Loading...
Stella dhinakaran

ബലഹീനതയിൽ ബലം!

Sis. Stella Dhinakaran
07 Jan
ഇക്കാലത്ത്‌, വിവിധ കാരണങ്ങളാൽ ആളുകളുടെ ആത്മവിശ്വാസം നഷ്‌ടപ്പെടുന്നത്‌ സർവ്വസാധാരണമായിരിക്കുന്നു. ‘‘അയ്യോ! എനിക്ക്‌ പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല!’’ ‘‘എന്നോടൊപ്പം വിവാഹിതരായവർക്കെല്ലാം കുഞ്ഞുങ്ങളെ ലഭിച്ചിരിക്കുന്നു. എനിക്ക്‌ എന്ന്‌ ഒരു കുഞ്ഞിനെ ലഭിക്കും?’’ ‘‘എന്തുകൊണ്ടാണ്‌ പരീക്ഷയിൽ പലപ്പോഴും ഞാൻ പരാജയപ്പെടുന്നത്‌?’’ ‘‘എന്റെ വിവാഹം നടക്കുവാൻ താമസിക്കുന്നു. എനിക്ക്‌ ജീവിതത്തിൽ അനുഗ്രഹം ലഭിക്കുമോ?’’ ‘‘എന്റെ കടഭാരം വർദ്ധിക്കുന്നു. ഇതിനൊരു പരിഹാരമുണ്ടോ?’’ ഇതുപോലെ, മറ്റു നിരവധി ഭാരങ്ങൾ നിങ്ങൾക്കുണ്ടായിരിക്കാം. എങ്കിലും, ‘‘അവൻ ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നൽകുന്നു; ബലമില്ലാത്തവന്നു ബലം വർദ്ധിപ്പിക്കുന്നു’’ (യെശയ്യാവ്‌ 40:29) എന്ന വാഗ്‌ദത്തം ഓർക്കുക. യേശു നിങ്ങളെ സ്‌നേഹിക്കുന്നു. അതുകൊണ്ട്‌ നിങ്ങൾ ആഗ്രഹിക്കുന്ന എല്ലാ അനുഗ്രഹങ്ങളും പ്രാപിക്കുവാനുള്ള ബലം അവൻ നൽകും. നിങ്ങളുടെ എല്ലാ ഭാരങ്ങളും യേശുവിന്റെ പാദത്തിൽ നിങ്ങൾ സമർപ്പിക്കുമ്പോൾ, നിങ്ങളെ വീണ്ടെടുത്ത്‌ സന്തോഷിപ്പിക്കുവാൻ അവിടുന്ന്‌ ഒരുങ്ങിയിരിക്കുന്നു. വേദപുസ്തകത്തിൽ മക്കളില്ലാതിരുന്ന ഹന്നയെക്കുറിച്ച്‌ നാം വായിക്കുന്നു. എങ്കിലും, അവൾ തന്റെ ഹൃദയം ദൈവസന്നിധിയിൽ പകർന്നപ്പോൾ, ദൈവം അവൾക്ക്‌ ഒന്നല്ല, അനേകം മക്കളെ നൽകി (1 ശമൂവേൽ 1:15, 20; 2:21). ഇതുപോലെ അനേകമിരട്ടി അനുഗ്രഹം നിങ്ങളും പ്രാപിക്കും.
 
