Loading...

നിങ്ങൾ കുലുങ്ങിപ്പോകയില്ല!!

Shilpa Dhinakaran
23 Sep
പ്രിയ സുഹൃത്തേ, ഇന്നത്തെ വാഗ്ദാനം സദൃശവാക്യങ്ങൾ 10:30 ൽ നിന്നാണ് എടുത്തിട്ടുള്ളത്. ഈ വാക്യം പറയുന്നു: "നീതിമാൻ ഒരുനാളും കുലുങ്ങിപ്പോകയില്ല; ദുഷ്ടന്മാരോ ദേശത്തു വസിക്കയില്ല." നിങ്ങൾക്ക് ചുറ്റും എന്ത് സംഭവിച്ചാലും, നിങ്ങൾ കുലുങ്ങിപ്പോകയില്ല. നിങ്ങളുടെ കുടുംബം വളരെ അസ്ഥിരമാണെങ്കിലും, നിങ്ങൾ കുലുങ്ങിപ്പോകയില്ല. കർത്താവ് പറയുന്നത് ഇതാണ്. സംസാരിക്കുവാൻ പോലും ആരുമില്ലാത്ത വിധം തകർന്ന ഒരു കുടുംബത്തിലായിരിക്കാം നിങ്ങൾ. എന്നാൽ കർത്താവ് നിങ്ങളോടൊപ്പമുണ്ടാകും. ആർക്കും നിങ്ങളെ ഇളക്കുവാൻ കഴിയില്ല. പകർച്ചവ്യാധിയിൽ നിങ്ങളുടെ പ്രിയപ്പെട്ടവരെ പോലും നിങ്ങൾക്ക് നഷ്ടപ്പെട്ടിട്ടുണ്ടാകാം. നിങ്ങൾക്ക് രോഗം ബാധിക്കുമോ എന്ന് ആശങ്കപ്പെടുന്നുണ്ടാവാം. പക്ഷേ നിങ്ങൾ കുലുങ്ങിപ്പോകയില്ലെന്ന് കർത്താവ് പറയുന്നു.

എല്ലാ വശത്തും ശത്രുക്കളാൽ ചുറ്റപ്പെട്ടാലും നിങ്ങൾ കുലുങ്ങിപ്പോകുകയില്ല. സങ്കീർത്തനം 91:7 -ൽ വേദപുസ്തകം പറയുന്നു: "നിന്റെ വശത്തു ആയിരം പേരും നിന്റെ വലത്തുവശത്തു പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോടു അടുത്തുവരികയില്ല." അതെ, സുഹൃത്തേ, നിങ്ങളെ ചുറ്റിപ്പറ്റിയുള്ളതെന്തായാലും, അത് നിങ്ങളുടെ അടുത്ത് പോലും വരില്ല. ദൈവം നിങ്ങൾക്ക് ചുറ്റും അഗ്നിമതിലായിരിക്കുകയും എല്ലാ ദോഷങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും നിങ്ങളെ സംരക്ഷിക്കുകയും ചെയ്യും.
കനത്ത കൊടുങ്കാറ്റിൽ അകപ്പെട്ട ശിഷ്യന്മാരുടെ സംഭവം നിങ്ങൾ തീർച്ചയായും അറിയും. യേശു എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, കടലിനോടു: "അനങ്ങാതിരിക്ക, അടങ്ങുക"  എന്നു പറഞ്ഞു. കാറ്റു അമർന്നു, വലിയ ശാന്തത ഉണ്ടായി. നിങ്ങളെ ചുറ്റിപ്പറ്റിയുള്ള എല്ലാ പ്രശ്നങ്ങളോടും, "ഇത് എന്റെ വിലയേറിയ പൈതലാണ്; എന്റെ കുട്ടിയെ തൊടരുത്" എന്ന് ദൈവം കൽപ്പിക്കും. ദൈവത്തിൽ നിങ്ങളുടെ സ്ഥിരമായ വിശ്വാസം വയ്ക്കുക, ഒരിക്കലും കുലുങ്ങിപ്പോകുവാൻ അവൻ നിങ്ങളെ അനുവദിക്കുകയില്ല!  
Prayer:
എന്റെ പ്രിയപ്പെട്ട സ്വർഗ്ഗസ്ഥനായ പിതാവേ, 

ഇന്നത്തെ വാഗ്ദാനത്തിന് നന്ദി. എന്നെ അങ്ങയുടെ പൈതലായി തിരഞ്ഞെടുത്തതിന് നന്ദി. എന്നെ ചുറ്റിപ്പറ്റിയുള്ളതെന്തായാലും, എന്നെ കുലുങ്ങിപ്പോകുവാൻ അങ്ങ് അനുവദിക്കുകയില്ലെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു. എന്റെ ജീവിതത്തിലെ എല്ലാ അനിശ്ചിതത്വങ്ങളെയും മറികടക്കുവാൻ എനിക്ക് അങ്ങയുടെ കൃപയും അനുഗ്രഹവും നൽകേണമേ.

യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, 

ആമേൻ.

For Prayer Help (24x7) - 044 45 999 000