Loading...
Dr. Paul Dhinakaran

നിങ്ങൾക്കായുള്ള മൂന്ന് വാഗ്ദത്തങ്ങൾ!!

Dr. Paul Dhinakaran
20 Sep
എന്റെ വിലയേറിയ സുഹൃത്തേ, ഇന്ന്  നിങ്ങൾ  ദൈവത്തിന്റെ വാഗ്ദത്തം അന്വേഷിച്ച് വന്നിരിക്കുന്നതിനാൽ നിങ്ങൾ ദൈവത്തിന് വിലപ്പെട്ടവരാണ്. നിങ്ങളുടെ ജീവിതത്തിൽ ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എത്ര ഉണ്ടെങ്കിലും അത് അവനിൽ ഉവ്വു എന്നത്രേ. ഇന്ന്, ദൈവം നിങ്ങൾക്ക് മൂന്ന് അനുഗ്രഹങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഒന്നാമതായി, നിങ്ങളുമായുള്ള കർത്താവിന്റെ സമാധാന ഉടന്പടി ഒരിക്കലും നീങ്ങിപ്പോകുകയില്ല. ‘‘പവ്വതങ്ങൾ മാറിപ്പോകും; കുന്നുകൾ നീങ്ങിപ്പോകും; എങ്കിലും എന്റെ ദയ നിന്നെ വിട്ടുമാറുകയില്ല; എന്റെ സമാധാനനിയമം നീങ്ങിപ്പോകയുമില്ല എന്ന് നിന്നോട് കരുണയുള്ള യഹോവ അരുളിച്ചെയ്യുന്നു’’ (യെശയ്യാവു 54:10). എന്ന് കർത്താവ് വാക്ക്  നൽകിയിരിക്കുന്നു. സങ്കീർത്തനക്കാരൻ പറയുന്നു: ‘‘ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്ബിൽ വെച്ചിരിക്കുന്നു; അവൻ എന്റെ വലതുഭാഗത്തുള്ളതുകൊണ്ടു ഞാൻ കുലുങ്ങിപ്പോകയില്ല’’(സങ്കീർത്തനം 16:8). ‘‘നിന്റെ ദൈവമായ യഹോവ എന്ന ഞാൻ നിന്റെ വലങ്കൈ പിടിച്ചു നിന്നോടു:  ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും എന്നു പറയുന്നു’’ (യെശയ്യാവു 41:13). അതിനാൽ, ഭയപ്പെടേണ്ട!

രണ്ടാമതായി, നിങ്ങളുടെ ബലഹീനതയിൽ ദൈവത്തിന്റെ ശക്തി വെളിപ്പെടും. യെശയ്യാവു 41:10 -ൽ ദൈവം പറയുന്നു: ‘‘നീ ഭയപ്പെടേണ്ട; ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും.’’ നിങ്ങളെ ശക്തീകരിക്കുവാൻ കർത്താവ് നിങ്ങളോടുകൂടെയുണ്ട്. അതുപോലെതന്നെ, നമ്മുടെ ബലഹീനതയിൽ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നു. ‘‘വേണ്ടുംപോലെ പ്രാർത്ഥിക്കേണ്ടതു എന്തെന്നു നാം അറിയുന്നില്ലല്ലോ. ആത്മാവു തന്നേ ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങളാൽ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നു’’ എന്ന് റോമർ 8:26 പറയുന്നു. നിങ്ങളുടെ ബലഹീനതയിൽ, പരിശുദ്ധാത്മാവ്  നിങ്ങളെ ശക്തീകരിക്കുകയും ബലഹീനതകളെ മറികടക്കുവാൻ നിങ്ങൾക്കായി പ്രാർത്ഥിക്കുകയും ചെയ്യും. 
മൂന്നാമതായി, എല്ലാവരോടും ദൈവസ്നേഹത്തെക്കുറിച്ച് സംസാരിക്കുന്നതിന് ദൈവം തന്റെ വാക്കുകൾ നിങ്ങളുടെ വായിൽ വയ്ക്കുകയും അവൻ നിങ്ങളെ സംരക്ഷിക്കുകയും ചെയ്യും. ‘‘ഞാൻ ബാലൻ എന്നു നീ പറയരുതു; ഞാൻ നിന്നെ അയക്കുന്ന ഏവരുടെയും അടുക്കൽ നീ പോകയും ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും സംസാരിക്കയും വേണം. നീ അവരെ ഭയപ്പെടരുതു; നിന്നെ വിടുവിക്കേണ്ടതിന്നു ഞാൻ നിന്നോടുകൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാടു’’ (യിരെമ്യാവു 1:7,8). ദൈവവചനം സംസാരിക്കുന്പോൾ നിങ്ങൾ വിടുവിക്കപ്പെടും. കർത്താവ് പറയുന്നു, എന്റെ മകനേ/മകളേ, ഭയപ്പെടരുത്. നിങ്ങളെ ശക്തിപ്പെടുത്തുവാനും സഹായിക്കുവാനും വിടുവിക്കുവാനും ഞാൻ നിങ്ങളോടൊപ്പമുണ്ട്.  കർത്താവിൽ വിശ്വസിക്കുക. തന്റെ ശക്തിയാൽ നിങ്ങളെ നിറയ്ക്കുവാൻ പരിശുദ്ധാത്മാവിനോട് ആവശ്യപ്പെടുക. ഇന്ന്  നിങ്ങൾ അവനുവേണ്ടി ജീവിക്കുന്പോൾ, തന്്റെ വാഗ്ദത്തങ്ങൾ അവൻ നിങ്ങളുടെ ജീവിതത്തിൽ നിറവേറ്റിത്തരും.
Prayer:
സ്നേഹവാനായ കർത്താവേ,

അങ്ങ് എനിക്കായി നൽകിയ വാഗ്ദത്തങ്ങൾക്കായി ഞാൻ അങ്ങയെ സ്തുതിക്കുന്നു. ദൈവഭയത്തിൽ ജീവിപ്പാൻ, അങ്ങേയ്ക്ക് പ്രസാദകരമായ, പരിശുദ്ധമായ ഒരു ജീവിതം നയിപ്പാൻ അങ്ങ് എന്നെ സഹായിക്കേണമേ. അങ്ങയുടെ പൈതലായി എന്നെ കൈക്കൊള്ളേണമേ. കർത്താവേ, എന്നെയും അങ്ങയുടെ സ്നേഹത്താൽ നിറയ്ക്കേണമേ. അങ്ങയുടെ വാഗ്ദത്തങ്ങൾ അവകാശമാക്കുവാൻ എനിക്ക് കൃപ നല്കേണമേ. അങ്ങയുടെ സന്നിധിയിൽ ഞാൻ എന്നെ സമർപ്പിക്കുന്നു. അങ്ങ് എപ്പോഴും എന്നെ ശക്തീകരിച്ച്, എന്റെ കരം പിടിച്ച് എന്നെ വഴി നടത്തേണമേ. 

സ്തുതിയും മാനവും മഹത്വവും അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു.

ആമേൻ.

For Prayer Help (24x7) - 044 45 999 000