Loading...
DGS Dhinakaran

ദൈവത്തിൽ നിന്നും അകന്നുപോകുവാൻ കാരണമായ പരീക്ഷകൾ

Bro. D.G.S Dhinakaran
15 Nov
ഞങ്ങളെ പരീക്ഷയിൽ കടത്തരുതേ; ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ. ലൂക്കൊസ് 11:4
‘‘സഹോദരന്മാരേ, ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയാതിരിക്കേണ്ടതിന്നു അവിശ്വാസമുള്ള ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകാതിരിപ്പാൻ നോക്കുവിൻ’’ (എബ്രായർ 3:12)

പരാക്രമശാലിയും ധീരനുമായ ഒരു രാജാവ് ഒരു രാജ്യം ഭരിച്ചിരുന്നു. ജ്ഞാനത്തിലും ശക്തിയിലും നിസ്തുലനായ ഒരു മകൻ അദ്ദേഹത്തിനുണ്ടായിരുന്നു. യുദ്ധരംഗങ്ങളിൽ അവൻ പിതാവിനെ അനുഗമിക്കുകയും എല്ലായ്പ്പോഴും വിജയം നേടുകയും ചെയ്തിരുന്നു. വളരെ പെട്ടെന്നു തന്നെ രാജാവ് തന്റെ ഒരു സംസ്ഥാനത്തിന്റെ ഭരണാധികാരിയായി അവനെ നിയമിച്ചു. മകന്റെ പേരും പ്രശസ്തിയും വിദൂരരാജ്യങ്ങളിൽപ്പോലും പ്രസിദ്ധമായി. രാജാവിനു പ്രീതിയുണ്ടായിരുന്ന ഒരു സ്ത്രി കൊട്ടാരത്തിലുണ്ടായിരുന്നു. രാജ്യം പിടിച്ചടക്കുവാൻ, അവൾ ആഗ്രഹിച്ചു. അതിനാൽ, ‘‘എല്ലാവരും അങ്ങയുടെ മകനെ പുകഴ്ത്തുന്നു. അവൻ താങ്കളെ കൊന്ന് രാജ്യം പിടിച്ചടക്കുമെന്ന വാർത്തകൾ ഞാൻ കേട്ടു’’ എന്നു പറഞ്ഞ് രാജാവിന്റെ ഹൃദയത്തിൽ അവൾ വിഷവിത്തു പാകി. രാജാവ് അവളുടെ വാക്കുകൾ വിശ്വസിക്കുകയും കോപത്താൽ നിറയുകയും ചെയ്തു. അവൻ തന്റെ മകനെ വരുത്തി. മകൻ വന്ന് പിതാവിന്റെ സീംഹാസനത്തിനു മുന്നിൽ നിന്നുകൊണ്ട് സ്നേഹത്തോടെ ചോദിച്ചു; ‘‘പിതാവേ, എന്തിനാണ് അങ്ങ് എന്നെ വിളിച്ചത്? ’’ഇരുന്പു ദണ്ഡുകളാൽ അവനെ ഞെരിച്ചുകൊല്ലുവാൻ, രാജാവ് കോപത്തോടെ പടയാളികളോടു കല്പിച്ചു. കഷ്ടം അതിദാരുമായി ആ മകൻ കൊല്ലപ്പെട്ടു. ദിവസങ്ങൾ കഴിഞ്ഞുപോയി അയൽ രാജ്യവുമായി യുദ്ധം ചെയ്യുവാൻ ആ സ്ത്രീ രാജാവിനെ പ്രേരിപ്പിച്ചു. മകന്റെ സഹായമില്ലാത്ത ആ രാജാവ്, തന്റെ സൈന്യവുമായി യുദ്ധത്തിന്നു പുറപ്പെട്ടു. അവൻ പൂർണ്ണമായി പരാജയപ്പെട്ട് സകലതും നഷ്ടപ്പെട്ടവനായിത്തീർന്നു.
ഇപ്രകാരമാണ് നമ്മുടെ ജീവിതത്തിൽ പിശാച് പരീക്ഷകൾ കൊണ്ടുവരുകയും നമ്മുടെ ഹൃദയങ്ങളെ അവിശ്വാസമുള്ള ഹൃദയമാക്കിത്തീർത്തുകൊണ്ട് ജീവനുള്ള ദൈവത്തിൽ നിന്നും നമ്മെ അകറ്റുകയും ചെയ്യുന്നത്. നമ്മോടു എന്തും ചെയ്യുവാൻ സാധിക്കേണ്ടതിന് ദൈവത്തിൽ നിന്നും അകറ്റുവാൻ അവൻ നമ്മെ പരീക്ഷിക്കുന്നു. കർത്താവായ യേശുവിനെയും അവൻ മരുഭൂമിയിൽ പരീക്ഷിച്ചു. യേശു നാല്പതു ദിവസം ഉപവസിച്ചു പ്രാർത്ഥിച്ച് തിരിച്ചുവരുന്പോൾ പരീക്ഷകനായ പിശാച് അവനെ പരീക്ഷിച്ചു. എന്നാൽ ആ പരീക്ഷകളിലെല്ലാം യേശു വിജയിച്ചു. പിതാവ് അവന് ബലം നൽകി. ശാരീരികമായി അവൻ ബലഹീനനായിരുന്നാലും, അത്മാവിൽ ഉത്സാഹമുള്ളവനായിരുന്നതിനാൽ പരീക്ഷകന് ഒന്നും ചെയ്യുവാൻ സാധിച്ചില്ല.

