Loading...
Dr. Paul Dhinakaran

രക്ഷ

Dr. Paul Dhinakaran
09 Nov
യഹോവയെയും അവന്റെ ബലത്തെയും തിരവിൻ; അവന്റെ മുഖത്തെ ഇടവിടാതെ അന്വേഷിപ്പിൻ. സങ്കീർത്തനം 105:4
പ്രിയപ്പെട്ടവരെ, എല്ലായ്പ്പോഴും ദൈവത്തിൽ വസിക്കുന്നത് നമ്മിൽ അഭിഷേകം വർദ്ധിപ്പിക്കും. ഓരോരുത്തരുടെയും ആഗ്രഹപ്രകാരം വെളിപ്പാടുകൾ സ്വീകരിക്കുന്നതിന് പരിശുദ്ധാത്മാവ് അവരെ സഹായിക്കും. നിങ്ങൾ ദൈവസന്നിധിയിൽ അധികനേരം ചെലവിടുന്പോൾ. മറ്റുള്ളവർക്ക് പ്രവചനം പറയുന്നവരായി കർത്താവ് നിങ്ങളെ മാറ്റും. യഹോവയെയും അവന്റെ ബലത്തെയും തിരവിൻ; അവന്റെ മുഖത്തെ ഇടവിടാതെ അന്വേഷിപ്പിൻ. (സങ്കീർത്തനം 105:4)

 നീതിമാനും ഭക്തനുമായ ശിമ്യെയോനെക്കുറിച്ച് നാം വേദപുസ്തകത്തിൽ വായിക്കുന്നു. ഈ മനുഷ്യൻ നീതിമാനും യിസ്രായേലിന്റെ ആശ്വാസത്തിന്നായി കാത്തിരിക്കുന്നവനും ആയിരുന്നു; പരിശുദ്ധാത്മാവും അവന്റെ മേൽ ഉണ്ടായിരുന്നു. കർത്താവിന്റെ ക്രിസ്തുവിനെ കാണും മുന്പെ മരണം കാണുകയില്ല എന്നു പരിശുദ്ധാത്മാവിനാൽ അവന്നു അരുളപ്പാടു ഉണ്ടായിരുന്നു. അവൻ ആത്മനിയോഗത്താൽ ദൈവാലയത്തിൽ ചെന്നു. യേശു എന്ന പൈതലിന്നു വേണ്ടി ന്യായപ്രമാണത്തിന്റെ ചട്ടപ്രകാരം ചെയ്വാൻ അമ്മയപ്പന്മാർ അവനെ അകത്തു കൊണ്ടുചെന്നപ്പോൾ അവൻ അവനെ കയ്യിൽ ഏന്തി ദൈവത്തെ പുകഴ്ത്തി. ഇപ്പോൾ നാഥാ തിരുവചനം പോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയക്കുന്നു. ജാതികൾക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്റെ ജനമായ യിസ്രായേലിന്റെ മഹത്വവുമായി നീ സകല ജാതികളുടെയും മുന്പിൽ ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെ എന്റെ കണ്ണു കണ്ടുവല്ലോ എന്നു പറഞ്ഞു. ഇങ്ങനെ അവനെക്കുറിച്ചു പറഞ്ഞതിൽ അവന്റെ അപ്പനും അമ്മയും ആശ്ചര്യപ്പെട്ടു. പിന്നെ ശിമ്യോൻ അവരെ അനുഗ്രഹിച്ചു, അവന്റെ അമ്മയായ മറിയയോടു: അനേകഹൃദയങ്ങളിലെ വിചാരം വെളിപ്പെടേണ്ടതിന്നു ഇവനെ യിസ്രായേലിൽ പലരുടെയും വീഴെ്ചയക്കും എഴുന്നേല്പിന്നും മറുത്തുപറയുന്ന അടയാളത്തിന്നുമായി വെച്ചിരിക്കുന്നു എന്നുപറഞ്ഞു (ലൂക്കൊസ് 2:25-33).
ഫനൂവേലിന്റെ മകളായ ഹന്ന എന്ന  ഒരു പ്രവാചകി ഉണ്ടായിരുന്നു. അവൾ കന്യാകാലത്തിൽ പിന്നെ ഭർത്താവിനോടുകൂടെ ഏഴു സംവത്സരം കഴിച്ചു. എൺപത്തുനാലും സംവത്സരം വിധവയും വളരെ വയസ്സു ചെന്നവളുമായി ദൈവാലയം വിട്ടു പിരിയാതെ ഉപവാസത്തോടും പ്രാർത്ഥനയോടുംകൂടെ രാവും പകലും ആരാധന ചെയ്തുപോന്നു. ആ നാഴികയിൽ അവളും അടുത്തുനിന്നു ദൈവത്തെ സ്തുതിച്ചു. യെരൂശലേമിന്റെ വീണ്ടെടുപ്പിനെ കാത്തിരുന്ന എല്ലാവരോടും അവനെക്കുറിച്ചു പ്രസ്താവിച്ചു (ലൂക്കൊസ് 2:36-38). അതെ, ഹന്നായും ദൈവസന്നിധിയിൽ കാത്തിരുന്നതിനാൽ പരിശുദ്ധാത്മാവിലൂടെ ക്രിസ്തുവിനെക്കുറിച്ച് മറ്റുള്ളവരോട് പറയുവാനുള്ള കൃപ ലഭിച്ചു.

പ്രിയപ്പെട്ടവരേ, ശിമ്യേൻ ദൈവത്തോട് ചേർന്ന് ജീവിച്ചു. അവൻ ദൈവത്തിൽ വസിച്ചു. അതുകൊണ്ട് അവന് ദൈവത്തിങ്കൽനിന്നും വെളിപ്പാടുകൾ ലഭിച്ചു. പലർ തങ്ങളുടെ കുഞ്ഞുങ്ങളെ ദേവാലയത്തിൽ കൊണ്ടുവന്നിരുന്നു എങ്കിലും അവൻ യേശുവിനെ തിരിച്ചറിഞ്ഞ് അവനെക്കുറിച്ച് പ്രവചിച്ചു. നിങ്ങളും എപ്പോഴും ദൈവത്തിൽ വസിക്കുന്പോൾ നിങ്ങൾക്കും മറ്റുള്ളവർക്കുംവേണ്ടി ദൈവം കരുതിയിരിക്കുന്നത് അറിയുവാൻ ദൈവം സഹായിക്കും. അവനിൽ വസിക്കുന്പോൾ നിങ്ങൾ കൂടുതൽ ഫലം പുറപ്പെടുവിക്കും. കർത്താവിനുവേണ്ടി കൂടുതലായി വാഞ്ചിപ്പിൻ! അവൻ നിങ്ങളിൽ വസിക്കും.
Prayer:
എന്നെ സ്നേഹിക്കുന്ന സ്വർ‘ീയ പിതാവേ, ശിമ്യോനെപ്പോലെ, ഞാനും അങ്ങേയ്ക്കായി കാത്തിരിക്കുവാൻ എന്നെ സഹായിക്കേണമേ. എനിക്കും, മറ്റുള്ളവർക്കും ഉള്ള വെളിപ്പാടുകൾ അങ്ങിൽനിന്നും പ്രാപിക്കുവാനുള്ള കൃപ എനിക്ക് നൽകേണമേ. അനുദിനവും ശരിയായിട്ടുള്ള പാതയിൽ നടക്കുവാൻ എന്നെ സഹായിക്കേണമേ. യേശുവിന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു പിതാവേ.

ആമേൻ.
 

For Prayer Help (24x7) - 044 45 999 000