Loading...
Evangeline Paul Dhinakaran

കർത്താവിനായി കാത്തിരിപ്പിൻ!!

Sis. Evangeline Paul Dhinakaran
08 Jun
പ്രിയപ്പെട്ടവരേ, നമ്മുടെ ജീവിതവും പ്രാർത്ഥനകളും യേശുവിനെ പ്രതിഫലിപ്പിക്കുന്നതായിരിക്കട്ടെ! അങ്ങനെ നാം ജീവിക്കുമ്ബോൾ നമ്മുടെ എല്ലാ അപേക്ഷകൾക്കും ഉത്തരം ലഭിക്കും. നമ്മുടെ പ്രാർത്ഥനകൾക്ക് തീർച്ചയായും ഉത്തരം ലഭിക്കുമെന്ന് നാം വിശ്വസിക്കണം. നാം ആവശ്യപ്പെടുന്നതെല്ലാം ലഭിക്കുന്നതിനല്ല പ്രാർത്ഥന എന്നുപറയുന്നത്. നമ്മുടെ അപേക്ഷകളോടുള്ള കത്താവിനെ്റ പ്രതികരണമാണ് നമുക്ക് ലഭിക്കുന്ന ഉത്തരങ്ങൾ. ചിലപ്പോൾ നമ്മുടെ ആവശ്യങ്ങൾ കർത്താവ് ഉടനെ നിറവേറ്റിത്തരും. ചിലപ്പോൾ നാം കാത്തിരിക്കേണ്ടി വരും. എന്നാൽ തീർച്ചയായും, അവൻ നമ്മുടെ എല്ലാ പ്രാർത്ഥനകൾക്കും ഉത്തരം നൽകും. ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കണം എന്ന്  യാക്കോബ് 1:6 പറയുന്നു. വിശ്വാസക്കുറവ് നമ്മുടെ പ്രാർത്ഥനക്ക്  തടസ്സങ്ങൾ സൃഷ്ടിക്കും. എന്നാൽ നീതിമാനെ്റ ശ്രദ്ധയോടുകൂടിയ പ്രാർത്ഥനക്ക്  ഫലമുണ്ട് (യാക്കോബ് 5:16).

അടുത്തയിടെ, ജയലക്ഷ്മി എന്ന സഹോദരിയുടെ സാക്ഷ്യം ഞാൻ കേൾക്കുവാനിടയായി. ചെന്നൈയിലെ ഞങ്ങളുടെ പ്രാർത്ഥനാ ഗോപുരത്തിന് സമീപമാണ് അവൾ താമസിക്കുന്നത്. അവൾ യേശുവിനെ വളരെയധികം വെറുത്തിരുന്നു. ഷോപ്പിംഗിനോ മറ്റെവിടെയെങ്കിലുമോ ആ വഴി പോകുമ്പോഴെല്ലാം, പ്രാർത്ഥനാ ഗോപുരം കാണാതിരിക്കുവാൻ അവൾ തല തിരിച്ച് മറുവശത്തേക്ക്  നോക്കുമായിരുന്നു. ഒരു ദിവസം, ആകസ്മികമായി അവളുടെ കയ്യിൽനിന്നും തിളക്കുന്ന എണ്ണ അവളുടെ മകളുടെ ദേഹത്ത് വീണു. ആ കുഞ്ഞിന്്റെ ശരീരം മുഴുവനും പൊള്ളലേറ്റു. അവളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തങ്ങളാൽ ചെയ്യാവുന്നതെല്ലാം ചെയ്തുവെന്നും ദൈവത്തിനു മാത്രമേ അവളെ സഹായിക്കുവാൻ കഴിയൂ എന്നും ഡോക്ടമാർ പറഞ്ഞു. യേശു വിളിക്കുന്നു പ്രാർത്ഥനാ ഗോപുരത്തിൽ പോയി പ്രാർത്ഥിക്കുവാൻ ഒരു നേഴ്സ് അവളോട് പറഞ്ഞു. അതുകേട്ട് ഈ സഹോദരി ഞെട്ടി. ഒടുവിൽ അവൾ പ്രാർത്ഥനയ്ക്കായി അവിടെ പോകാൻ സമ്മതിച്ചു. അവൾ പ്രാർത്ഥനാ ഗോപുരത്തിൽ ചെന്നപ്പോൾ, പ്രാർത്ഥനാവീരന്മാർ അവളുടെ  മകളുടെ സൌഖ്യത്തിനായി കണ്ണുനീരോടെ പ്രാർത്ഥിച്ചു. ഒരു വലിയ അത്ഭുതം സംഭവിച്ചു. കർത്താവ് ആ കുഞ്ഞിന്്റെ ശരീരത്തിലെ കുമിളകൾ മാത്രമല്ല, അവളുടെ ശരീരത്തിലെ പാടുകൾപോലും സൌഖ്യമാക്കി. അവൾ കർത്താവിനെ മഹത്വപ്പെടുത്തി. അതെ! നമ്മുടെ ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനാണ്.
ഇന്ന് അവളുടെ മകൾ ഒരു എഞ്ചിനീയറാണ്. പ്രാർത്ഥനാ ഗോപുരത്തിൽ പോകുന്നത് ഇഷ്ടപ്പെടാത്ത അതേ സഹോദരി, ഇപ്പോൾ തനിക്ക് പ്രശ്നങ്ങൾ നേരിടുന്പോഴെല്ലാം പ്രാർത്ഥനാ ഗോപുരത്തിൽ പോയി പ്രാർത്ഥിക്കുന്നു എന്ന് പറയുന്നു. ഇന്ന്, കർത്താവ് അവളുടെ കുടുംബത്തെ മാനിച്ച് ഉയർത്തിയിരിക്കുന്നു.

