Loading...
Stella dhinakaran

വിശ്വാസത്തിലൂടെ ദൈവീക പരിജ്ഞാനം!

Sis. Stella Dhinakaran
10 Nov
വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നുവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ. (എബ്രായർ 11:6)
പ്രിയപ്പെട്ടവരെ, മേൽ പറഞ്ഞ വചനപ്രകാരം നാം കർത്താവിൽ അധികമായി ആശയ്രിക്കുന്പോൾ, ദൈവഭഭക്തിയിൽ വളരുമാറാകും. ‘‘വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു. അതിനാലല്ലോ പൂർവ്വന്മാർക്കു സാക്ഷ്യം ലഭിച്ചതു. വിശ്വാസത്താൽ അബ്രഹാം തനിക്കു അവകാശമായി കിട്ടുവാനിരുന്ന ദേശത്തേക്കു യാത്രയാവാൻ വിളിക്കപ്പെട്ടാറെ അനുസരിച്ചു എവിടേക്കു പോകുന്ന എന്നറിയാതെ പുറപ്പെട്ടു. വിശ്വാസത്താൽ സാറായും വാഗ്ദത്തം ചെയ്തവനെ വിശ്വസ്തൻ എന്നു എണ്ണുകയാൽ പ്രായം കഴിഞ്ഞിട്ടും പുത്രോല്പാദനത്തിന്നു ശക്തി പ്രാപിച്ചു (എബ്രായർ 11:1,2,8,11). നമ്മുടെ ദൈനംദിന ജീവിതത്തിൽ നാമും കർത്താവിന്റെമേൽ വിശ്വാസമർപ്പിക്കുന്പോൾ, കർത്താവ് നമ്മെ അനുഗ്രഹിച്ചു നമ്മുടെ വിശ്വാസത്തിൻപ്രകാരം നാം യാചിക്കുന്നത് നമുക്ക് നൽകിത്തരും.
പല വർഷങ്ങളായി കുഞ്ഞുങ്ങളില്ലാത്തതിനാൽ വളരെ സങ്കടത്തോടിരുന്ന ഒരു ദന്പതിമാരുണ്ടായിരുന്നു. പലരുടെയും പരിഹാസം അവളുടെ ഹൃദയത്തെ വളരെ വേദനിപ്പിച്ചു. അവർ തീരുമാനിച്ചു. ‘‘ഞങ്ങൾ കോയന്പത്തൂരിലെ കാരുണ്യായിലെ ബെഥെസ്ദാ പ്രാർത്ഥനാ ഗോപുരത്തിൽ പോയി ദൈവസന്നിധിയിൽ നമ്മളെ താഴ്ത്തി പ്രാർത്ഥിക്കാം. ദൈവം നമ്മോടു കരുണ കാണിക്കും’’. അങ്ങനെ അവർ അവിടെ പോയി ഒരുദിവസം താമസിച്ച് ദൈവസന്നിധിയിൽ കണ്ണീരോടെ പ്രാർത്ഥിച്ചു. ഉറച്ച വിശ്വാസത്തോടെ അവർ പ്രാർത്ഥിച്ചു.

കർത്താവ് അവളുടെ വിശ്വാസം കണ്ടു അവളുടെ ഉദരത്തെ അനുഗ്രഹിച്ചു. സുന്ദരന്മാരായ രണ്ടു ആൺകുഞ്ഞുങ്ങളെ നല്കി. വളരെ സന്തോഷത്തോടെ അവൾ ദൈവീക അനുഗ്രഹത്തെ ദൈവനാമമഹത്വത്തിനായി സാക്ഷീകരിച്ചു.
പ്രിയമുള്ളവരേ! ഏത് അവസ്ഥയിലായിരുന്നാലും ഇയ്യോബ് കർത്താവിന്റെമേൽ വെച്ച വിശ്വാസത്തിൽ നിന്നും ഒരിക്കലും പിൻമാറിപ്പോയില്ല. ഇയ്യോബ് കർത്താവിൽ വിശ്വാസമർപ്പിച്ചതിനാൽ രണ്ട് മടങ്ങ് അനുഗ്രഹം ലഭിച്ചു. ‘‘വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നുവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ’’ (എബ്രായർ 11:6). ഇപ്രകാരം കർത്താവിങ്കൽ വിശ്വാസമർപ്പിച്ച്, പ്രാർത്ഥനയിലൂടെ നിങ്ങളുടെ ആവശ്യങ്ങൾ പ്രാപിച്ചെടുക്കുക.
Prayer:
സ്വർ‘ീയ പിതാവേ, അങ്ങയെ അന്വേഷിച്ച് അത്ഭുതം പ്രാപിക്കുവാൻ വിശ്വാസത്തോടെ അങ്ങയുടെ അടുക്കൽ വന്നിരിക്കുന്നു എന്നെ നോക്കിപ്പാർക്കേണമേ. ഞാൻ ദൈവീക പരിജ്ഞാനത്തിൽ വളരുവാൻ അങ്ങയുടെ കരം നീട്ടി എന്നെ അനുഗ്രഹിക്കേണമേ. എന്റെ ജീവിതത്തിലുള്ള വിശ്വാസമില്ലായ്മ എന്നോട് ക്ഷമിക്കേണമേ. കുലുങ്ങിപ്പോകാത്തതും, ഉറച്ചതും, നിലനിൽക്കുന്നതുമായ വിശ്വാസത്തെ എനിക്ക് നല്കേണമേ. മനുഷ്യരെ നോക്കി  എന്റെ വിശ്വാസത്തിൽ നിന്നും പിന്മാറിപ്പോകാതെ, എല്ലാ അവസ്ഥയിലും അങ്ങയിൽ മാത്രം ആശയ്രിക്കുവാനുള്ള കൃപ എനിക്കു നൽകേണമേ. എന്റെ എല്ലാ അവസ്ഥകൾക്കും ഭേദം വരുത്തുവാൻ അങ്ങേയ്ക്ക് കഴിയും എന്ന് ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു.

യേശുവിന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു പിതാവേ.

ആമേൻ!

For Prayer Help (24x7) - 044 45 999 000