Loading...
Samuel Paul Dhinakaran

ശക്തീകരിക്കുന്ന ദൈവം!!

Samuel Dhinakaran
12 Sep
പ്രിയ സുഹൃത്തേ, ദൈവം ഇന്ന് നിങ്ങൾക്ക് മനോഹരമായ ഒരു വാഗ്ദാനം നൽകുന്നു. അത് സെഖര്യാവു 10:12 ൽ നിന്നാണ്, "ഞാൻ അവരെ യഹോവയിൽ ബലപ്പെടുത്തും; അവർ അവന്റെ നാമത്തിൽ സഞ്ചരിക്കും." ഇതാണ് ദൈവം ചെയ്യാൻ പോകുന്നത്. എത്ര മനോഹരമായ വാഗ്ദാനം! നിങ്ങളുടെ ജീവിതപങ്കാളിക്കും കുട്ടികൾക്കും കർത്താവിന്റെ സന്തോഷം അറിയാത്തതും അവനെ രുചിക്കാത്തവരുമായ നിങ്ങളുടെ കുടുംബാംഗങ്ങൾക്കുമായി ഇത് അവകാശമാക്കിക്കൊൾക! കർത്താവിനോട് പറയുക, "കർത്താവേ, എനിക്കും എന്റെ കുടുംബത്തിനും അങ്ങയെത്തന്നെ കാണിക്കണമേ."

നിങ്ങളുടെ സഞ്ചാരം പൂർണ്ണമായും ദൈവത്തോടൊപ്പമായിരിക്കില്ല. എന്നാൽ, "കർത്താവേ, ഞാൻ അങ്ങയിൽ പൂർണ്ണമായും വിശുദ്ധനല്ല. ഞാൻ അങ്ങയുമായി ഒന്നാകുവാൻ ആഗ്രഹിക്കുന്നു. എന്റെ തെറ്റുകൾ ക്ഷമിക്കേണമേ. എന്റെ എല്ലാ കുടുംബാംഗങ്ങളും അങ്ങയുമായി ശരിയായ ഒരു ബന്ധം പുലർത്തുന്നില്ല. ദയവായി അവരുടെ ജീവിതത്തിലെ എല്ലാ കുറവുകളും നീക്കേണമേ. ” എന്ന് പ്രാർത്ഥിക്കുക. കർത്താവിനെ അറിയാത്ത ഒരു മനുഷ്യനുണ്ടായിരുന്നു. അയാളുടെ ഭാര്യ പറഞ്ഞു: "ദയവായി ഞങ്ങളെ യേശു വിളിക്കുന്നു യോഗത്തിന്  കൂട്ടിക്കൊണ്ടു പോകേണമേ." അയാൾ അവരെ അവിടെ കൊണ്ടുവന്നു. ഭാര്യയും കുട്ടികളും യോഗത്തിൽ പങ്കെടുത്തപ്പോൾ, അയാൾ യോഗത്തിൽ സംബന്ധിക്കാതെ പാർക്കിംഗ് സ്ഥലത്ത് നിന്നു.
ഭർത്താവിന്റെ രക്ഷയ്ക്കായി ഭാര്യ പ്രാർത്ഥിച്ചുകൊണ്ടിരിക്കെ, പെട്ടെന്ന് എന്റെ പിതാവ് ഡോ. പോൾ ദിനകരൻ, പേര് വിളിച്ച് അയാളുടെ സാഹചര്യം വെളിപ്പെടുത്തി. ആ മനുഷ്യൻ ഞെട്ടിപ്പോയി. തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയിൽ ദൈവം തന്റെ പേര് വിളിക്കുന്നത് എങ്ങനെ സാദ്ധ്യമാകുമെന്ന് അയാൾ അത്ഭുതപ്പെട്ടു. തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ അയാൾ പ്രാർത്ഥനയിൽ പങ്കുചേർന്നു. അവസാന ദിവസം വേദിയിൽ വന്ന്, കർത്താവ് തന്റെ ജീവിതം എങ്ങനെ മാറ്റിയെന്നും ദൈവീകസന്തോഷത്താൽ നിറച്ചെന്നും സാക്ഷ്യപ്പെടുത്തി. ഇതേ രീതിയിൽ നിങ്ങളുടെ കുടുംബാംഗങ്ങൾ കർത്താവിന്റെ സന്തോഷം അറിയും. നിങ്ങളുടെയും അവരുടെയും കർത്താവിലുള്ള ജീവിതം ദൈവം ശക്തീകരിക്കും. ഈ വാഗ്ദാനം സ്വീകരിക്കുവാൻ ഇന്ന് നിങ്ങൾ തയ്യാറാണോ? പ്രാർത്ഥിക്കുകയും ഈ അനുഗ്രഹം അവകാശമാക്കുവാൻ ചെയ്യുക.
Prayer:
സ്നേഹമുള്ള പിതാവേ,

അങ്ങയുമായുള്ള എന്റെ ബന്ധത്തെ വേർതിരിക്കുന്ന എല്ലാ കാര്യങ്ങളും തിരുത്താൻ എന്നെ സഹായിക്കേണമേ. ഞാൻ എവിടെ വഴുതിപ്പോയാലും, ആ മേഖലയിൽ എന്നെത്തന്നെ മാറ്റാനും അങ്ങയോടൊപ്പമുള്ള എന്റെ ജീവിതം ശക്തിപ്പെടുത്താനും എന്നെ സഹായിക്കേണമേ. എന്റെ ഹൃദയം അങ്ങയുമായി ഒന്നാക്കുകയും എന്റെ പ്രിയപ്പെട്ടവർക്കായി അത് ചെയ്യുകയും ചെയ്യേണമേ. എന്റെ ഹൃദയത്തിൽ രക്ഷയുടെ സന്തോഷം നിറയട്ടെ. എന്റെ ജീവിതത്തിൽ ഈ വാഗ്ദാനം നിറവേറ്റേണമേ.

യേശുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. 

ആമേൻ.

For Prayer Help (24x7) - 044 45 999 000