Loading...
Stella dhinakaran

യേശുവിലൂടെ വിജയം!!

Sis. Stella Dhinakaran
25 Feb
പ്രിയപ്പെട്ടവരേ, ഇന്ന് ഏതെങ്കിലും തരത്തിൽ നിങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുകയാണോ? നിങ്ങളുടെ ഭാവി തികച്ചും ഇരുളടഞ്ഞതായി തോന്നുന്നുവോ? ഒന്നുമാത്രം ഓർക്കുക! സന്തോഷവേളയിലും സങ്കടകരമായ സമയങ്ങളിലും നമുക്ക് ഓടിയണയുവാൻ ഒരു സങ്കേതമുണ്ട്. അവനാണ് യേശു! ആയതിനാൽ നിരാശപ്പെടരുത്! കർത്താവിൽമാത്രം വിശ്വസിക്കുക! ‘‘നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല’’ (സങ്കീർത്തനങ്ങൾ 55:22). ‘‘നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെനേരെ പാഞ്ഞുചെല്ലും എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും’’ എന്ന് സങ്കീർത്തനക്കാരനോടൊപ്പം നമുക്കും പറയുവാൻ സാധിക്കും (സങ്കീർത്തനങ്ങൾ 18:29). തമിഴ്നാട്ടിലെ തിരുവള്ളൂരിലുള്ള സഹോദരി പ്രേമ വിജയനാഥിന്റെ ദുഃഖങ്ങളെല്ലാം കർത്താവ് സന്തോഷമാക്കി മാറ്റിയ സാക്ഷ്യം ഇതാ! 