പ്രിയപ്പെട്ടവരേ, ‘‘നിങ്ങളുടെ അകൃത്യങ്ങൾ അത്രേ നിങ്ങളെയും നിങ്ങളുടെ ദൈവത്തെയും തമ്മിൽ ഭിന്നിപ്പിച്ചിരിക്കുന്നതു; നിങ്ങളുടെ പാപങ്ങൾ അത്രേ അവൻ കേൾക്കാതവണ്ണം അവനെ്റ മുഖത്തെ നിങ്ങൾക്കു മറെക്കുമാറാക്കിയതു (യെശയ്യാവു 59: 2; ഇയ്യോബ് 35:12). ഈ വചനം എപ്പോഴും ഓർമ്മിച്ചുകൊൾക. നിങ്ങൾക്കായി അവൻ നൽകിയിരിക്കുന്ന വാഗ്ദത്തങ്ങൾ അവകാശമാക്കി പ്രാർത്ഥിക്കുക. നമ്മുടെ രാജാവും വാഗ്ദത്തങ്ങൾ നിവർത്തിക്കുന്നവനും ആവശ്യങ്ങൾ നിറവേറ്റിത്തരുന്നവനുമായ കർത്താവിൽ പൂർണ്ണമായും വിശ്വസിക്കുക. അവനെ മുറുകെ പിടിച്ചുകൊൾക. ‘‘എനെ്റ പ്രാർത്ഥന തള്ളിക്കളയാതെയും തനെ്റ ദയ എങ്കൽനിന്നു എടുത്തുകളയാതെയും ഇരിക്കുന്ന ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ’’ (സങ്കീർത്തനം 66:20) എന്ന് സങ്കീർത്തനക്കാരനോടൊപ്പം പറയുവാൻ കർത്താവ് നിങ്ങളെ സഹായിക്കും. 
Prayer:
പ്രിയ കർത്താവേ,

വചനത്തിലൂടെ എന്നോട് സംസാരിച്ചതിനായി ഞാൻ അങ്ങയെ സ്തുതിക്കുന്നു. എന്്റെ വേദനകളെല്ലാം അങ്ങ് അറിയുന്നുവല്ലോ. ഞാൻ അങ്ങയിൽ ശരണം പ്രാപിക്കുന്നു. എന്്റെ ഹൃദയത്തിലെ വേദനകൾ എല്ലാം അങ്ങ് മാറ്റി തരേണമേ. പാപം ചെയ്യാതെ അങ്ങയുടെ പൈതലായി ജീവിപ്പാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങയിൽ മാത്രം ആശയ്രിച്ച്, അങ്ങയുടെ വഴികളിൽ നടക്കുവാൻ എന്നെ പഠിപ്പിക്കേണമേ. അന്ത്യംവരെയും അങ്ങയുടെ നാമമഹത്വത്തിനായി നിലകൊള്ളുവാൻ അങ്ങ് എന്നെ സഹായിക്കേണമേ. 

സ്തുതിയും മാനവും ഞാൻ അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു. പ്രാർത്ഥന കേൾക്കേണമേ.

ആമേൻ.

For Prayer Help (24x7) - 044 45 999 000