Loading...
Evangeline Paul Dhinakaran

നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നവൻ!!

Sis. Evangeline Paul Dhinakaran
13 Nov
ആത്മാവു തന്നേ ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങളാൽ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നു. റോമർ 8:26
നമ്മുടെ പ്രാർത്ഥനകൾ ദൈവസന്നിധിയിൽ എത്തിച്ച് നമുക്കുവേണ്ടി മദ്ധ്യസ്ഥത ചെയ്യുന്നത് പരിശുദ്ധാത്മാവാണ്. അവൻ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നവനാണ്. നിങ്ങൾ ബലഹീനരാകുന്പോൾ, ദുഷ്ടമനുഷ്യർ നിങ്ങൾക്കെതിരായി എഴുന്നേൽക്കുന്പോൾ പരിശുദ്ധാത്മാവ് നിങ്ങളുടെ രക്ഷയ്ക്കായി വന്നെത്തും. അവൻ നിങ്ങളുടെ ബലഹീനതകൾ എല്ലാം നീക്കി, നിങ്ങളെ പീഡിപ്പിച്ചവർക്കുവേണ്ടി പ്രാർത്ഥിക്കുവാൻ നിങ്ങളെ സഹായിക്കും. അവൻ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നവനാണ്. നമുക്കുവേണ്ടി പക്ഷവാദം ചെയ്യുവാൻ കർത്താവ് ഒരു കാര്യസ്ഥനെ നൽകിയിരിക്കുന്നു. ആ കാര്യസ്ഥനാണ് ദൈവത്തിന്റെ പരിശുദ്ധാത്മാവ്!
പ്രിയപ്പെട്ടവരേ, ഇന്നും നമ്മുടെ കർത്താവ് ജീവനോടിരിക്കുന്നു. അവന്റെ പരിശുദ്ധാത്മാവ് നിങ്ങളുടെ പ്രശ്നങ്ങൾക്കായി പക്ഷവാദം ചെയ്യും. അവൻ നിങ്ങൾക്ക് വിടുതൽ നൽകും. ‘‘അവ്വണ്ണം തന്നേ ആത്മാവു നമ്മുടെ ബലഹീനതെക്കു തുണനില്ക്കുന്നു. വേണ്ടുംപോലെ പ്രാർത്ഥിക്കേണ്ടതു എന്തെന്നു നാം അറിയുന്നില്ലല്ലോ. ആത്മാവു തന്നേ ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങളാൽ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നു’’ (റോമർ 8:26) എന്ന വാക്യത്തിൻപ്രകാരം നിങ്ങൾക്ക് പരിശുദ്ധാത്മാവിന്റെ തുണ എപ്പോഴുമുണ്ട്. പരിശുദ്ധാത്മാവിലൂടെ കർത്താവ് എപ്പോഴും നിങ്ങളുടെ സമീപത്തുണ്ട്. നിങ്ങൾ പരിശുദ്ധാത്മാവിനാൽ നിറയുന്പോൾ, നിങ്ങളുടെ ജീവിതത്തിൽ കർത്താവ് നിങ്ങൾക്ക് തുണ നില്ക്കും. അവൻ നിങ്ങൾക്കുവേണ്ടി പക്ഷവാദം ചെയ്യും. നിങ്ങളുടെ പ്രശ്നങ്ങളെല്ലാം മാറിപ്പോകും. ഇന്ന് കർത്താവ് തന്റെ കൃപകൾ നിങ്ങളുടെ മേൽ വർഷിക്കുമാറാകട്ടെ!
Prayer:
സ്നേഹവാനായ കർത്താവേ,

ഞാൻ ബലഹീനമായ ഒരു പാത്രമാണെന്ന് അങ്ങ് അറിയുന്നുവല്ലോ. അങ്ങ് എനിക്കുവേണ്ടി പക്ഷവാദം ചെയ്യുന്നു എന്ന് എന്നെ ഓർമ്മിപ്പിച്ചതിനായി ഞാൻ അങ്ങയെ സ്തുതിക്കുന്നു. അങ്ങയുടെ തുണ എപ്പോഴും എനിക്ക് ആവശ്യമാണ്. അതിനായി ഞാൻ അങ്ങയുടെ സന്നിധിയിൽ വരുന്നു. അങ്ങയുടെ അഭിഷേകത്താൽ എന്നെയും നിറയ്ക്കേണമേ. അങ്ങയുടെ സകല അനുഗ്രഹങ്ങളാലും എന്നെ നിറയ്ക്കേണമേ. അങ്ങയുടെ ഹിതത്തിന് എന്നെ സമർപ്പിക്കുന്നു. എന്റെ പ്രാർത്ഥന കേട്ടതിനായി സ്തോത്രം!

മാനവും മഹത്വവും അങ്ങേയ്ക്ക് കരേറ്റുന്നു.

ആമേൻ.
 

For Prayer Help (24x7) - 044 45 999 000