ഞങ്ങളുടെ കുടുംബത്തിൽ ധാരാളം പ്രശ്നങ്ങളുണ്ടായിരുന്നു. അതുനിമിത്തം ഞങ്ങൾക്ക് ഒരു സമാധാനവുമില്ലായിരുന്നു. ഒരു ഭാഗത്ത് എന്റെ തുച്ഛമായ ശന്പളംകൊണ്ട് കുടുംബം പുലർത്തണം. മറുഭാഗത്ത് വലിയ കടഭാരം. ഞങ്ങളുടെ വീടുപണി പൂർത്തീകരിക്കുവാനും ഞങ്ങൾക്ക് സാധിച്ചില്ല. എപ്പോഴും എനിക്ക് ഒരു ശൂന്യത അനുഭവപ്പെട്ടുകൊണ്ടിരുന്നു. ഒരു ദിവസം, എന്റെ വിഷമത്തെക്കുറിച്ച് ഒരു സഹപ്രവർത്തകൻ ചോദിക്കുകയും യേശു വിളിക്കുന്നു പ്രാർത്ഥനാ ഗോപുരത്തിൽ പോകുവാൻ എന്നോട് പറയുകയും ചെയ്തു. എന്റെ എല്ലാ ദുഃഖങ്ങളും യേശു സന്തോഷമാക്കിത്തീർക്കും എന്ന്  അദ്ദേഹം ഉറപ്പ് പറഞ്ഞു. ഒരു യാഥാസ്ഥിതിക അക്രൈസ്തവ കുടുംബത്തിലാണ് ഞാൻ വളർന്നത്. അതിനാൽ യേശുവിനെക്കുറിച്ചറിയുവാൻ എനിക്ക് യാതൊരു താത്പര്യവുമില്ലായിരുന്നു. എങ്കിലും ചെന്നൈ വാനഗരത്തിലുള്ള പ്രാർത്ഥനാ ഗോപുരത്തിൽ ഞാൻ പോയി. അവിടെ നടത്തപ്പെട്ട കുടുംബ അനുഗ്രഹ യോഗത്തിൽ പങ്കെടുക്കുകയും പ്രത്യാശയോടെ പ്രാർത്ഥിക്കുകയും ചെയ്തു. പ്രാർത്ഥനക്കുശേഷം ഒരു ദിവ്യസമാധാനം എന്റെ ഹൃദയത്തെ നിറച്ചു. ഞാൻ നിരന്തരം പ്രാർത്ഥനാ ഗോപുരത്തിൽ പോകുവാൻ തുടങ്ങി. ഒരു ദിവസം അവിടെ നടത്തപ്പെട്ട കുടുംബ അനുഗ്രഹ യോഗത്തിൽ പങ്കെടുത്തപ്പോൾ സഹോദരി സ്റ്റെല്ലാ ദിനകരൻ ദൈവസന്ദേശം നൽകവേ, ‘‘കർത്താവ് നിങ്ങളുടെ ദുഃഖത്തെ സന്തോഷമാക്കിത്തീർക്കും. പരിശുദ്ധാത്മാഭിഷേകം നിങ്ങളെ നിറയ്ക്കുന്പോൾ അവൻ നിങ്ങൾക്ക് സന്തോഷവും സമാധാനവും നൽകും’’ എന്നുപറഞ്ഞു. സഹോദരി പ്രാർത്ഥിച്ചപ്പോൾ, പരിശുദ്ധാത്മശക്തിയാൽ എന്നെയും നിറയ്ക്കേണ്ടതിനായി ഞാനും പ്രത്യാശയോടെ പ്രാർത്ഥിച്ചു. ആ നിമിഷം എന്റെ ശരീരം വിറയ്ക്കുവാൻ തുടങ്ങി. എന്റെയുള്ളിൽ ഒരു മാറ്റം സംഭവിക്കുന്നതായി എനിക്കനുഭവപ്പെട്ടു. പരിശുദ്ധാത്മാവിന്റെ ശക്തി എന്നെ നിറച്ചപ്പോൾ എന്നെ അലട്ടിയിരുന്ന എല്ലാ ഭാരങ്ങളും എന്നെ വിട്ട് അകന്നുപോയി. ദിവ്യസമാധാനവും സന്തോഷവും എന്നെ നിറച്ചു. തുടർന്ന് എന്റെ കടഭാരങ്ങളെല്ലാം പരിഹരിക്കപ്പെടുകയും വീടിന്റെ പണി പൂർത്തിയാക്കുവാൻ ദൈവം സഹായിക്കുകയും ചെയ്തു.’’ 
പ്രിയപ്പെട്ടവരേ, ഒരു ദൈവപൈതലായിരിക്കുന്പോൾ ജീവിതത്തിന്റെ എല്ലാ തുറകളിലും വിജയം കൈവരിക്കുവാൻ നിങ്ങൾക്ക് സാധിക്കും. ‘‘ദൈവത്തിൽനിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ’’ (1 യോഹന്നാൻ 5:4). യേശു ഇപ്രകാരം പറഞ്ഞിരിക്കുന്നു: ‘‘ലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു’’ (യോഹന്നാൻ 16:33). ഇന്ന് നിങ്ങൾ കടന്നുപോകുന്ന സാഹചര്യമോർത്ത് വിഷമിക്കേണ്ടാ! ലോകത്തെ ജയിച്ചവനായ കർത്താവ് നിങ്ങളോടുകൂടെയുണ്ട്! കർത്താവ് നിങ്ങളോടുകൂടെയുള്ളപ്പോൾ എത്ര ഭയങ്കരമായ സാഹചര്യത്തിൽനിന്നും പുറത്തുവരുവാൻ നിങ്ങൾക്ക് സാധിക്കും. 
Prayer:
സ്നേഹവാനായ കർത്താവേ, 

എന്റെ ഭാരങ്ങളെല്ലാം അങ്ങ് അറിയുന്നുവല്ലോ. എല്ലാവറ്റെയും ഞാൻ അങ്ങയുടെ പാദത്തിങ്കൽ ഇറക്കി വെയ്ക്കുന്നു. കർത്താവേ, എന്നോട് കൃപ തോന്നേണമേ. ഈ പ്രശ്നങ്ങളിൽ നിന്ന് എന്നെ വിടുവിക്കേണമേ. അങ്ങല്ലാതെ എനിക്ക് വേറെയാരും ആശയ്രമില്ല. അങ്ങയുടെ സാന്നിദ്ധ്യത്താൽ എന്നെ വഴി നടത്തേണമേ. 

എല്ലാ മഹത്വവും ഞാൻ അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു. 

ആമേൻ. 

For Prayer Help (24x7) - 044 45 999 000