അവന്റെ വഴികളിലേക്ക് നമ്മെ വലിച്ചുകൊണ്ടുപോകുവാൻ പലപ്പോഴും പരിശമ്രിക്കും. അവൻ കർത്താവായ യേശുവിനോട് ഇപ്രകാരം പറഞ്ഞു: ‘‘വീണു എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം’’ (മത്തായി 4:8-10). ‘‘സാത്താനേ എന്നെ വിട്ടു പോ; നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവൂ എന്നു എഴുതിയിരിക്കുന്നുവല്ലോ’’ എന്നുപറഞ്ഞ് യേശു പിശാചിനെ ജയിച്ചു. ഇന്ന് നാം ചെയ്യേണ്ടതും ഇതുതന്നെയാണ്.
 
ഇന്ന് അനേകർ ജീവിതത്തിന്റെ ലക്ഷ്യമെന്തെന്നറിയാതെ ജീവിക്കുന്നു. സർവ്വശക്തനെ അറിയാതിരിക്കുന്നു. പലർ അറിഞ്ഞിട്ടും തിരിച്ചറിയാതിരിക്കുന്നു. എന്നാൽ പ്രിയപ്പെട്ടവരേ, ഒരുവൻ എത്രനാൾ ജീവിച്ചു എന്നതല്ല, മറിച്ച് ദൈവത്തിനായി അവൻ എത്ര നന്നായി ജീവിച്ചു എന്നതാണ്! നിങ്ങളുടെ ജീവിതത്തിന് ഒരു ലക്ഷ്യമുണ്ട് എന്നുള്ളത് ഒരിക്കലും മറന്നുപോകരുത്. ക്രിസ്തുവിന്റെ സാക്ഷിയായി ജീവിപ്പാനും അനേകരെ ക്രിസ്തുവിങ്കലേക്ക് വഴിനടത്തുവാനും കർത്താവ് നിങ്ങളെ ഈ ലോകത്തിലേക്ക് അയച്ചിരിക്കുന്നു. ഈ ലക്ഷ്യം നേടുവാനായി ജീവിതയാത്രയിൽ എന്തെല്ലാം പ്രശ്നങ്ങൾ വന്നാലും, ത്യാഗങ്ങൾ ചെയ്യേണ്ടി വന്നാലും നിങ്ങളുടെ ഹൃദയം തളർന്നുപോകരുത്! ലക്ഷ്യത്തിലെത്തുവാൻ നിങ്ങളെ സഹായിക്കുവാനായി സ്നേഹവാനായ കർത്താവ് നിങ്ങളോടുകൂടെയുണ്ട്! ആകയാൽ സന്തോഷമായിരിപ്പിൻ!
Prayer:
സ്നേഹവാനായ കർത്താവേ,
എന്റെ ജീവിതയാത്രയിൽ അങ്ങ് എന്നോട് കൂടെയുണ്ട് എന്ന് ഉറപ്പ് തന്നതിനായി സ്തോത്രം! കർത്താവേ, എന്നെ അങ്ങയുടെ കരങ്ങളിൽ പൂർണ്ണമായി സമർപ്പിക്കുന്നു. അങ്ങ് എന്നെ വഴി നടത്തേണമേ. അങ്ങ് എന്നെ ഈ ലോകത്തിൽ സൃഷ്ടിച്ചിരിക്കുന്ന ലക്ഷ്യം നിറവേറ്റുവാൻ എന്നെ പ്രാപ്തനാക്കേണമേ. നശിച്ചുപോകുന്ന ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കുവാനും അനേകരെ അങ്ങയുടെ രാജ്യത്തിൽ ചേർക്കുവാനും എന്നെ സഹായിക്കേണമേ. അങ്ങയുടെ കൃപ എനിക്ക് നല്കേണമേ.
സ്തുവതിയും മാനവും മഹത്വവും അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു.
ആമേൻ.

For Prayer Help (24x7) - 044 45 999 000