Loading...
Stella dhinakaran

ദരിദ്രനെ ഓർക്കുന്ന ദൈവം!!

Sis. Stella Dhinakaran
10 Dec
ദരിദ്രന്മാരെയും പാവപ്പെട്ടവരെയും ലോകം മാനിക്കാറില്ല. എല്ലാവരാലും ത്യജിക്കപ്പെട്ട ജീവിതമാണ് അവർ നയിക്കുന്നത്. എന്നാൽ ഇവയെല്ലാം മാറ്റിയെടുക്കുവാൻ യേശുക്രിസ്തു താഴ്മയുള്ള മനുഷ്യപുത്രനായി ഈ ലോകത്തിൽ വന്നു. അവന് തല ചായിക്കാൻപോലും ഇടമില്ലായിരുന്നു (മത്തായി 8:20; ലൂക്കൊസ് 9:58). അവൻ നമുക്കുവേണ്ടി ദരിദ്രനായിത്തീർന്നു. ‘‘നമ്മുടെ കർത്താവായ യേശുക്രിസ്തു സന്പന്നൻ ആയിരുന്നിട്ടും അവന്റെ ദാരിദ്യ്രത്താൽ നിങ്ങൾ സന്പന്നർ ആകേണ്ടതിന്നു നിങ്ങൾ നിമിത്തം ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നുവല്ലോ’’ (2 കൊരിന്ത്യർ 8:9). ‘‘അവൻ എളിയവനെ പൊടിയിൽ നിന്ന് എഴുന്നേല്പിക്കയും ദരിദ്രനെ കുപ്പയിൽനിന്ന് ഉയർത്തുകയും ചെയ്തു’’ (സങ്കീർത്തനങ്ങൾ 113:7, 1 ശമൂവേൽ 2:8). ദരിദ്രന്മാരും പാവപ്പെട്ടവരും ദൈവത്തിന് പ്രാധാന്യമുള്ളവരാണ്. 

ഒരു കുടുംബത്തിൽ ഇളയ സഹോദരൻ ഒഴികെ മറ്റെല്ലാവരും നല്ല വിദ്യാഭ്യാസവും തൊഴിലും നേടി. ഇളയ സഹോദരനെ ആരും മാനിച്ചിരുന്നില്ല. അവനോ, ദൈവസ്നേഹത്താൽ നിറഞ്ഞു സദാസമയവും സന്തോഷവാനായിരുന്നു. ‘‘യഹോവയിൽ ആശയ്രിക്കുന്നവനോ രക്ഷ പ്രാപിക്കും.’’ (സദൃശവാക്യങ്ങൾ 29:25) എന്ന വാക്യപ്രകാരം ദൈവം അവനെ സ്വന്ത സഹോദരന്മാരെക്കാൾ അധികം അനുഗ്രഹിച്ചു. ദൈവഭക്തിയിലും ദൈവഭയത്തിലും ജീവിക്കുവാൻ ദൈവം അവനെ സഹായിച്ചു.
പ്രിയമുള്ളവരേ, ‘‘ഞാൻ ദരിദ്രനാണ്. പാവമാണ് എന്ന് ചിന്തിച്ച് നിങ്ങൾ നിരാശപ്പെടേണ്ട.’’ ദൈവത്തിൽ മാത്രം ആശയ്രം വയ്ക്കുക. ‘‘ദരിദ്രനെ എന്നേക്കും മറന്നു പോകയില്ല; സാധുക്കളുടെ പ്രത്യാശെക്കു എന്നും ഭംഗം വരികയുമില്ല’’ എന്ന് സങ്കീർത്തനങ്ങൾ 9:18 പറയുന്നു. ഈ വചനപ്രകാരം കർത്താവ് നിങ്ങളെ വഴിനടത്തും. ഒരിക്കലും മ്ററുള്ളവരുമായി നിങ്ങളെ താരതമ്യം ചെയ്യരുത്. കർത്താവ് തക്കസമയത്ത് നിങ്ങൾക്ക് എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്തുതരും. ദൈവത്തിൽ ആശ്രയo വെച്ചിരിക്കുന്ന നിങ്ങൾക്ക് ദൈവത്തിന്റെ കൃപയും മനുഷ്യരുടെ ദയയും ലഭിക്കും. കർത്താവ് നിങ്ങളുടെ ജീവിതത്തിൽ ഉയർച്ച നൽകും. നിങ്ങൾ ഒരിക്കലും ലജ്ജിച്ചുപോകുകയില്ല. ആകയാൽ സന്തോഷമായിരിപ്പിൻ! വിശ്വാസത്തിൽ നിലനിൽപ്പിൻ! 
Prayer:
ദരിദ്രരെ പരിപാലിക്കുന്നവനായ ദൈവമേ, 

അങ്ങ് ഈ ലോകത്തിലെ ദരിദ്രന്മാരെയും, പാവങ്ങളെയും, തള്ളപ്പെട്ടവരെയും അറിയു ന്നുവല്ലോ? ഞാൻ അങ്ങയിൽ മാത്രം ആശയ്രിക്കുന്നു. അങ്ങയുടെ ഹിതപ്രകാരം എന്നെ നടത്തേണമേ. എനിക്കാവശ്യമായതെല്ലാം അങ്ങ് നൽകിത്തരേണമേ. ഈ ലോക്തതിൽ അങ്ങയും അനുഗഹങ്ങൾ സമൃദ്ധിയായി പ്രാപിച്ച് ജീവിക്കുവാൻ എന്നെ സഹായിക്കേണമേ. കർത്താവായ യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. 

ആമേൻ.

For Prayer Help (24x7) - 044 45 999 000