Loading...
Stella dhinakaran

രക്ഷിക്കുന്ന കർത്താവ്!!

Sis. Stella Dhinakaran
12 Jun
ഈ ലോകത്തിലെ നമ്മുടെ ജീവിതത്തെക്കുറിച്ച് പറയുമ്ബോൾ യേശു പറഞ്ഞു: ‘‘ലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു’ (യോഹന്നാൻ 16:33). ഭയങ്കരവും ദുഷ്ടത നിറഞ്ഞതുമായ ഈ ലോകത്തിൽ നമ്മുടെ സ്വന്ത ശക്തിയിലും കഴിവുകളിലും ആശ്രയിച്ചുകൊണ്ട് നമുക്ക് ജീവിക്കുവാൻ സാധിക്കുകയില്ല. അതുകൊണ്ട് കർത്താവായ യേശുവിന്്റെ പാദങ്ങളെ മുറുകെ പിടിച്ചുകൊൾക.  അപ്പോൾ ‘‘ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു’ (മത്തായി 28:20) എന്നരുളിച്ചെയ്ത കർത്താവ് നിങ്ങളെ സഹായിക്കും. നിങ്ങൾ അവനിൽ പ്രത്യാശ വെയ്ക്കുമ്ബോൾ അവൻ നിങ്ങളുടെ രക്ഷക്കായി ഓടിയെത്തും.

