Loading...

ഐക്യതയുള്ളവരായിരിപ്പിൻ!!

Sharon Dhinakaran
07 Dec
സഹോദരങ്ങൾ തമ്മിലുള്ള ഐക്യം സന്തോഷമേകുന്ന ഒരു കാഴ്ചയാണ്! ഇന്നത്തെ സംസ്കാരത്തിൽ ഇത് വളരെ അപൂർവ്വവും മിക്കവാറും നിലവിലില്ലാത്തതുമാണ്. ഇന്ന്  കുടുംബത്തിലും സഭയിലും ഐക്യം ഇല്ലാതെയായിരിക്കുന്നു. ഐക്യത്തിനായി ആഗ്രഹിക്കുന്ന ഒരു ഹൃദയം മറ്റുള്ള കാര്യങ്ങളെ പെരുപ്പിച്ച് കാണിക്കുന്നില്ല. പകരം, പരസ്പരസ്നേഹത്തോടെ ജീവിക്കുവാൻ ആഗ്രഹിക്കുകയും സൌഹാർദ്ദപരമായ സമാധാനം നിലനിർത്തുകയും ചെയ്യും. ‘‘നിങ്ങളെ വിളിച്ചപ്പോൾ ഏകപ്രത്യാശെക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്നു, ആത്മാവു ഒന്നു, കർത്താവു ഒരുവൻ, വിശ്വാസം ഒന്നു, സ്നാനം ഒന്നു, എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ’’ (എഫെസ്യർ 4:4-6). തുടർന്നും വചനം ഇപ്രകാരം പറയുന്നു: ‘‘ശരീരം മുഴുവനും യുക്തമായി ചേർന്നും ഏകീഭവിച്ചും ഓരോ അംഗത്തിന്റെ അതതു വ്യാപാരത്തിന്നു ഒത്തവണ്ണം ഉതവി ലഭിപ്പാനുള്ള ഏതു സന്ധിയാലും സ്നേഹത്തിലുള്ള വർദ്ധനെക്കായി അവനിൽ നിന്നു വളർച്ച പ്രാപിക്കുന്നു’’ (എഫെസ്യർ 4:16).

വർഷങ്ങൾക്ക് മുൻപ്, ലോസ് ഏഞ്ചൽസ്  സ്പെഷ്യൽ ഒളിന്പിക്സിൽ, 50 മീറ്റർ ഓട്ടം ആരംഭിക്കുന്നതിനുള്ള വിസിൽ മുഴങ്ങിയപ്പോൾ, മത്സരാർത്ഥികൾ ഓടുവാൻ ആരംഭിച്ചു. അവർ ഫിനിഷിംഗ് ലൈനിലേക്ക് ഓടിക്കയറുന്നതിനിടയിൽ ഒരു കുട്ടി ട്രാക്കിൽനിന്നും മാറി സുഹൃത്തുക്കളുടെ അടുത്തേക്ക് ഓടുവാൻ തുടങ്ങി. മത്സരത്തിന്റെ കോർഡിനേറ്റർ മി. കെൻ, തന്റെ വിസിൽ അടിച്ച്  ആ കുട്ടിയെ തിരികെ ട്രാക്കിലേക്ക് കൊണ്ടുവരുവാൻ ശ്രമിച്ചു, പക്ഷേ സാധിച്ചില്ല. അവനോടുകൂടെ മത്സരിക്കുന്ന ഡൌൺ സിൻഡ്രോം ബാധിതയായ ഒരു പെൺകുട്ടി ഇത് ശദ്ധ്രിച്ചു. അവൾ കട്ടികൂടിയ കണ്ണടയാണ് ധരിച്ചിരുന്നത്. അവൾ ഫിനിഷിംഗ് ലൈനിന്റെ തൊട്ടടുത്ത്  എത്തിയിരുന്നു. അവൾ ഓടുന്നത് നിർത്തിയിട്ട് ആ  കുട്ടിയോട് വിളിച്ചുപറഞ്ഞു: ‘നിൽക്കൂ, തിരിച്ചുവരൂ, ഇതാണ് വഴി.’ ശബ്ദം കേട്ട് ആ കുട്ടി തിരിഞ്ഞ്നോക്കി. ‘തിരിച്ചു വരൂ, ഇതാണ് വഴി’’ എന്ന് അവൾ വീണ്ടും വിളിച്ചു. അവൻ ആശയക്കുഴപ്പത്തിലായി അവിടെത്തന്നെ നിന്നു. അവൻ ആശയക്കുഴപ്പത്തിലാണെന്ന് മനസിലാക്കിയ അവൾ ട്രാക്ക്  വിട്ട് അവന്റെ അടുത്തേക്ക് ഓടി. അവൾ അവന്റെ കൈപിടിച്ച് വീണ്ടും ട്രാക്കിലേക്ക് ഓടിയെത്തി. അവർ ഒരുമിച്ച് ട്രാക്കിലൂടെ ഓടി ഓട്ടം പൂർത്തിയാക്കി. അവർ അവസാനമായാണ് വന്നത് എങ്കിലും പക്ഷേ അവരുടെ സഹ മത്സരാർത്ഥികൾ അവരെ ആലിംഗനം ചെയ്ത് അവരെ അഭിവാദ്യം ചെയ്തു. കാണികളും എഴുന്നേറ്റുനിന്ന്  അവരെ ആദരിച്ചു.

