Loading...
Dr. Paul Dhinakaran

നിങ്ങൾ കർത്താവിന് സ്വന്തം!!

Dr. Paul Dhinakaran
12 Dec
‘‘എന്നെ ശിക്ഷയിൽനിന്ന് വീണ്ടെടുക്കുന്നതിന് ദൈവപുത്രൻ തന്റെ ജീവൻ മറുവിലയായി നൽകി എന്നതാണ് ലോകത്തിലെ ഏറ്റവും വലിയ വാർത്ത’’ എന്നു പറയുന്പോൾ എന്റെ ഹൃദയം എന്നിൽ സന്തോഷിക്കുന്നു! ക്രിസ്തുവിൽ ജീവിക്കുക എന്നത്  വെറും ഒരു ധാർമ്മിക മൂല്യമോ പരന്പരാഗത ആചാരമോ അല്ല. അത്, ദേഹം, ദേഹി, ആത്മാവിൽ പൂർണ്ണസ്വാതന്ത്യ്രമുള്ള ഒരു ജീവിതമാണ്.

ഒരു ദിവസം അമേരിക്കൻ പ്രസിഡണ്ടായിരുന്ന ഏബ്രഹാം ലിങ്കൺ വീഥിയിലൂടെ നടക്കുകയായിരുന്നു. അപ്പോൾ ഒരു പെൺകുട്ടിയെ അടിമയായി വിൽക്കുന്നത് അദ്ദേഹം കണ്ടു. അവൾ കരയുന്നുണ്ടായിരുന്നു. ആ കാഴ്ച അദ്ദേഹത്തിന്റെ ഹൃദയത്തെ വളരെയധികം വേദനിപ്പിച്ചു. അവളുടെ യജമാനൻ ആവശ്യപ്പെട്ട പണംകൊടുത്ത്  അദ്ദേഹം അവളെ വാങ്ങി. തന്റെ വീട്ടിലേക്ക്  അദ്ദേഹം അവളെ കൊണ്ടുപോയി. വീട്ടിലെത്തിയശേഷം അദ്ദേഹം അവളോട് ഇപ്രകാരം പറഞ്ഞു: ‘‘എന്റെ പ്രിയ മകളേ, ഇപ്പോൾ നിനക്ക് പോകാം. ഞാൻ നിന്നെ സ്വതന്ത്രയാക്കിയിരിക്കുന്നു. പോയി സ്വസ്ഥമായ ജീവിതം നയിക്കുക.’’ ആ വാക്കുകൾ കേട്ട് പെൺകുട്ടി ഞെട്ടിപ്പോയി. അവൾ അദ്ദേഹത്തിന്റെ കാൽക്കൽ വീണു: ‘‘സാർ, താങ്കൾ എന്നെ ശരിക്കും മോചിപ്പിക്കുകയാണോ? അങ്ങനെയാണെങ്കിൽ, ആജീവനാന്തം താങ്കളെ സേവിക്കുവാൻ എന്നെ അനുവദിക്കൂ!’’ എന്നുപറഞ്ഞു. അവൾ അദ്ദേഹത്തിന്റെ വിശ്വസ്ത സുഹൃത്തായിത്തീർന്നു. വളരെയധികം സ്നേഹത്തോടെ അവൾ അദ്ദേഹത്തെ പരിചരിച്ചു. 
പ്രിയപ്പെട്ടവരേ, നിങ്ങളും ഒരിക്കൽ പിശാചിന്റെ അടിമത്വത്തിലായിരുന്നു. നിങ്ങളെ സ്വതന്ത്രരാക്കുവാൻ യേശുക്രിസ്തു ഈ ലോകത്തിൽ വന്നു. അവൻ നിങ്ങളെ എങ്ങനെ സ്വതന്ത്രരാക്കി? തന്റെ വിലയേറിയ രക്തം ചൊരിഞ്ഞ്  അവൻ നിങ്ങളെ വാങ്ങിയിരിക്കുന്നു. ‘‘നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ? ആകയാൽ നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തുവിൻ’’ എന്ന്  1 കൊരിന്ത്യർ 6:19,20 പറയുന്നു. 

അതെ, തന്റെ ജനങ്ങളെ അവരുടെ പാപം, കുറ്റബോധം, ശിക്ഷാവിധി എന്നിവയിൽനിന്ന് വിടുവിക്കുവാൻ സർവ്വശക്തനായ ദൈവം തന്റെ പുത്രനെ മറുവിലയായി നൽകി. അത്  നമ്മുടെ ശരീരങ്ങളുടെയും ആത്മാക്കളുടെയും മോചനദ്രവ്യം ആയിരുന്നു. എല്ലാ ശാപത്തിൽനിന്നും രോഗങ്ങളിൽനിന്നും പാപത്തിൽനിന്നും അവൻ നിങ്ങളെ മോചിപ്പിച്ചിരിക്കുന്നു. വേദപുസ്തകം പറയുന്നു: ‘‘നിങ്ങളെ വിലെക്കുവാങ്ങിയിരിക്കുന്നു; മനുഷ്യർക്കു ദാസന്മാരാകരുതു’’ (1 കൊരിന്ത്യർ 7:23). കർത്താവ് നിങ്ങളെ വിലെക്ക് വാങ്ങിയിരിക്കയാൽ നിങ്ങളുടെ ദേഹവും, ദേഹിയും, ആത്മാവും അവന്റേതാണ്. കവിഞ്ഞൊഴുകുന്ന സമാധാനത്തിലും സന്തോഷത്തിലും ജീവിക്കുവാൻ നിങ്ങൾക്ക്  സ്വാതന്ത്യ്രമുണ്ട്. വിശുദ്ധമായ ജീവിതം നയിച്ച് കർത്താവിന്റെ നാമത്തെ മഹത്വപ്പെടുത്തുവിൻ!
Prayer:

സ്നേഹവാനായ കർത്താവേ,

അങ്ങയുടെ രക്തത്താൽ എന്നെ വിലെക്ക് വാങ്ങിയിരിക്കുന്നതിനായി അങ്ങേയ്ക്ക് സ്തോത്രം. പരിശുദ്ധമായി ജീവിപ്പാൻ എന്നെ സഹായിക്കേണമേ. അങ്ങ് എന്നെ പരിശുദ്ധമാക്കേണമേ. വഴിതെറ്റിപ്പോകാതവണ്ണം അങ്ങ് എന്നെ കാത്തുകൊള്ളേണമേ. അങ്ങയുടെ പൈതലായി ഈ ലോകത്തിൽ ജീവിപ്പാൻ സഹായിക്കേണമേ. അടിയനെ അങ്ങയുടെ തിരുപാദത്തിൽ സമർപ്പിക്കുന്നു. എല്ലാ മഹത്വവും ഞാൻ അങ്ങേയ്ക്ക് കരേറ്റുന്നു.

കർത്താവായ യേശുവിന്റെ നാമത്തിൽ യാചിക്കുന്നു. പ്രാർത്ഥന കേൾക്കേണമേ.

ആമേൻ.

For Prayer Help (24x7) - 044 45 999 000