മാതാപിതാക്കളെ നഷ്ടപ്പെട്ട് അനാഥനായിത്തീർന്ന ഒരു യുവാവ്  കണ്ണീരിൽ കഴിയുകയായിരുന്നു. എവിടെ പോകണമെന്നോ ആരുടെ അടുക്കൽപോകണമെന്നോ അറിയാതെ അവൻ ആശയക്കുഴപ്പത്തിലായി. ഒരു പള്ളിയിൽ പോയി മുട്ടുകുത്തി അവൻ തനെ്റ ഭാവി കർത്താവിനെ്റ കൈകളിൽ ഏല്പിച്ചു. പള്ളിയിലെ പാസ്റ്റർ അവനെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. അവൻ പ്രാർത്ഥന കഴിഞ്ഞ് എഴുന്നേറ്റപ്പോൾ പാസ്റ്റർ അവനെ്റ അടുക്കൽ ചെന്ന്  അവനോട് സംസാരിച്ചു. ഈ ചെറുപ്പക്കാരൻ തനെ്റ ദയനീയമായ സ്ഥിതിയെക്കുറിച്ച്  പാസ്റ്ററുമായി പങ്കിട്ടു. തനിക്ക്  ഒരു നല്ല ജോലിക്കാരനെ ആവശ്യമുള്ളതിനാൽ സഭയുടെ കാര്യങ്ങളിൽ അദ്ദേഹത്തെ സഹായിക്കാമോ എന്ന് പാസ്റ്റർ ചോദിച്ചു. ആ ചെറുപ്പക്കാരൻ വളരെ സന്തോഷത്തോടെ അത് സമ്മതിച്ചു. ‘‘കർത്താവുതന്നെ എനിക്കായി ഒരു വാതിൽ തുറന്നുതന്നിരിക്കുന്നു’’ എന്ന് അവൻ പറഞ്ഞു. അതിനുശേഷം അവൻ പള്ളി പരിസരത്ത് താമസിക്കുകയും പാസ്റ്ററെ സഹായിക്കുകയും പാസ്റ്ററിലൂടെ കർത്താവിനെക്കുറിച്ച്  ആഴമായ കാര്യങ്ങൾ പഠിക്കുകയും കർത്താവ് തനെ്റ ശക്തിയും രക്ഷയുമാണെന്ന സത്യം അനുഭവിച്ചറിയുകയും ചെയ്തു. തകർന്ന ഹൃദയത്തോടെ പള്ളിയിലെത്തുന്നവരോട് ഒരു സാക്ഷ്യമായി തനെ്റ ആത്മകഥ പറയുന്നതിൽ അവൻ വളരെയധികം സന്തോഷിച്ചു.
അതെ, നമ്മുടെ ജീവിതത്തെ മാറ്റുവാൻ ദൈവത്തിന് കഴിയും. സാഹചര്യങ്ങളെയും അവൻ മാറ്റും. ഇന്ന് നിങ്ങൾ ജീവിതത്തിൽ ഒരു വിടുതൽ പ്രതീക്ഷിക്കുന്നുവോ? ‘‘നീ ഭയപ്പെടേണ്ട; ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും’’ (യെശയ്യാവു 41:10) എന്ന് ദൈവം പറയുന്നു. ദൈവം പറയുന്നു: ‘‘ഞാൻ നിങ്ങൾക്കു പുതിയൊരു ഹൃദയം തരും; പുതിയൊരു ആത്മാവിനെ ഞാൻ നിങ്ങളുടെ ഉളളിൽ ആക്കും.... മാംസമായുളള ഹൃദയം നിങ്ങൾക്കു തരും’’ (യെഹെസ്ക്കേൽ 36:26). ദൈവം നിങ്ങളെ ഒരു പുതിയ വ്യക്തിയാക്കുന്പോൾ, ദൈവം ആഗ്രഹിക്കുന്ന രീതിയിൽ ജീവിതം നയിക്കുന്നത് നിങ്ങളുടെ ജീവിതത്തിലേക്ക് അനുഗ്രഹങ്ങൾ കൊണ്ടുവരും. ദൈവം നമ്മോടുകൂടെയുണ്ട് എന്ന്  ഉറപ്പ് വരുത്തുന്നതിനുള്ള ഏക മാർഗ്ഗo അതാണ്. വേദപുസ്തകം പറയുന്നു: ‘‘ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു’’ (സങ്കീർത്തനം 37:23). ഇതാണ് സത്യം. തന്നെ അനുസരിക്കുന്നവരെയും തന്റെ ശബ്ദം കേട്ട് നടക്കുന്നവരുടെയും ജീവിതത്തെ കർത്താവ് തന്നെ മുൻപോട്ട് നയിക്കും. അത് അവനെ സന്തോഷിപ്പിക്കും. ഇന്ന് നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ ഹൃദയം യേശുവിനു നൽകുകയും അവനിൽ പൂർണ്ണമായി ആശ്രയിക്കുകയും ചെയ്യുക എന്നതാണ്. നിങ്ങൾ അങ്ങനെ ചെയ്യുമ്ബോൾ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും കർത്താവ് പരിഹരിച്ചുതരും. ‘‘യഹോവ എനെ്റ ബലവും എനെ്റ കീർത്തനവും ആകുന്നു; അവൻ എനിക്കു രക്ഷയായും തീർന്നു’’ (സങ്കീർത്തനം 118:14) എന്ന വചനപ്രകാരം തീർച്ചയായും അവൻ നിങ്ങളെ രക്ഷിച്ച് അനുഗ്രഹിക്കും.
Prayer:
കാരുണ്യവാനായ  പിതാവേ, 

ഇപ്പോൾ ഞാൻ കടന്നുപോകുന്ന ഈ വേദനയിൽനിന്നും അങ്ങ് എന്നെ വിടുവിച്ച് കാക്കേണമേ. അങ്ങയുടെ രക്ഷയുടെയും അനുഗ്രഹത്തിന്റെയും പാതയിലൂടെ എന്നെ നടത്തേണമേ.എന്റെ ജീവിതത്തിലെ സമാധാനം കെടുത്തുന്ന എല്ലാ കാര്യങ്ങളെയും അങ്ങ് മാറ്റേണമേ. അങ്ങയുടെ നന്മകളാൽ എന്നെ അലങ്കരിക്കേണമേ. 

എന്റെ രക്ഷകനായ യേശുക്രിസ്തുവിന്റെ വിലയേറിയ നാമത്തിൽ അപേക്ഷിക്കുന്നു.

ആമേൻ.

For Prayer Help (24x7) - 044 45 999 000