പ്രിയപ്പെട്ടവരെ, ‘‘മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ വരുന്നില്ല; അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു (യോഹന്നാൻ 10:10). അതിനാൽ എല്ലാ മനുഷ്യർക്കും പരീക്ഷ ഉണ്ടാകും. എന്നാൽ പരീക്ഷയിൽ തളർന്നുപോകാതെ കർത്താവായ യേശു ക്രിസ്തുവിനെ മുറുകെപ്പിടിച്ചുകൊൾക. അപ്പോൾ, അവൻ നിങ്ങളെ പരീക്ഷയിൽ അകപ്പെടാതെ, ദുഷ്ടങ്കൽനിന്നും വിടുവിക്കും (ലൂക്കൊസ് 11:4) മാത്രമല്ല പരീക്ഷയിൽ നിന്നു രക്ഷപെടുവാനുള്ള പോക്കുവഴിയും അവൻ ഉണ്ടാക്കും (1 കൊരിന്ത്യർ 10:13). പരീക്ഷ ജയിക്കുന്പോൾ ഈ ലോകത്തിൽ മാത്രമല്ല സ്വർ‘ത്തിലും നിങ്ങൾക്ക് അനുഗ്രഹം ഉണ്ടാകും.
 
Prayer:
എത്രയോ ദുഷ്ടന്മാർ എനിക്കു വിരോധമായി കാരണമില്ലാതെ എഴുന്നേല്ക്കുന്നു. എന്നാൽ, എന്റെ സങ്കേതവും കോട്ടയും അങ്ങ് മാത്രമാണ്. സഹിക്കാവുന്നതിനപ്പുറം എന്നെ പരീക്ഷിക്കുകയില്ല എന്ന് വേദവചനം പറയുന്നു. ഈ വചനത്തിൻ പ്രകാരം എന്നെയും എന്റെ പ്രിയപ്പെട്ടവരെയും കാത്ത് പരിപാലിക്കുവാൻ അങ്ങ് ശക്തനായിരിക്കയാൽ അങ്ങേയ്ക്ക് നന്ദി. അതിരാവിലെ അങ്ങേമാത്രം നോക്കി അങ്ങയുടെ കൃപയും ദയയും എന്റെ ജീവിതത്തിൽ പ്രാപിക്കുവാൻ എന്നെ സഹായിക്കേണമേ. എല്ലാ പരീക്ഷകൾക്കും എന്നെ വിലക്കി കാത്തുകൊള്ളേണമേ. യേശുവിന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു പിതാവേ.
ആമേൻ!

For Prayer Help (24x7) - 044 45 999 000