തന്റെ മകൻ ഒരു നാൾ പേരും പ്രശസ്തിയുമുള്ള ഒരു എഞ്ചിനീയറാത്തീരണം എന്ന്‌ ഒരു പിതാവ്‌ ആഗ്രഹിച്ചു. ആ ലക്ഷ്യം കൈവരിക്കുവാൻ എന്തു ത്യാഗം ചെയ്യാനും അയാൾ ഒരുക്കമായിരുന്നു. മകന്‌ അഡ്‌മിഷൻ നൽകാം എന്ന്‌ കോളെജ്‌ പ്രിൻസിപ്പാൾ പറഞ്ഞു. പിതാവ്‌ വളരെ ബുദ്ധിമുട്ടി, ഫീസിനുള്ള തുക സംഘടിപ്പിച്ച്‌ അടുത്ത ദിവസം കോളെജിൽ ചെന്നു. അപ്പോഴേക്ക്‌ പ്രിൻസിപ്പാൾ വാക്കുമാറ്റി. അഡ്‌മിഷൻ നൽകാതെ ഓഫീസിനു പുറത്താക്കി. പിതാവും മകനും ഹൃദയം തകർന്നവരായി. ദൈവത്തിലുള്ള അടിയുറച്ച വിശ്വാസത്തോടും, പിതാവ്‌ നൽകിയ പ്രോത്സാഹനത്താലും ആ യുവാവ്‌ ഒരു ആർട്‌സ്‌ കോളെജിൽ ചേർന്ന്‌ ബിരുദം കരസ്ഥമാക്കി. പെട്ടെന്നുതന്നെ അവന്‌ ബാങ്കിൽ നല്ലൊരു ജോലി ലഭിച്ചു; ഡിപ്പാർട്ടുമെന്റിലുള്ള പരീക്ഷകൾ ജയിച്ച്‌, ഒരു എഞ്ചിനീയറെക്കാൾ ഉന്നതപദവിയിലെത്തിച്ചേർന്നു. തന്റെ പൂർണ്ണപ്രത്യാശ അവൻ ദൈവത്തിൽ അർപ്പിച്ചതിനാൽ, അത്ദുതകരമായി അവൻ അനുഗ്രഹിക്കപ്പെട്ടു.
അതെ, ദൈവം നിങ്ങളുടെ ദുഃഖത്തെയും സന്തോഷമാക്കിത്തീർക്കും (1 യോഹന്നാൻ 16:20). തന്റെ കൃപ നൽകി ദൈവം നിങ്ങളെ ആശ്വസിപ്പിക്കും (2 കൊരിന്ത്യർ 7:6). വേദപുസ്തകം വാഗ്‌ദത്തം ചെയ്യുന്നു: ‘‘യഹോവ തന്റെ ജനത്തിന്നു ശക്തി നൽകും; യഹോവ തന്റെ ജനത്തെ സമാധാനം നൽകി അനുഗ്രഹിക്കും’’ (സങ്കീർത്തനം 29:11). ഇന്ന്‌ നിങ്ങളും ദൈവത്തിന്റെ ശക്തിക്കായി ദാഹിച്ചുകൊണ്ട്‌ അനുഗ്രഹങ്ങൾ കാംക്ഷിക്കുന്നുവെങ്കിൽ, നിശ്ചയമായും ദൈവം തന്റെ സമാധാനവും ബലവും നിങ്ങൾക്ക്‌ നൽകും. നിങ്ങൾ പ്രായം കുറഞ്ഞവരോ, പ്രായം കൂടിയവരോ, ചെറിയവരോ, വലിയവരോ ആരായാലും, ദൈവത്തോടു നിലവിളിക്കുമ്പോൾ അവിടുന്ന്‌ തന്റെ ആത്മാവിനെ അവരുടെമേൽ പകരും (യോവേൽ 2:28). ദൈവത്തിന്റെ ശക്തിയാൽ നിങ്ങൾ ഉയരത്തിൽ പറന്ന്‌, ദൈവമഹത്വത്തിനായി വൻകാര്യങ്ങൾ കരസ്ഥമാക്കാം.
Prayer:
സ്‌നേഹവനായ ദൈവമേ, എന്റെ എല്ലാ ഭാരങ്ങളും, ആകുലതങ്ങളും, പ്രശ്‌നങ്ങളും അങ്ങയുടെ മുമ്പാകെ ഞാൻ സമർപ്പിക്കുന്നു. ഇന്നുമുതൽ, എന്നെ ബലപ്പെടുത്തേണമേ. അങ്ങയിലുള്ള എന്റെ വിശ്വാസത്തെ വർദ്ധിപ്പിക്കാൻ സഹായിക്കേണമേ. അവിടുന്ന്‌ നിശ്ചയമായും ഇത്‌ എനിക്കുവേണ്ടി ചെയ്യും എന്ന്‌ ഞാൻ വിശ്വസിക്കുന്നു. എന്റെ അതിരുകളിൽ സമാധാനം ഉണ്ടാകട്ടെ. എന്റെ ബലഹീനതയിൽ അങ്ങയുടെ ശക്തി വെളിപ്പെട്ടുവരട്ടെ. എന്നിലേക്ക്‌ വരുന്ന അങ്ങയുടെ ശക്തിക്കായി ഞാൻ അങ്ങയെ വാഴ്‌ത്തി സ്തുതിക്കുന്നു. യേശുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

For Prayer Help (24x7) - 044 45 999 000