Loading...
Paul Dhinakaran

സന്തോഷത്തോടെ കൊടുപ്പിൻ!!

Dr. Paul Dhinakaran
26 Jan
ആവശ്യത്തിലിരിക്കുന്നവർക്ക് നമ്മളാൽ കഴിയുന്നത് നല്കുവാൻ ദൈവം നമ്മെ വിളിക്കുന്നു. അതിനാൽ, നിങ്ങളുടെ പക്കലുള്ളതുകൊണ്ട് മറ്റുള്ളവരെ അനുഗ്രഹിക്കുവാൻ എപ്പോഴും തയ്യാറാകുക. അവന്റെ മഹത്വത്തിനായി മാത്രം ഉപയോഗിക്കേണ്ട എല്ലാ കഴിവുകളുടെയും ഉറവിടം ദൈവം മാത്രമാണ്. ദൈവമക്കളെന്ന നിലയിൽ നാം എപ്പോഴും മറ്റുള്ളവർക്ക് നൽകുന്നവരായിരിക്കണം. വേദപുസ്തകം പറയുന്നു: ‘‘അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുതു; നിർബ്ബന്ധത്താലുമരുതു; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു’’ (2 കൊരിന്ത്യർ 9: 7). നിങ്ങൾ മറ്റുള്ളവർക്ക് എത്രത്തോളം കൊടുക്കുന്നുവോ അത്രയധികം കർത്താവിൽനിന്നും നിങ്ങൾക്ക്  ലഭിക്കും (ലൂക്കൊസ് 6:38). ദൈവമാണ്  നമുക്ക് എല്ലാവറ്റിലും വർദ്ധനവ് നല്കുന്നത്.

ക്രാഫ്റ്റ് ചീസ് കോർപ്പറേഷന്റെ തലവൻ എൽ. ക്രാഫ്റ്റ്, തന്റെ വലിയ വരുമാനത്തിന്റെ ഏകദേശം ഇരുപത്തഞ്ച് ശതമാനം ക്രൈസ്തവരുടെ ആവശ്യങ്ങൾക്കായി നൽകുമായിരുന്നു. ‘‘എന്റെ ഇതുവരെയുള്ള ഒരേയൊരു നിക്ഷേപം സ്ഥിരമായി വർദ്ധിക്കുന്ന ലാഭവിഹിതം ഞാൻ കർത്താവിന് നൽകിയത്  മാത്രമാണ്’’ എന്ന് അദ്ദേഹം പറഞ്ഞു. ജെ. ഡി. റോക്ക്ഫെല്ലർ പറഞ്ഞു: ‘‘എന്റെ ആദ്യത്തെ ശന്പളത്തിന്റെ ദശാംശം അതായത് ആഴ്ചയിൽ 1.50 ഡോളർ നൽകാതിരുന്നിരുന്നെങ്കിൽ, ഞാൻ സന്ന്പാദിച്ച ആദ്യത്തെ ദശലക്ഷം ഡോളർ നേടാൻ എനിക്ക് കഴിയുമായിരുന്നില്ല.

മറ്റുള്ളവരെ സഹായിക്കുന്നതിന് മുൻപന്തിയിൽ ഉണ്ടായിരുന്ന പല കോടീശ്വരന്മാരെയും ശതകോടീശ്വരന്മാരെയും കുറിച്ച് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ലൂക്കൊസ് 12:48-ൽ നാം ഇപ്രകാരം വായിക്കുന്നു: ‘‘വളരെ ലഭിച്ചവനോടു വളരെ ആവശ്യപ്പെടും; അധികം ഏറ്റുവാങ്ങിയവനോടു അധികം ചോദിക്കും.’’ നിങ്ങളാൽ കഴിയുംവിധം എല്ലാവരെയും സഹായിക്കുക. മറ്റുള്ളവർക്ക് നൽകുവാനുള്ള ആഗ്രഹം നമ്മിൽ ദൈവം നൽകിയിട്ടുണ്ട്. എന്നാൽ ഭയമാണ് അങ്ങനെ ചെയ്യുന്നതിൽനിന്നും നമ്മെ പിന്നോട്ട് വലിക്കുന്നത്. മറ്റുള്ളവരെ അനുഗ്രഹിക്കണമെന്ന ദൈവത്തിന്റെ വിളിയോട് പ്രതികരിക്കുക. ‘‘ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും’’ എന്ന് വേദപുസ്തകം പറയുന്നു (സദൃശവാക്യങ്ങൾ 11:25). മറ്റുള്ളവർക്ക് നൽകുന്നതിലൂടെ, സമൃദ്ധി നിങ്ങളുടെ കുടുംബത്തിലേക്ക് പ്രവേശിക്കും. നിങ്ങൾക്ക് ഒരു നന്മയും കുറയുകയില്ല. ഇത്രത്തോളം ദൈവകരങ്ങളിൽനിന്നും നിങ്ങൾ പ്രാപിച്ച അളവറ്റ നന്മകളെക്കുറിച്ച് ഓർത്തുനോക്കിയാൽ തീർച്ചയായും നിങ്ങൾക്ക്  തുടർന്നും മറ്റുള്ളവരെ സഹായിക്കുവാൻ സാധിക്കും!

Prayer:

സ്നേഹവാനായ കർത്താവേ,

എനിക്കുള്ളതിൽനിന്നും സന്തോഷത്തോടു കൂടെ മറ്റുള്ളവർക്ക് നൽകുവാൻ എനിക്ക് കൃപ നല്കേണമേ. കർത്താവേ, എന്റെ ജീവിതത്തിൽ ഒരു നന്മയും കുറഞ്ഞുപോകാതെ അങ്ങ് എന്നെ കാക്കേണമേ. അങ്ങയുടെ അനുഗ്രഹങ്ങൾ സമൃദ്ധിയായി പ്രാപിച്ച്, അങ്ങയെ എപ്പോഴും സ്തുതിച്ചുകൊണ്ട് ജീവിപ്പാൻ എന്നെ സഹായിക്കേണമേ. എന്റെ എല്ലാ വഴികളിലും എന്നോടുകൂടെയിരുന്ന് എന്നെ വഴി നടത്തേണമേ.

സ്തുതിയും മാനവും മഹത്വവും അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു. 

ആമേൻ.

For Prayer Help (24x7) - 044 45 999 000