Loading...
Stella dhinakaran

നിങ്ങളെ പുലർത്തുന്നവൻ!!!

Sis. Stella Dhinakaran
01 Oct
നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല.  സങ്കീർത്തനങ്ങൾ 55:22
ഈ ഒക്ടോബർ മാസം നിങ്ങൾക്ക് സകലവിധങ്ങളിലും അനുഗ്രഹകരമായിരിക്കട്ടെ! സർവ്വശക്തനായ ദൈവം തന്റെ കൃപകൾ നിങ്ങളുടെമേൽ ചൊരിഞ്ഞ്  ഓരോ ദിവസവും നിങ്ങളെ വഴിനടത്തുമാറാകട്ടെ!
 
ഈ മാസം കർത്താവ് നിങ്ങൾക്കായി നൽകുന്ന വാഗ്ദത്തം: ‘‘നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല’’ (സങ്കീർത്തനങ്ങൾ 55:22). ഈ വാഗ്ദത്തവചനപ്രകാരം ദൈവത്തിൽ ആശയ്രിക്കുകയും അവന്റെ സ്നേഹത്തിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നവർക്കു ഭാരങ്ങളിലും പ്രയാസങ്ങളിലും ദൈവം ആശ്വാസം നൽകുന്നു എന്ന് നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും. അതിന് പകരം ഇന്ന് അനേകർ തങ്ങളുടെ ഭാരങ്ങളും പ്രശ്നങ്ങളും ചുമന്ന് തളർന്നുപോകുന്നു. ഇവയെല്ലാം കർത്തൃകരങ്ങളിൽ സമർപ്പിച്ച് നാം മുന്നേറണം എന്ന് വചനം നമ്മെ പഠിപ്പിക്കുന്നു. ‘‘മുന്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും’’ എന്ന് മത്തായി 6:33 പറയുന്നു. നാം ദൈവത്തെ ഭയപ്പെടുകയും നമ്മുടെ ജീവിതത്തിൽ ദൈവകാര്യങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്യേണ്ടതാണ്. അങ്ങനെ ചെയ്യുന്നപക്ഷം ദൈവത്തിന്റെ സമൃദ്ധിയായ അനുഗ്രഹങ്ങൾ നമുക്ക് ലഭിക്കും. നാം ദൈവത്തെ ഭയപ്പെട്ട്, അവന്റെ വാക്കുകൾ അനുസരിച്ച്, അവന് ഇഷ്ടമായത് ചെയ്യുന്പോൾ നമ്മുടെ ഭാരങ്ങളെല്ലാം നാമറിയാതെതന്നെ നമ്മെ വിട്ട് പോകും.
ഞാൻ ചെറിയ കുട്ടിയായിരുന്നപ്പോൾ നന്നായി വായിക്കുവാൻ തുടങ്ങുന്പോഴേ ഞങ്ങളുടെ അമ്മ ആദ്യം വാങ്ങിത്തന്നിരുന്നത് വേദപുസ്തകമായിരുന്നു. വസ്ത്രങ്ങളടക്കം മറ്റ് അത്യാവശ്യസാധനങ്ങളെല്ലാം അതിനുശേഷമേ വാങ്ങിത്തന്നിരുന്നുള്ളൂ. അങ്ങനെയാണ് ഞങ്ങളുടെ മാതാവ് ദൈവവഴിയിൽ ഞങ്ങളെ വളർത്തിയത്. അതുകൊണ്ട് ഞാനും എന്റെ സഹോദരങ്ങളും ദൈവമക്കളായിത്തീരുകയും അനുഗ്രഹിക്കപ്പെടുകയും ചെയ്തു.
 
പ്രിയപ്പെട്ടവരേ, നിങ്ങൾ ഭാവിയെക്കുറിച്ച് ഉത്കണ്ഠാകുലരാണോ? എങ്ങനെ മുൻപോട്ട് ജീവിക്കും എന്ന് നിങ്ങൾ ആകുലപ്പെടുകയാണോ? ജീവിതത്തിലെ പലവിധ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കുമെന്നോർത്ത് നിങ്ങൾ കണ്ണീരൊഴുക്കുകയാണോ? എന്നാൽ സ്നേഹവാനായ കർത്താവിന്റെ സാന്നിദ്ധ്യം നിങ്ങളോടുകൂടെ ഉള്ളപ്പോൾ ഇങ്ങനെയുള്ള ചിന്തകൾക്ക് നിങ്ങളെ കീഴടക്കുവാൻ സാധിക്കുകയില്ല. പൂർണ്ണഹൃദയത്തോടെ തന്നെ അന്വേഷിക്കുന്നവർക്ക് കർത്താവ് പൂർണ്ണസമാധാനം നല്കി കാത്തുപരിപാലിക്കും. മുന്പെ തന്റെ രാജ്യവും നീതിയും അന്വേഷിക്കുന്നവർക്ക് അവൻ സകല അനുഗ്രഹങ്ങളും നല്കും. നിങ്ങളുടെ ഭാരങ്ങൾ വഹിക്കുവാനും നിങ്ങളെ ആശ്വസിപ്പിക്കുവാനും കർത്താവ് ആഗ്രഹിക്കുന്നു. നമ്മെക്കുറിച്ച് കരുതലുള്ളവനാണ് നമ്മുടെ കർത്താവ്! നമ്മുടെ അത്താണി അവൻ മാത്രമാണ്. അവന്റെ പാദത്തിങ്കൽ നമ്മുടെ ഭാരങ്ങൾ ഇറക്കി വെയ്ക്കാം. അവൻ ഒരിക്കലും നിങ്ങളെ കൈവിടുകയില്ല. അവൻ നിങ്ങൾക്ക് സന്തോഷവും സമാധാനവും നല്കി നിങ്ങളെ അനുഗ്രഹിക്കും. അവൻ നിങ്ങളെ വഴി നടത്തും.  വ്യാകുലപ്പെടാതിരിപ്പിൻ
Prayer:
Loving heavenly Father,
I place before Your nail-pierced feet all my unbearable worries and burdens. Please transform my life to love You and serve You more. I firmly believe that You will change everything in my life and will bless me from today onwards. All praise, thanks, and glory belong to You.
In Jesus precious name I pray.
Amen.

For Prayer Help (24x7) - 044 45 999 000