Loading...
Stella ramola

കർത്താവിനായി കാത്തിരിക്കുക!!

Sis. Stella Dhinakaran
16 May
പ്രിയ സുഹൃത്തേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ നിങ്ങളെ അഭിവാദ്യം ചെയ്യുന്നു! ഇന്ന്, സങ്കീർത്തനം 37:34-ൽ നിന്ന് ദൈവം നിങ്ങൾക്ക് മനോഹരമായ ഒരു വാഗ്ദാനം നൽകുന്നു: “യഹോവെക്കായി പ്രത്യാശിച്ചു അവന്റെ വഴി പ്രമാണിച്ചു നടക്ക; എന്നാൽ ഭൂമിയെ അവകാശമാക്കുവാൻ അവൻ നിന്നെ ഉയർത്തും.” ഇത് സർവ്വശക്തനായ കർത്താവ് നിങ്ങൾക്ക് നൽകിയ വാഗ്ദാനമാണ്. ഭൂമിയെ അവകാശമാക്കുവാൻ നിങ്ങളെ ഉയർത്തുമെന്ന് അവൻ പറയുന്നു. എന്നാൽ ഈ അനുഗ്രഹം നിങ്ങൾക്ക് എങ്ങനെ അവകാശമാക്കാം? സങ്കീർത്തനം 37:9 വായിച്ചാൽ, “ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും; യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും” എന്ന് നമുക്ക് കാണുവാൻ സാധിക്കും. കർത്താവിനായി കാത്തിരിക്കുന്നവരാണ് ഭൂമിയെ അവകാശമാക്കുന്നത്.

യോശുവ 24:2,3 ൽ: ' യോശുവ സർവ്വ ജനത്തോടും പറഞ്ഞതെന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്റെയും നാഹോരിന്റെയും പിതാവായ തേറഹ് പണ്ടു നദിക്കക്കരെ പാർത്തു അന്യദൈവങ്ങളെ സേവിച്ചു പോന്നു. എന്നാൽ ഞാൻ നിങ്ങളുടെ പിതാവായ അബ്രാഹാമിനെ നദിക്കക്കരെനിന്നുകൊണ്ടുവന്നു കനാൻ ദേശത്തൊക്കെയും സഞ്ചരിപ്പിച്ചു അവന്റെ സന്തതിയെ വർദ്ധിപ്പിക്കയും അവന്നു യിസ്ഹാക്കിനെ കൊടുക്കയും ചെയ്തു.” എന്ന് വായിക്കുന്നു. അബ്രഹാമിന്റെ പിതാവ് തേരഹും അവനോടൊപ്പമുണ്ടായിരുന്ന ബന്ധുക്കളും അന്യദൈവങ്ങളെ അനുഗമിക്കുകയായിരുന്നു. ഉല്പത്തി 17-ൽ ദൈവം അബ്രഹാമിനോട് സംസാരിച്ചുവെന്നും അവൻ കർത്താവിനെ സ്നേഹിക്കുന്നുവെന്നും അതിനാൽ അവനെ എപ്പോഴും പിന്തുടരാൻ തീരുമാനിച്ചു എന്ന് നാം വായിക്കുന്നു, ദൈവം തന്നോട് സംസാരിച്ചതിനാൽ അബ്രഹാം ദൈവത്തെ സ്നേഹിക്കുകയും അവനെ സേവിക്കുകയും ചെയ്തു. ഉല്പത്തി 17:8-ൽ ദൈവം അബ്രഹാമിനോട് പറഞ്ഞു, “ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാൻ ദേശം ഒക്കെയും ശാശ്വതാവകാശമായി തരും; ഞാൻ അവർക്കു ദൈവമായുമിരിക്കും.”

കനാൻ ദേശം മുഴുവനും ദൈവം അബ്രഹാമിനും അവന്റെ സന്തതികൾക്കും വാഗ്ദാനം ചെയ്തു. ദൈവം തന്നെ നൽകിയ വാഗ്ദാനമാണിത്. എബ്രായർ 11:9-ൽ നാം വായിക്കുന്നു: “വിശ്വാസത്താൽ അവൻ വാഗ്ദത്തദേശത്തു ഒരു അന്യദേശത്തു എന്നപോലെ ചെന്നു വാഗ്ദത്തത്തിന്നു കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളിൽ പാർത്തുകൊണ്ടു ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി കാത്തിരുന്നു.” കർത്താവ് തന്റെ വാഗ്ദാനത്തിൽ ഒരിക്കലും പിന്നോട്ട് പോകില്ല. നിങ്ങൾ ദൈവവചനം വായിക്കുമ്പോൾ, ദൈവം നിങ്ങളോട് സംസാരിക്കുന്നു, അതിനാൽ നിങ്ങൾ വാഗ്ദാനങ്ങൾ അവകാശപ്പെടുക. പ്രാർത്ഥിക്കുക. നിങ്ങൾക്കത് ഉടനടി ലഭിക്കും. ഗലാത്യർ 3:9 അനുസരിച്ച്, “വിശ്വാസികൾ വിശ്വാസിയായ അബ്രാഹാമിനോടുകൂടെ അനുഗ്രഹിക്കപ്പെടുന്നു.” വെളിപ്പാടു 21:7 അനുസരിച്ച് ദൈവം നിങ്ങളെ അനുഗ്രഹിക്കും, “ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും.” അബ്രഹാമിനു നൽകിയതെല്ലാം നൽകി അവൻ നിങ്ങളെ അനുഗ്രഹിക്കും. ഈ അനുഗ്രഹങ്ങൾ അവകാശപ്പെട്ടുകൊണ്ട് കർത്താവിനായി  കാത്തിരിക്കുക, അവനിൽ മാത്രം പ്രത്യാശ വയ്ക്കുക.

Prayer:
സ്നേഹമുള്ള പിതാവേ,

എന്റെ ഹൃദയം അങ്ങേക്കറിയാം. എന്റെ എല്ലാ ആവശ്യങ്ങളും ഞാൻ അങ്ങയുടെ കൈയിൽ തരുന്നു. അങ്ങയുടെ മഹത്വത്തിന്റെ ധനത്തിനൊത്തവണ്ണം എന്റെ ആവശ്യങ്ങൾ നിറവേറ്റേണമേ. അബ്രഹാമിന് നൽകിയതുപോലെയുള്ള വിശ്യാസം എനിക്ക് നൽകേണമേ. അങ്ങേയ്ക്കായി കാത്തിരിക്കുവാനും അബ്രഹാമിന്റെ എല്ലാ അനുഗ്രഹങ്ങളും അവകാശമാക്കുവാനും എന്നെ സഹായിക്കേണമേ. 

കത്താവായ യേശുവിന്റെ വിലയേറിയ നാമത്തിൽ അപേക്ഷിക്കുന്നു.

ആമേൻ.

For Prayer Help (24x7) - 044 45 999 000