Loading...
DGS Dhinakaran

നമ്മുടെ മദ്ധ്യസ്ഥനായ യേശു!!

Bro. D.G.S Dhinakaran
05 Aug
പ്രിയപ്പെട്ടവരേ, വേദപുസ്തകത്തിൽ ഇയ്യോബിനെക്കുറിച്ച് നാം വായിക്കുന്നു. അവന്റെ  അവസ്ഥ വളരെ ദയനീയമായിരുന്നു. അവന്റെ അനുഗൃഹീതമായ ജീവിതം കണ്ട് പിശാച് ദൈവസന്നിധിയിൽ ചെന്ന്, ഇയ്യോബിനെ പരീക്ഷിക്കുവാൻ ദൈവത്തോട്  അനുവാദം ചോദിച്ചു. ദൈവം അനുവാദം നൽകി. അവന് ഉണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ടു. തന്റെ ശോധനകളുടെയും ഭാരങ്ങളുടെയും മദ്ധ്യത്തിലും ഇയ്യോബ്  ദൈവത്തെ തള്ളിപ്പറയാതെ മുറുകെ പിടിച്ചു. അതുകൊണ്ട് ദൈവം അവനെ ഇരട്ടിയായി അനുഗ്രഹിച്ചു. നിങ്ങളും സമാനമായ അവസ്ഥയിൽ ഇന്ന് കഷ്ടപ്പെടുന്നുണ്ടാവാം. നിങ്ങളുടെ അപേക്ഷകൾ ദൈവം കേൾക്കുന്നില്ല എന്ന് തോന്നുമ്ബോൾ ‘എനിക്കുവേണ്ടി കർത്താവിനോട് അപേക്ഷിക്കുന്ന ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ’ എന്ന്  നിങ്ങൾ പറഞ്ഞേക്കാം. വിഷമിക്കേണ്ട! നിങ്ങൾക്ക് ഒരു മദ്ധ്യസ്ഥൻ ഉണ്ട്! വേദപുസ്തകം പറയുന്നു: ‘‘ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ’’ (1 തിമൊഥെയൊസ് 2:5-6). അതെ, നമ്മുടെ കർത്താവായ യേശുവാണ് നമ്മുടെ മദ്ധ്യസ്ഥൻ. അവൻ പിതാവായ ദൈവത്തിനെ്റ വലത്തുഭാഗത്ത്  ഇരുന്ന് നമുക്കുവേണ്ടി പിതാവിനോട് മദ്ധ്യസ്ഥത ചെയ്യുന്നു.

