Loading...
Samuel Paul Dhinakaran

നിങ്ങളുടെ ആയുസ്സിനോടു നാളുകൾ ചേർക്കപ്പെടും

Samuel Dhinakaran
24 May
പ്രിയ സ്‌നേഹിതാ, എന്റെ അമ്മൂമ്മയുടെ ജന്മദിനമായ ഇന്ന് ദൈവത്തിന്റെ വാഗ്ദത്തം നിങ്ങളുമായി പങ്കുവയ്ക്കുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുന്ന നിങ്ങൾക്ക് നന്ദി പറയുന്നു. ദൈവം അനേകർക്ക് എന്റെ അമ്മൂമ്മയെ അനുഗ്രഹമാക്കിയിരിക്കുന്നു. അവരുടെ ജീവിതത്തിൽ ദൈവം ചെയ്ത കാര്യമാണ് ഇന്നത്തെ വാഗ്ദത്തത്തിൽ കാണുന്നത്. സദൃശവാക്യം 9:11 പ്രകാരം ഈ അനുഗ്രഹം ഞാൻ നിങ്ങൾക്ക് സമൃദ്ധിയായി നേരുന്നു. "ഞാൻ മുഖാന്തരം നിന്റെ നാളുകൾ പെരുകും; നിനക്കു ദീർഘായുസ്സു ഉണ്ടാകും."

ഇത് എത്ര അത്ഭുതകരമാണ്! ദൈവീക ജ്ഞാനത്താൽ നിങ്ങളുടെ ജീവിതത്തിൽ ദിവസങ്ങൾ എങ്ങനെ കൂട്ടിച്ചേർക്കപ്പെടുന്നു? സദൃശവാക്യം 1:7 പ്രകാരം, "യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു." പാപം പെരുകിയിരുന്ന കാലത്ത് നോഹ തന്റെ ജീവിതത്തിൽ ചെയ്ത കാര്യമാണ് ഇത്. നോഹയും കുടുംബവും ദൈവഭയമുള്ളവരായിരുന്ന് ദൈവത്തിന്റെ ദൃഷ്ടിയിൽ നേരായ കാര്യം മാത്രം പ്രവർത്തിച്ചു. അതിനു പ്രതിഫലമായി വരാനിരുന്ന വിനാശത്തിൽ നിന്നും രക്ഷ നേടുന്നതിനുള്ള മാർഗ്ഗം ദൈവം നോഹെക്ക് കാണിച്ചുകൊടുത്തു. ദൈവത്തിന്റെ ജ്ഞാനം വെളിപ്പെട്ടു. നോഹ തനിക്കും കുടുംബത്തിനുംവേണ്ടി ഒരു വലിയ പെട്ടകം നിർമ്മിച്ച്, ലോകത്തെ നശിപ്പിച്ച വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷപ്പെട്ടു. പുതിയ ലോകത്തിനായി അവരിൽ നിന്നും ഒരു ദൈവീക തലമുറയെ ദൈവം എഴുന്നേൽപിച്ചു. പ്രിയ സ്‌നേഹിതാ, ദൈവത്തിന്റെ അനുഗ്രഹങ്ങൾ അവകാശമാക്കാൻ സഹായിക്കുന്ന നേരുള്ള ഹൃദയം നൽകി ദൈവം നിങ്ങളെ അനുഗ്രഹിക്കും.
പാപത്തിന്റെ ശമ്പളം മരണമാകുന്നു. അതെ, യൂദാ പണത്തോടുള്ള അത്യാഗ്രഹം നിമിത്തം യേശുവിനെ ഒറ്റിക്കൊടുത്തു. അത് അവന്റെ ഹൃദയത്തെ നശിപ്പിച്ചു. അവന് പിടിച്ചുനിൽക്കാൻ കഴിയാതെ കെട്ടിത്തൂങ്ങി മരിച്ചു. ഇതാണ് ലോകം നമ്മെ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. എങ്കിലും ദൈവം പറയുന്നു, "എന്റെ ജ്ഞാനത്താൽ നിങ്ങളുടെ നാളുകൾ വർദ്ധിക്കും. എന്നെ സ്തുതിക്കുകയും ജനങ്ങളെ അനുഗ്രഹിക്കുകയും ചെയ്യുന്ന ഒരു തലമുറയെ എഴുന്നേൽപിക്കേണ്ടതിന് ഞാൻ നൽകുന്ന ദിവസങ്ങളിൽ നിങ്ങളെ എനിക്കായി ഉപയോഗിക്കും. ഇങ്ങനെയായിരിക്കും നിങ്ങളുടെ ഭാവി അനുഗ്രഹിക്കപ്പെടുക." ദൈവത്തെ മുറുകെ പിടിക്കുക. ഈ കൃപ ദൈവം നിങ്ങൾക്കു നൽകും.
Prayer:
സ്‌നേഹവാനായ സ്വർഗ്ഗീയ പിതാവേ, 

ഇന്നത്തെ വാഗ്ദത്തത്തിനായി നന്ദി. പിതാവേ, ദൈവഭയമുള്ള ഒരു ആത്മാവിനെ എനിക്ക് തരേണമേ. അങ്ങയുടെ ജ്ഞാനത്താൽ എന്നെ അനുഗ്രഹിച്ച് അങ്ങയുടെ നാമത്തിന് മഹത്വം കൊടുക്കുവാൻ തക്കവണ്ണം മറ്റുള്ളവരെ അനുഗ്രഹിക്കുന്നവനാക്കി എന്നെ മാറ്റേണമേ. യേശുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. 

ആമേൻ.

For Prayer Help (24x7) - 044 45 999 000