Loading...
Dr. Paul Dhinakaran

ദൈവേഷ്ടം നിറവേറ്റുവിൻ!

Dr. Paul Dhinakaran
12 Oct
ക്രിസ്തുവിന്റെ ദാസന്മാരെപ്പോലെ ദൈവേഷ്ടം മനസ്സോടെ ചെയ്തും ... കർത്താവിനെ തന്നെ പ്രീതിയോടെ സേവിച്ചുംകൊണ്ടു അനുസരിപ്പിൻ. എഫെസ്യർ 6:6

പ്രിയപ്പെട്ടവരേ, യേശു കുരിശ് മരണം വരിക്കുന്നതിന് മുൻപ്  ഏറ്റവും കൂടുതൽ വേദനയനുഭവിച്ച സ്ഥലമാണ് ഗെത്ശെമെനെ. യെരൂശലേം നഗരത്തിന് അടുത്തുള്ള ഒലിവ് മരതോട്ടമാണ്  ഗെത്ശെമെനെ. അവിടെയുള്ള മരങ്ങളിൽനിന്നും വിത്തുകൾ ശേഖരിച്ച് ചക്കിലിട്ട്  എണ്ണ ആട്ടിയെടുക്കുന്നു. എണ്ണ പിഴിഞ്ഞെടുക്കുന്നതുപോലെ തന്റെ ശരീരത്തിലും വേദനകൾ സഹിക്കേണ്ടി വരും എന്ന് ഓരോ പ്രാവശ്യവും യെരൂശലേമിൽ വരുന്പോൾ യേശു ഓർക്കുമായിരുന്നു. അപ്പോൾ അവന്റെ ഹൃദയം വേദനകൊണ്ട് നിറയും.

ഗെത്ശെമെനെ തോട്ടത്തിൽ യേശു വേദനയുടെ മൂർദ്ധന്യാവസ്ഥയിലായിരുന്നു. ഈ ലോകത്തിലുള്ള ആർക്കും അവനെ മനസ്സിലാക്കുവാൻ സാധിച്ചില്ല. അവൻ ദൈവപുത്രൻ ആയിരുന്നിട്ടും പൂർണ്ണമായും ഒരു മനുഷ്യനായി ഈ ലോകത്തിൽ ജീവിച്ചു. തനിക്ക് എന്തു സംഭവിക്കുമെന്ന് അവൻ അറിഞ്ഞിരുന്നു. അവൻ തന്നെ ദൈവഹിതത്തിന് സമർപ്പിച്ചുവെങ്കിലും, നിവൃത്തീകരണകാലം വന്നപ്പോൾ ആ പാനപാത്രം നീങ്ങിപ്പോകേണ്ടതിനായി അവൻ ദൈവത്തോട് അപേക്ഷിച്ചു. ‘‘പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടംതന്നെയാകട്ടെ’’ (ലൂക്കൊസ് 22:42) എന്ന് അവൻ പ്രാർത്ഥിച്ചു. എന്നാൽ അവന്റെ പ്രാർത്ഥനയ്ക്കുശേഷം, അവനെ ആശ്വസിപ്പിക്കുവാനായി ഒരു ദൈവദൂതൻ ഇറങ്ങി വന്നു. ഒടുവിൽ മനുഷ്യവർ‘ത്തിന്റെ രക്ഷ അവനിലൂടെ പൂർണ്ണമായും നിറവേറി.
പ്രിയപ്പെട്ടവരേ, ‘‘എന്റെ ജീവിതം ദൈവഹിതത്തിനായി സമർപ്പിച്ചിട്ടും എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെയെല്ലാം സംഭവിക്കുന്നത്’’ എന്ന് നിങ്ങൾ വിലപിക്കുകയാണോ? ‘‘ഞാൻ ചെയ്യുന്നത് ദൈവഹിതമാണോ?’’ എന്ന് നിങ്ങൾ പരിഭ്രമിക്കുകയാണോ? നിരാശപ്പെടേണ്ട! ഇന്ന് നിങ്ങളുടെ ജീവിതം എങ്ങനെയുള്ളതാണെന്ന് പരിശോധിച്ച് നോക്കുക. നിങ്ങളെ ദൈവഹിതത്തിനായി സമർപ്പിക്കുക. കർത്താവിന്റെ പാദത്തിൽ കാത്തിരുന്ന് അവന്റെ ഹിതം എന്തെന്ന് ഗ്രഹിക്കുവിൻ! ദൈവഹിതം നിറവേറ്റുവാൻ കർത്താവ് നിങ്ങൾക്ക് അറിവും ആത്മീകപരിജ്ഞാനവും നൽകും. ‘‘ക്രിസ്തുവിന്റെ ദാസന്മാരെപ്പോലെ ദൈവേഷ്ടം മനസ്സോടെ ചെയ്തും ... കർത്താവിനെ തന്നെ പ്രീതിയോടെ സേവിച്ചുംകൊണ്ടു അനുസരിപ്പിൻ’’ എന്ന് എഫെസ്യർ 6:6 പറയുന്നു. എന്തെല്ലാം പ്രശ്നങ്ങൾ വന്നാലും ദൈവഹിതം മനസ്സിലാക്കി, കർത്താവിനായി ജീവിക്കുവിൻ! നിങ്ങൾ ദൈവഹിതത്തിൽ ഉറച്ചു നിൽക്കുന്പോൾ നന്മകളാൽ ദൈവം നിങ്ങളെ നിറയ്ക്കും.
Prayer:
സ്നേഹവാനായ കർത്താവേ,

എന്റെ ജീവിതത്തിലെ ഓരോ ചുവടുവെയ്പിലും അങ്ങയെ അനുസരിപ്പാനും അങ്ങയുടെ ഹിതം ചെയ്യുവാനും എനിക്ക് കൃപ നല്കേണമേ. അങ്ങയുടെ കല്പനകൾ അനുസരിച്ച്, അതിൻ പ്രകാരം ജീവിപ്പാൻ എന്നെ സഹായിക്കേണമേ. എന്റെ എല്ലാ കുറവുകളും എന്നോട് ക്ഷമിക്കേണമേ. എന്നെ അങ്ങയുടെ രക്തത്താൽ കഴുകേണമേ. അങ്ങയുടെ പൈതലായി എന്നെ കാത്തുകൊള്ളേണമേ.

എല്ലാ മഹത്വവും ഞാൻ അങ്ങേക്ക് മാത്രം കരേറ്റുന്നു.

ആമേൻ.

 

For Prayer Help (24x7) - 044 45 999 000