Loading...
Dr. Paul Dhinakaran

സമ്പത്തിന്റെ ഉറവിടം!!

Dr. Paul Dhinakaran
15 Mar
യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു; അദ്ധ്വാനത്താൽ അതിനോടു ഒന്നും കൂടുന്നില്ല. സദൃശവാക്യങ്ങൾ 10:22
 
ദൈവീകാനുഗ്രഹങ്ങൾ പ്രാപിച്ച് നാം സന്തോഷമായി ജീവിക്കണമെന്നതാണ് കർത്താവിന്റെ ആഗ്രഹം. നാം ദൈവമക്കളായി ജീവിക്കു മ്പൾ, ആത്മീക അനുഗ്രഹങ്ങൾ മാത്രമല്ല, ഈ ലോകത്തിലെ എല്ലാ അനുഗ്രഹങ്ങളും അവൻ നമുക്ക് നല്കും. എല്ലാ സമ്പത്തിന്റെയും ഉറവിടം കർത്താവാകുന്നു. എന്റെ ജീവിതത്തിൽ അനുഗ്രഹങ്ങളൊന്നും നേടുവാൻ കഴിയുന്നില്ലല്ലോ! എനിക്ക് സമ്പത്തൊന്നുമില്ലല്ലോ! എന്ന് നിങ്ങൾ വേദനപ്പെടുകയാവാം. ഒന്നുമാത്രം ഓർത്തുകൊൾക! നമ്മുടെ ദൈവം മറവിടങ്ങളിലെ ഗുപ്തനിധികൾകൊണ്ട് നിങ്ങളെ അനുഗ്രഹിക്കുന്ന ദൈവമാണ്. അവൻ തന്റെ കുഞ്ഞുങ്ങളെ ഒരിക്കലും കൈവിടുകയില്ല.
 
ഒരു പ്രാർത്ഥനാ യോഗത്തിൽ സംബന്ധിക്കുന്നതിനായി വർഷങ്ങൾക്ക് മുന്പ് ഞങ്ങൾ സിംഗപ്പൂരിൽ പോയിരുന്നു. ഒരു ദിവസം അവിടുത്തെ സി. കെ. ടാംഗ് എന്ന ഒരു ഷോപ്പിംഗ് മാളിൽ ഞങ്ങൾ പോയി. നഗരത്തിലെ ഏറ്റവും ചെലവേറിയ ഷോപ്പിംഗ് മാളാണ് ഇത്. പ്രകാശത്താൽ തിളങ്ങുന്ന കടകളും അതിൽ നിറച്ച് ആളുകളെയും കാണുന്നത് വളരെ മനോഹരമായിരുന്നു. മാളിന്റെ സ്ഥാപകനായ ടാങ് ചൂൻ കംഗ്, വെറുംകയ്യോടെയാണ്  ചൈനയിൽ നിന്ന് സിംഗപ്പൂരിൽ എത്തിയത്. അവിടെ വന്ന്  അദ്ദേഹം ചെറിയ ഒരു ബിസിനസ്സ് ആരംഭിച്ചു. കുറച്ചു ദിവസങ്ങൾക്കു ശേഷം അദ്ദേഹം രോഗബാധിതനായി. കൂടെയുണ്ടായിരുന്നവർ അവനെ ഒരു പള്ളിയിൽ കൊണ്ടുവന്നു. അവിടെവെച്ച് അവൻ കർത്താവായ യേശുവിന്റെ സ്നേഹത്തെക്കുറിച്ച് അറിഞ്ഞു. അവൻ യേശുവിനായി തന്നെ സമർപ്പിച്ചു. കർത്താവ് അവന്റെ ഹൃദയത്തിൽ വന്ന് അവന്റെ രോഗത്തെ സുഖപ്പെടുത്തി. ദൈവം അവന്റെ ജോലിയിൽ സാവധാനം അവനെ ഉയർത്തി. നഗരത്തിന്റെ ഹൃദയഭാഗത്ത്  ഒരു ഷോപ്പിംഗ് മാൾ നിർമ്മിക്കുവാൻ ദൈവം അവനെ സഹായിച്ചു
ആ മാളിൽ ഉന്നതനിലവാരമുള്ള കന്പനികളുടെ ഉൽപ്പന്നങ്ങൾ മാത്രമാണ് വിറ്റിരുന്നത്. വില കൂടുതലാണെങ്കിലും അവിടെ എല്ലാ ദിവസവും ജനങ്ങളുടെ നല്ല തിരക്കായിരുന്നു.  എന്നാൽ എല്ലാ ഞായറാഴ്ചകളിലും ഈ കട അവധിയായിരിക്കും. ഞായറാഴ്ചകളിൽ മറ്റെല്ലാ ഷോപ്പിംഗ് മാളുകളും തുറക്കും. എന്നാൽ ടാങ് ചൂൻ കംഗ് പറഞ്ഞു: ഞായറാഴ്ച സി.കെ.ടിങ് അടച്ചിരിക്കും. നഷ്ടം എത്രയായാലും സാരമില്ല. ഞാൻ ദൈവത്തോടു സത്യസന്ധനായിരിക്കാൻ ആഗ്രഹിക്കുന്നു. എനിക്ക് കർത്താവിനെ സ്തുതിക്കണം. എന്തെന്നാൽ, അവൻ എന്നെ ഉയർത്തിയവനാണ്.
 
