Loading...

കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു!!

Shilpa Dhinakaran
16 Jan
പ്രിയ സുഹൃത്തേ. ആവർത്തനപുസ്തകം 11:24 -ൽ നിന്നാണ് ഇന്നത്തെ വാഗ്ദത്തം തിരഞ്ഞെടുത്തിരിക്കുന്നത്.  ‘‘നിങ്ങളുടെ ഉള്ളങ്കാൽ ചവിട്ടുന്ന ഇടമൊക്കെയും നിങ്ങൾക്കു ആകും.’’ യിസ്രായേല്യർ കനാൻദേശം കൈവശപ്പെടുത്തുവാൻ പോകുന്പോൾ ദൈവം അവർക്ക് ഈ അനുഗ്രഹം വാഗ്ദാനം ചെയ്തു. ഇത് സമൃദ്ധിയുടെ അനുഗ്രഹമാണ്. കർത്താവ് പറയുന്നു: ’നിങ്ങൾ എവിടെ കാൽവെച്ചാലും, അത്  നിങ്ങളുടേതായിരിക്കും.’ ഇത്രയും കാലം നിങ്ങൾ അനുഗ്രഹത്തിനായി കാത്തിരിക്കുകയാണെന്ന് കരുതി വിഷമിക്കേണ്ട. അത് ജോലി, സ്വന്തം വീട്, രോഗശാന്തി അല്ലെങ്കിൽ മറ്റേതെങ്കിലും അനുഗ്രഹമായിരിക്കും. നിങ്ങൾ ആഗ്രഹിച്ച കാര്യങ്ങൾ തീർച്ചയായും നിറവേറും. ചില അനുഗ്രഹങ്ങൾക്കായി നിങ്ങൾ വാഞ്ഛിക്കുന്നുണ്ടാകാം. ഇന്ന്, കർത്താവ് നിങ്ങൾ ആഗ്രഹിക്കുന്ന അനുഗ്രഹം നൽകുവാൻ പോകുന്നു. നിങ്ങളെ അനുഗ്രഹിക്കുവാൻ പോകുന്നതിനാൽ നിങ്ങൾ തളർന്നുപോകരുതെന്ന്  ഇന്ന് കർത്താവ്  നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഈ വാഗ്ദത്തത്തിലൂടെ നിങ്ങളുടെ അനുഗ്രഹം നേടുവാൻ  നിങ്ങൾ ചെയ്യേണ്ടത് ഭൂമിയിൽ നിങ്ങളുടെ കാൽ വയ്ക്കുക എന്നതാണ്.

ഒരു ചെറുപ്പക്കാരന്റെ കഥ ഞാൻ ഓർക്കുന്നു. സ്കൂളിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹം ബസിലാണ്  സ്കൂളിലേക്ക് പോയിരുന്നത്. ബസ്സിൽ യാത്ര ചെയ്യുന്പോഴെല്ലാം അദ്ദേഹം റോഡരികിൽ റിസർവ്വ് ബാങ്ക് കാണാറുണ്ടായിരുന്നു. അപ്പോൾ, ‘‘കർത്താവേ, എനിക്ക് ഈ ബാങ്കിൽ ജോലിചെയ്യണം. ഒരു ചെറിയ ജോലിയാണെങ്കിൽപോലും റിസർവ്വ് ബാങ്കിനെ്റ ഭാഗമാകുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ വാക്യത്തിൻപ്രകാരം അദ്ദേഹം തന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിച്ചു. ആ ബാങ്ക് കാണുന്പോഴെല്ലാം അദ്ദേഹം പ്രാർത്ഥിച്ചുകൊണ്ടിരുന്നു. വർഷങ്ങൾ  കടന്നുപോയി. പക്ഷേ ഒന്നും സംഭവിച്ചില്ല. അദ്ദേഹം തന്റെ സ്വപ്നം ഉപേക്ഷിച്ചു. എന്നാൽ ഈ കാത്തിരിപ്പിനിടെ, കർത്താവ്  അദ്ദേഹത്തെ നന്നായി തയ്യാറാക്കി, റിസർവ്വ് ബാങ്കിന്റെ സീനിയർ മാനേജരായി നിയമിച്ചു. ഏറ്റവും ചെറിയ പ്രാർത്ഥന പോലും കർത്താവ് കേൾക്കുന്നുവെന്ന്  ഇതിലൂടെ അവൻ മനസ്സിലാക്കി. വളരെ താമസിച്ചെങ്കിലും, കർത്താവ് അവനെ്റ ആഗ്രഹം നിറവേറ്റിക്കൊടുത്തു.
അതുപോലെ നിങ്ങളുടെ ജീവിതത്തിൽ പല പ്രശ്നങ്ങളിലൂടെയും ആശയക്കുഴപ്പങ്ങളിലൂടെയും നിങ്ങൾ കടന്നുപോകുന്നുണ്ടാകാം. നിങ്ങളുടെ സ്വപ്നം നിങ്ങളിൽനിന്നും വളരെ അകലെയാണെന്ന്  നിങ്ങൾ ചിന്തിക്കുന്നുണ്ടാവാം. എന്നാൽ, ഇന്ന്  നിങ്ങളുടെ സ്വപ്നങ്ങൾ നിറവേറ്റി നിങ്ങളെ അനുഗ്രഹിക്കുമെന്ന്  കർത്താവ്  വാഗ്ദാനം ചെയ്യുന്നു. കർത്താവിന് നന്ദി പറയുക. അനുഗൃഹീതരായിത്തീരുമെന്ന്  വിശ്വസിക്കുക.
Prayer:
സ്നേഹവാനായ കർത്താവേ,

അങ്ങ്  നൽകിയ വാഗ്ദത്തത്തിനായി നന്ദി. അനുഗ്രഹങ്ങൾക്കായി ഞാൻ വളരെ നാളുകളായി കാത്തിരിക്കുകയാണെങ്കിലും അങ്ങ് എനിക്കുവേണ്ടി അവയെല്ലാം ഒരുക്ക്രിക്കൊണ്ടിരിക്കുകയാണെന്ന്  ഞാൻ വിശ്വസിക്കുന്നു. അങ്ങയിൽ ഉറച്ച് വിശ്വസിച്ചുകൊണ്ട് അനുഗ്രഹങ്ങൾ സ്വന്തമാക്കുവാൻ എന്നെ സഹായിക്കേണമേ.

എന്റെ കർത്താവായ യേശുവിന്റെ നാമത്തിൽ അപേക്ഷിക്കുന്നു. 

ആമേൻ.
 

For Prayer Help (24x7) - 044 45 999 000