Loading...
Evangeline Paul Dhinakaran

സന്തോഷമേകുന്ന പരിശുദ്ധാത്മാവ്!!

Sis. Evangeline Paul Dhinakaran
06 Nov
പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വരുന്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു ... ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും. അപ്പൊസ്തലപ്രവൃത്തികൾ 1:8

കർത്താവിന്റെ വിശുദ്ധനാമത്തിൽ ആശയ്രിക്കുകയും ആനന്ദിക്കുകയും ചെയ്യുന്നവരുടെ ഉള്ളങ്ങൾ സന്തോഷിക്കും. ദൈവം തന്റെ വിശുദ്ധിയാൽ മാത്രമല്ല സന്തോഷത്താലും നമ്മെ നിറയ്ക്കും. നിങ്ങളുടെ സന്തോഷം നിങ്ങളിൽനിന്ന് ആരും എടുത്തുകളയുകയില്ല (യോഹന്നാൻ 16:20,22).

അപ്പൊ. പ്രവൃത്തികൾ 2-ാം അദ്ധ്യായത്തിൽ ഇപ്രകാരം നാം ഒരു സംഭവം വായിക്കുന്നു. പെന്തെക്കൊസ്ത ്് നാൾ വന്നപ്പോൾ  യേശുവിന്റെ ശിഷ്യന്മാർ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു. പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു.  അഗ്നി ജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി. അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു  ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി. അന്നു ആകാശത്തിൻ കീഴുള്ള സകല ജാതികളിൽ നിന്നും യെരൂശലേമിൽ വന്നു പാർക്കുന്ന യെഹൂദന്മാരായ ഭക്തിയുള്ള പുരുഷന്മാർ ഉണ്ടായിരുന്നു. ഈ മുഴക്കം ഉണ്ടായപ്പോൾ പുരുഷാരം വന്നു കൂടി, ഓരോരുത്തൻ താന്താന്റെ ഭാഷയിൽ അവർ സംസാരിക്കുന്നതു കേട്ടു അന്പരന്നു പോയി. എല്ലാവരും ഭ്രമിച്ച്, ആശ്ചര്യപ്പെട്ടു. ഈ സംസാരിക്കുന്നവർ എല്ലാം ഗലീലക്കാർ അല്ലയോ? പിന്നെ നാം ഓരോരുത്തൻ ജനിച്ച നമ്മുടെ സ്വന്ത ഭാഷയിൽ അവർ സംസാരിച്ചു കേൾക്കുന്നതു എങ്ങനെ എന്നു പറഞ്ഞ് എല്ലാവരും ഭ്രമിച്ചു ചഞ്ചലിച്ചു. ഇതു എന്തായിരിക്കും എന്നു തമ്മിൽ തമ്മിൽ പറഞ്ഞു. ഇവർ പുതു വീഞ്ഞു കുടിച്ചിരിക്കുന്നു എന്നു മറ്റു ചിലർ പരിഹസിച്ചു പറഞ്ഞു. ദൈവം നമ്മെ ഓരോരുത്തരെയും വിവിധ ഭാഷകളാൽ നിറച്ച് നമ്മുടെ ഉള്ളങ്ങളെ സന്തോഷിപ്പിക്കും.
പ്രിയപ്പെട്ടവരേ, നാം പരിയുദ്ധാത്മാവിനാൽ നിറയപ്പെടുന്പോൾ ദൈവീകസന്തോഷം നമ്മെ നിറയ്ക്കും. പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വരുന്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു ... ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും (അപ്പൊസ്തലപ്രവൃത്തികൾ 1:8). കർത്താവിനെ മാത്രം മുറുകെ പിടിച്ചുകൊൾവിൻ! അവൻ തന്റെ പരിശുദ്ധാത്മാവിനാൽ നിങ്ങളെ നിറച്ച് എല്ലാ ബന്ധനങ്ങളിൽനിന്നും നിങ്ങൾക്ക് വിടുതൽ നൽകി, നിങ്ങളെ സന്തോഷിപ്പിക്കും. അവന്റെ സ്നേഹത്തിൽ വസിപ്പിൻ! ആ സ്നേഹത്താൽ നിറഞ്ഞ് അത് മറ്റുള്ളവർക്ക് വെളിപ്പെടുത്തുന്നവരായി മാറുവിൻ!!  സന്തോഷമായിരിപ്പിൻ!
Prayer:
കർത്താവായ യേശുവേ,

അങ്ങയുടെ തിരുരക്തത്താൽ എന്റെ പാപങ്ങൾ കഴുകി, എന്നെ ശുദ്ധീകരിച്ച് അങ്ങയുടെ പരിശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കേണമേ. ഈ ലോകത്തിൽ ജയജീവിതം നയിപ്പാൻ അങ്ങയുടെ പരിശുദ്ധാത്മാഭിഷേകത്താലും വരങ്ങളാലും എന്നെ നിറയ്ക്കേണമേ. എന്റെ ബലഹീനതകളും കുറവുകളും അങ്ങ് ക്ഷമിക്കേണമേ. അങ്ങയുടെ പൈതലായി എന്നെ രൂപാന്തരപ്പെടുത്തേണമേ. അങ്ങയുടെ സന്തോഷത്താൽ എന്നെ നിറയ്ക്കേണമേ. അങ്ങയുടെ കരങ്ങളിൽ ഞാൻ എന്നെ സമർപ്പിക്കുന്നു. ഞാൻ അങ്ങയിൽ പൂർണ്ണമായും ആശയ്രിക്കുന്നു. അങ്ങ് എന്നെ വഴി നടത്തേണമേ.

എല്ലാ മഹത്വവും അങ്ങേയ്ക്ക് മാത്രം ഞാൻ കരേറ്റുന്നു!

ആമേൻ.

For Prayer Help (24x7) - 044 45 999 000