പ്രിയപ്പെട്ടവരേ, നമ്മുടെ ജീവിതത്തിൽ കർത്താവിന് പ്രഥമസ്ഥാനം നൽകുന്പോൾ ദൈവം നമുക്ക്  സകല സമ്പത്തുകളും നൽകി അനുഗ്രഹിക്കും. കർത്താവിന് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും കുറിച്ച് ഒരു പദ്ധതിയുണ്ട്! ‘‘യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു; അദ്ധ്വാനത്താൽ അതിനോടു ഒന്നും കൂടുന്നില്ല’’ (സദൃശവാക്യങ്ങൾ 10:22) എന്ന് തിരുവചനം പറയുന്നു. അതെ! കർത്താവിന്റെ അനുഗ്രഹത്താൽ മാത്രമേ നമുക്ക് സമ്പന്നരായി ജീവിക്കുവാൻ സാധിക്കുകയുള്ളൂ! ദൈവസ്നേഹത്താൽ നിറഞ്ഞ് ജീവിക്കുക. അപ്പോൾ സകല സമ്പത്തിനാലും കർത്താവ് നിങ്ങളെ അനുഗ്രഹിക്കും. നിങ്ങളുടെ ജീവിതം സന്തോഷപൂർണ്ണമായി തീരും. കർത്താവ് നിങ്ങളെ അനുഗ്രഹിച്ച് വഴിനടത്തും!
Prayer:
കരുണാസ മ്പന്നനായ കർത്താവേ,
അങ്ങ് എനിക്ക് നല്കിയിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കായും ഞാൻ അങ്ങയെ സ്തുതിക്കുന്നു. അങ്ങ് സകല അനുഗ്രഹങ്ങളുടെയും ഉറവിടമാകുന്നുവല്ലോ. ഞാൻ അങ്ങയുടെ കരങ്ങളിൽ എന്നെ സമർപ്പിക്കുന്നു. കർത്താവേ, അങ്ങ് എന്റെ കുറവുകൾ എല്ലാം ക്ഷമിക്കേണമേ. അങ്ങയുടെ അനുഗ്രഹങ്ങളാൽ എന്നെ നിറയ്ക്കേണമേ. എല്ലാ അനുഗ്രഹങ്ങളും സമ്പൂർണ്ണമായി പ്രാപിച്ച് ജീവിപ്പാൻ എന്നെ സഹായിക്കേണമേ.
മാനവും മഹത്വവും അങ്ങേക്ക് മാത്രം കരേറ്റുന്നു.
ആമേൻ.

For Prayer Help (24x7) - 044 45 999 000