Loading...
Samuel Paul Dhinakaran

ഏകാന്തത നീക്കുന്ന ദൈവം!!

Samuel Dhinakaran
23 May
പ്രിയപ്പെട്ടവരേ, നമ്മെ ചുറ്റിലും ആളുകളുണ്ടെങ്കിലും ചിലപ്പോൾ നമ്മുടെ മനസ്സിൽ ഏകാന്തത അനുഭവപ്പെട്ടെക്കാം. ഏകാന്തത നമ്മെ നിരാശയിലേക്ക് തള്ളിയിടുന്നു. അത് നമ്മുടെ ഹൃദയത്തെ തകർക്കും. മറ്റുള്ളവരോട്  നാം പ്രതികരിക്കുന്ന രീതിയെ ഇത് ബാധിക്കും. ബന്ധനസ്ഥരായതുപോലെ നമുക്ക് അനുഭവപ്പെടാം.   മറ്റുള്ളവർക്ക് നിങ്ങളോടുള്ള സ്നേഹം കുറഞ്ഞുപോയിരിക്കുന്നു, സ്നേഹിക്കുവാൻ ആരുമില്ലല്ലോ എന്നുള്ള ചിന്ത നിങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തിയിരിക്കാം. എന്നാൽ ഞാൻ നിന്നെ ഒരിക്കലും നിന്നെ കൈവിടുകയില്ല എന്ന് എബ്രായർ 13: 5-ൽ  കർത്താവായ യേശു പറയുന്നു. ക്രൂശിൽ ഏകാന്തതയിലൂടെയാണ് കർത്താവായ യേശു കടന്നുപോയത്. അവൻ നമ്മുടെ പാപങ്ങളെ അവനെ്റ ശരീരത്തിൽ വഹിച്ചു. ‘‘ഏലീ, ഏലീ, ലമ്മാ ശബക്താനീ’’ എന്ന് അവൻ നിലവിളിച്ചു. (ഇതിനർത്ഥം എനെ്റ ദൈവമേ, എനെ്റ ദൈവമേ, നീ എന്നെ കൈവിട്ടതെന്ത്? എന്നാണ്). നമ്മളും ദൈവവും തമ്മിലുള്ള വിടവിൽ നിന്നുകൊണ്ട് അവൻ ഏകാന്തതയുടെ ചങ്ങലകൾ തകർത്തു. കർത്താവായ യേശു നമ്മെ ദൈവവുമായി അടുപ്പിച്ചിരിക്കുന്നു. ഒരിക്കലും നിങ്ങൾ തനിച്ചല്ല. യേശു എപ്പോഴും നമ്മുടെ അരികിലുണ്ട്.