1974-  ഞാനും ഭാര്യയും ഒരു വിദേശ രാജ്യത്തേക്ക് പോയിരുന്നു. ആ നഗരത്തിനെ്റ തലസ്ഥാനത്ത് നിന്ന് മറ്റൊരു വിമാനത്താവളത്തിലേക്ക്  ഞങ്ങൾക്ക് പോകണമായിരുന്നു. ആ വിമാനത്താവളത്തിലെ ഒരു ഉദ്യോഗസ്ഥൻ ഞങ്ങളുടെ ടിക്കറ്റ് പരിശോധിക്കുകയും അവിടെയുള്ള ഒരു ഉദ്യോഗസ്ഥന്റെ ഒപ്പ്  അതിൽ ഇല്ലാത്തതിനാൽ ഞങ്ങളുടെ യാത്ര അനുവദിക്കാനാവില്ലെന്നും പറഞ്ഞു. എന്തുചെയ്യണമെന്ന് അറിയാതെ ഞങ്ങൾ പരിഭ്രാന്തരായി. ഞങ്ങളുടെ ഭാഗത്ത് ഒരു തെറ്റുമില്ലെന്ന് വിശദീകരിക്കുവാൻ ഞങ്ങൾ ശ്രമിച്ചു. പക്ഷേ എല്ലാം വെറുതെയായി. ഫ്ലൈറ്റിന്റെ സമയം ഇനിയും താമസിപ്പിക്കുവാൻ കഴിയില്ലെന്നും അതിനാൽ ഞങ്ങളുടെ ലഗേജുകളെല്ലാം തിരികെ എടുത്തുവെച്ചുവെന്നും അവർ പറഞ്ഞു. ആ വിദേശരാജ്യത്ത് ഞങ്ങൾക്കുവേണ്ടി സംസാരിക്കുവാൻ ആരുമില്ലല്ലോ എന്ന് ഞങ്ങൾ പരിഭ്രാന്തരായപ്പോൾ, ഇതെല്ലാം അൽപ്പം അകലെ നിന്ന് നിരീക്ഷിച്ചുകൊണ്ടിരുന്ന ഒരു ഉദ്യോഗസ്ഥൻ ഞങ്ങളുടെ അടുത്ത് വന്ന് എന്താണ് കാര്യം എന്ന് ചോദിച്ചു. പിന്നെ പുഞ്ചിരിക്കുന്ന മുഖത്തോടെ അദ്ദേഹം ഞങ്ങളുടെ ടിക്കറ്റ് നിഷേധിച്ച ഉദ്യോഗസ്ഥനെ്റ അടുത്തേക്ക് പോയി അവരുടെ ഭാഷയിൽ എന്തോ പറഞ്ഞു. ഉടനെതന്നെ ആ ഉദ്യോഗസ്ഥൻ ഞങ്ങളെ വീണ്ടും വിളിക്കുകയും അതേ വിമാനത്തിൽത്തന്നെ യാത്ര ചെയ്യുവാൻ ഞങ്ങളെ അനുവദിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരോടും ഞങ്ങളുടെ പുതിയ സുഹൃത്തുക്കളോടും പൂർണ്ണഹൃദയത്തോടെ നന്ദി പറഞ്ഞുകൊണ്ട് ഞങ്ങൾ വിമാനത്തിൽ കയറി.
നമ്മുടെ ജീവിതത്തിൽ കഷ്ടതകളിലൂടെ കടന്നുപോകേണ്ടി വരുമ്ബോൾ, നമ്മുടെ കർത്താവായ യേശു, സ്വർഗ്ഗീയപിതാവിനോട് മദ്ധ്യസ്ഥത ചെയ്യുന്നു. നിങ്ങളെ സഹായിക്കുവാൻ ആരുമില്ലെന്നും ജീവിതത്തിൽ നിങ്ങൾ ഒറ്റയ്ക്ക് കഷ്ടപ്പെടുകയാണെന്നുമോർത്ത് നിങ്ങൾ അസ്വസ്ഥനാണോ? കർത്താവായ യേശു പിതാവിന്റെ അടുക്കൽ ചെന്ന്  നമ്മെക്കുറിച്ച് ഇപ്രകാരം പറയും: എന്റെ പ്രിയപിതാവേ, ‘‘അവൻ/അവൾ എന്്റേതാണ്, ഞാൻ അവർക്കുവേണ്ടി എന്റെ ജീവൻ കുരിശിൽ അർപ്പിച്ചു. എന്റെ ത്യാഗം ഓർത്ത്, എനെ്റ നാമത്തിൽ അവരെ സഹായിക്കേണമേ.’’ ആയതിനാൽ നിങ്ങൾ ഒരിക്കലും നിരാശപ്പെടരുത്. കർത്താവ് എല്ലാ വേദനകളിൽ നിന്നും നിങ്ങളെ വിടുവിക്കുകയും അനുഗ്രഹിക്കുകയും ചെയ്യും.
Prayer:
കാരുണ്യവാനായ കർത്താവേ, 

ഇയ്യോബിന്റെ കഷ്ടതയുടെ നേരങ്ങളിൽ അങ്ങ് സഹായിച്ച്, അവനെ ധൈര്യപ്പെടുത്തിയല്ലോ. അതുപോലെ ഇപ്പോൾ ഞാൻ കടന്നുപോകുന്ന ഈ വേദനയിൽനിന്നും അങ്ങ് എന്നെ വിടുവിച്ച് കാക്കേണമേ. എന്റെ ജീവിതത്തിലെ സമാധാനം കെടുത്തുന്ന എല്ലാ കാര്യങ്ങളെയും അങ്ങ് മാറ്റേണമേ. അനുഗ്രഹത്തിന്റെ പാതയിലൂടെ എന്നെ നടത്തേണമേ. അങ്ങയുടെ നന്മകളാൽ എന്നെ അലങ്കരിക്കേണമേ. അങ്ങയുടെ സന്തോഷത്താൽ എന്നെ നിറയ്ക്കേണമേ. 

എന്റെ രക്ഷകനായ യേശുക്രിസ്തുവിന്റെ വിലയേറിയ നാമത്തിൽ അപേക്ഷിക്കുന്നു.

ആമേൻ.

For Prayer Help (24x7) - 044 45 999 000