പ്രിയപ്പെട്ടവരേ, ജീവിതത്തിലെ നമ്മുടെ സ്വന്തം ലക്ഷ്യങ്ങളിൽ നിന്ന് സമയം കണ്ടെത്തി മറ്റുള്ളവരെ അവരുടെ വഴി കണ്ടെത്തുവാൻ സഹായിക്കുന്പോൾ  ഐക്യത്തിന്റെ ബന്ധത്തിൽ തുടരുവാൻ നമുക്ക് സാധിക്കും. പിന്നീട് ഈ സംഭവത്തെക്കുറിച്ചോർത്തപ്പോൾ കെന്നിന് ഓർമ്മ വന്നത് ഈ വാക്യമാണ്: ‘‘നിങ്ങൾ ചെയ്തുവരുന്നതുപോലെ അന്യോന്യം പ്രബോധിപ്പിച്ചും തമ്മിൽ ആത്മീക വർദ്ധനവരുത്തിയും പോരുവിൻ’’ (1 തെസ്സലൊനീക്യർ 5:11). സഹിഷ്ണുതയും പ്രോത്സാഹനവും നൽകുന്ന ദൈവം, ക്രിസ്തുയേശുവിനെ അനുഗമിക്കുന്ന നിങ്ങൾക്ക്  ഐക്യത്തിന്റെ ആത്മാവിനെ നൽകുമാറാകട്ടെ! ‘‘ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!’’ എന്ന് സങ്കീർത്തനങ്ങൾ 133:1 പറയുന്നു. എപ്പോഴും മറ്റുള്ളവരുമായി ഐക്യത്തിൽ കഴിയുവാനും അന്യോന്യം ബോധവത്കരിക്കുവാനും നിങ്ങൾക്ക്  സാധിക്കട്ടെ!

Prayer:
സ്നേവാനായ കർത്താവേ,

എന്റെ കുറവുകൾ ക്ഷമിക്കേണമേ. കുടുംബത്തിലും സഭയിലും ജോലിസ്ഥലത്തും രാജ്യത്തിലും പരസ്പര ഐക്യത്തോടുകൂടെ ജീവിക്കുവാൻ ഞങ്ങൾക്ക് കൃപ നൽകേണമേ. അനാവശ്യ വിദ്വേഷങ്ങൾ ഞങ്ങളിൽനിന്നും എടുത്തുമാറ്റേണമേ. മറ്റുള്ളവരെ വിമർശിക്കുന്നവരായല്ല, അങ്ങയുടെ കല്പനകൾ അനുസരിച്ച് ജീവിക്കുന്നവരായി ഞങ്ങളെ മാറ്റേണമേ. അങ്ങയുടെ കൃപയാൽ ഞങ്ങളെ നിറച്ച് വഴിനടത്തേണമേ. 

അങ്ങയുടെ വിലയേറിയ നാമത്തിൽ അപേക്ഷിക്കുന്നു. കേൾക്കേണമേ.

ആമേൻ.

For Prayer Help (24x7) - 044 45 999 000