ദാവീദ് രാജാവ് ഏകാന്തതയിലൂടെ കടന്നുപോയി. ദാവീദിനോടുള്ള അസൂയ നിമിത്തം ശൌൽ  രാജാവ് അവനെ പിന്തുടർന്നു. ദാവീദിനെ സ്വന്തം മകൻ അബ്ശാലോം വീട്ടിൽനിന്നു പുറത്താക്കി. ദാവീദ് ഏകാന്തത അനുഭവിച്ചു. എന്നാൽ കർത്താവ്  എപ്പോഴും തനെ്റ പക്ഷത്തുണ്ട് എന്ന് അവൻ വിശ്വസിച്ചു. അതുകൊണ്ടാണ് സങ്കീർത്തനം 139: 8-10-  സങ്കീർത്തനക്കാരൻ ഇപ്രകാരം പറയുന്നത്: ‘‘ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ടു; ഞാൻ പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ടു; ഞാൻ ഉഷസ്സിൽ ചിറകു ധരിച്ചു സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കെ എന്നെ പിടിക്കും’’ (സങ്കീർത്തങ്ങൾ 139:8-10). മദർ തെരേസ ഇപ്രകാരം എഴുതിയിരിക്കുന്നു: ‘‘ഏറ്റവും മാരകമായ രോഗം ക്ഷയരോഗമോ കുഷ്ഠരോഗമോ അല്ല. അത് സ്നേഹിക്കുവാൻ ആരുമില്ലാത്തതും അവഗണിക്കപ്പെടുന്നതുമാണ്. ശാരീരികമായ രോഗങ്ങൾ ചികിത്സിച്ച് ഭേദമാക്കാം. എന്നാൽ ഏകാന്തതയ്ക്കും നിരാശക്കും ഏക പരിഹാരം സ്നേഹമാണ്. ലോകത്ത് പലർ ആഹാരമില്ലാതെ മരിക്കുന്നു. എന്നാൽ ധാരാളം പേർ  മരിക്കുന്നത് തങ്ങളെ ആരും സ്നേഹിക്കുവാനില്ല എന്ന നിരാശയാലാണ്. ഇത് ഏകാന്തതയുടെ ദാരിദ്യ്രം മാത്രമല്ല ആത്മീയതയുടെയും കൂടിയാണ്. ദൈവത്തിനായി കാംക്ഷിക്കുന്നതുപോലെ എല്ലാവരും സ്നേഹത്തിനായും കാംക്ഷിക്കുന്നു. ’’
ദൈവത്തെ അറിഞ്ഞ് അവനുമായുള്ള ബന്ധത്തിൽ ജീവിക്കുമ്ബോൾ നമ്മുടെ ഹൃദയത്തിലെ ശൂന്യതയെല്ലാം ദൈവം മാറ്റിത്തരും. ഏകാന്തതയിനിന്നും നമ്മെ വിടുവിക്കുവാൻ മറ്റാർക്കും കഴിയുകയില്ല. ദൈവസ്നേഹത്തിന് നമ്മുടെ ഹൃദയത്തെയും സാഹചര്യങ്ങളെയും മാറ്റാൻ കഴിയും. നിങ്ങളുടെ മുൻപിൽ രണ്ട് വഴികൾ ഉണ്ട്. ഒന്ന് ദൈവത്തിലേക്ക് ഓടാം അല്ലെങ്കിൽ നിരാശയിലേക്ക് കൂപ്പുകുത്താം. നാം ദൈവത്തിന്റെ വഴി തിരഞ്ഞെടുക്കുകയാണെങ്കിൽ, വേദപുസ്തകം പറയുന്നു: ‘‘ദൈവം ഏകാകികളെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു; അവൻ ബദ്ധന്മാരെ വിടുവിച്ചു സൌഭാഗ്യത്തിലാക്കുന്നു’’ (സങ്കീർത്തനങ്ങൾ 68:6). ദൈവത്തെ അന്വേഷിക്കാതെ ജീവിച്ചാൽ നമ്മുടെ ജീവിതം ചുട്ടുപൊള്ളുന്ന അനുഭവങ്ങൾ നിറഞ്ഞതായിത്തീരും. അത്  നമ്മുടെ ഭാരങ്ങൾ വർദ്ധിപ്പിക്കുന്നു. എന്നാൽ നാം ദൈവത്തോടടുത്ത് ജീവിക്കുന്നതിനുള്ള വഴികൾ തിരഞ്ഞെടുക്കുന്പോൾ, അവൻ നമുക്ക് ദൈവീകസ്നേഹത്താൽ നിറഞ്ഞ കുടുംബബന്ധങ്ങൾ, സുഹൃത്തുക്കൾ, ദൈവത്തിനുവേണ്ടി മഹത്തായ കാര്യങ്ങൾ നിറവേറ്റുന്നതിനുള്ള ദൈവിക അന്തരീക്ഷം എന്നിവയെല്ലാം നല്കും.  അവൻ നാം അനുഭവിക്കുന്ന ഏകാന്തതയിൽനിന്ന് നമ്മെ വിടുവിച്ച്  കർത്താവിനുവേണ്ടി ജീവിക്കുവാൻ നമ്മെ സജ്ജരാക്കും. കർത്താവ് നിങ്ങളോടുകൂടെയുണ്ട് എന്നുള്ളത് എപ്പോഴും ഓർത്തുകൊൾക! 
Prayer:
പ്രിയ കർത്താവേ, 

ഞാൻ ഇന്ന് ഏകാന്തതയിൽ ആയിരിക്കുന്നു. ഈ ലോകത്തിൽ എന്നെ ആശ്വസിപ്പിക്കുവാൻ ആരുമില്ല. എന്റെ ആശ്വാസവും ആശയ്രവും അങ്ങ് മാത്രമാകുന്നു. വളഞ്ഞ വഴികളെ നേരെയാക്കുന്നവൻ അങ്ങ് മാത്രമാണല്ലോ. കർത്താവേ, എന്റെ വിശ്വാസവും പ്രത്യാശയും അങ്ങ് മാത്രമാകുന്നു. ഈ ഏകാന്തതയിൽ നിന്ന് എന്നെ വിടുവിച്ച് എനിക്കൊരു പുതിയ ജീവിതം നല്കേണമേ. അങ്ങയിൽ മാത്രം ഞാൻ ശരണം പ്രാപിക്കുന്നു. 

സ്തുതിയും മാനവും മഹത്വവും അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു. 

ആമേൻ.

For Prayer Help (24x7) - 044 45 999 000