Loading...
Dr. Paul Dhinakaran

ജ്ഞാനത്തോടുകൂടെ സംസാരിക്കുക!!

Dr. Paul Dhinakaran
07 Jun
അനാരോഗ്യകരമായ സംസാരത്തിനെതിരെ വേദപുസ്തകം മുന്നറിയിപ്പ് നൽകുന്നു. ‘‘ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നില്ക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ’’ എന്ന്  സങ്കീർത്തനം 1:1,2 പറയുന്നു. മറ്റുള്ളവരെ  പരിഹസിക്കുന്നതോ അവരെക്കുറിച്ച് സംസാരിക്കുന്നതോ ദൈവത്തെ പ്രസാദിപ്പിക്കുന്നില്ല. അത് അവരെയും ദൈവത്തെയും വേദനിപ്പിക്കുന്നു. ‘‘സ്വന്തമോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികൾ പരിഹാസത്തോടെ അന്ത്യകാലത്തു വരുമെന്നു വിശേഷാൽ അറിഞ്ഞുകൊൾവിൻ’’ (2 പത്രോസ് 3:3) എന്ന് വേദപുസ്തകം പറയുന്നു. അന്ത്യകാലത്താണ് നാം ജീവിക്കുന്നത്.  ഈ കാലഘട്ടത്തിൽ ഇങ്ങനെയുള്ള അനേകം ആളുകളെ നമുക്ക് കാണുവാൻ സാധിക്കും. ഇതെല്ലാം ദൈവത്തിനെ്റ ഹൃദയത്തെ ദുഃഖിപ്പിക്കുന്നു. ‘‘ചീത്തത്തരം, പൊട്ടച്ചൊൽ, കളിവാക്കു ഇങ്ങനെ ചേർച്ചയല്ലാത്തവ ഒന്നും അരുതു; സ്തോത്രമത്രേ വേണ്ടതു’’ എന്ന്  എഫെസ്യർ 5:4 പറയുന്നു. കേൾക്കുന്നവർക്കും കൃപ ലഭിക്കേണ്ടതിന്നു ആവശ്യംപോലെ ആത്മീക വർദ്ധനെക്കായി നല്ല വാക്കല്ലാതെ ആകാത്തതു ഒന്നും നിങ്ങളുടെ വായിൽനിന്നു പുറപ്പെടരുതു (എഫെസ്യർ 4:29).

വർഷങ്ങൾക്ക് മുൻപ്, ന്യൂസിലാന്്റിൽ ദാരുണമായ ഒരു വിമാനാപകടമുണ്ടായി. അഗ്നിപർവ്വതത്തിനരികിൽ നടന്ന ആ സംഭവത്തിൽ വിമാനം തകർന്ന് 257 പേർ മരിച്ചു. ആ അഗ്നിപർവ്വതത്തിനെ്റ മുകളിലുള്ള ഓട്ടോമാറ്റിക് മുന്നറിയിപ്പ് ഉപകരണം മൂന്ന് തവണ മുന്നറിയിപ്പ് സിഗ്നൽ നൽകി. നാലാം തവണയും മുന്നറിയിപ്പ്  സിഗ്നൽ മുഴങ്ങിയെങ്കിലും പൈലറ്റുമാരുടെ കളിതമാശകകളിൽ ആ ശബ്ദം ആരും കേട്ടില്ല. വിമാനം തകർന്ന്  അഗ്നിപർവ്വതത്തിലേക്ക് പതിക്കുകയും എല്ലാവരും മരിക്കുകയും ചെയ്തു. ആ മുന്നറിയിപ്പ് സിഗ്നൽ പൈലറ്റ് ശ്രദ്ധിച്ചിരുന്നുവെങ്കിൽ, നിരപരാധികളായ ആ യാത്രക്കാരുടെ ജീവൻ രക്ഷപെടുമായിരുന്നു. 
അതെ പ്രിയപ്പെട്ടവരേ, അനാവശ്യ സംസാരവും പരദൂഷണവും നമുക്ക് ദോഷകരമാണ്. എല്ലാ ദിവസവും നിങ്ങൾ എങ്ങനെ കർത്താവിനോടൊപ്പം സമയം ചിലവഴിക്കുന്നു? തമാശകളിലും  അനാവശ്യ സംസാരങ്ങളിലും സമയം പാഴാക്കുകയാണോ? അതോ മറ്റുള്ളവരെക്കുറിച്ചുള്ള അനാവശ്യ സംഭാഷണങ്ങളിൽ ഏർപ്പെടുകയാണോ? എന്നീ ചോദ്യങ്ങൾക്ക് സ്വയം ഉത്തരം കണ്ടെത്തുക. ഓർമ്മിക്കുക! ‘‘... അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ’’ എന്ന്  സദൃശവാക്യങ്ങൾ 10:19 പറയുന്നു. അനാവശ്യ സംസാരത്തിലൂടെ സാത്താൻ  തീർച്ചയായും നിങ്ങളുടെ ജീവിതത്തിലേക്ക് പ്രവേശിക്കും. അപ്പോൾ നിങ്ങൾ യേശുവിൽ നിന്ന്  അകന്നുപോകും. അവനുമായുള്ള കൂട്ടായ്മ നഷ്ടപ്പെട്ട്, നിങ്ങൾ പാപത്തിലേക്ക് കൂപ്പുകുത്തും. അതിനാൽ, സമയം ലഭിക്കുമ്ബോഴെല്ലാം കർത്താവിനെ അന്വേഷിച്ച് അവനുമായുള്ള കൂട്ടായ്മയിൽ ജീവിക്കുക. ബാക്കിയുള്ള നിങ്ങളുടെ സമയം കുടുംബത്തോടും ദൈവദാസന്മാരോടുമൊപ്പം ഉപയോഗപ്രദമായി ചിലവഴിക്കുക. വേദപുസ്തകത്തിലെ വാഗ്ദത്തങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട്  പ്രാർത്ഥിക്കുക. അത് നിങ്ങളെ മികച്ച ഒരു വ്യക്തിയാക്കിത്തീർക്കും. കർത്താവ് നിങ്ങളെ അനുഗ്രഹിക്കും.
Prayer:
കാരുണ്യവാനായ കർത്താവേ, 

അനാവശ്യ സംസാരങ്ങളിൽനിന്ന് എന്നെ വിലക്കി കാത്തുകൊള്ളേണമേ. അങ്ങയുടെ തിരുവചനങ്ങൾ വായിക്കുന്നതിലും ധ്യാനിക്കുന്നതിലും പ്രാർത്ഥിക്കുന്നതിലും ജാഗ്രതയുള്ളവരായി എന്നെയും കുടുംബത്തെയും മാറ്റേണമേ. കർത്താവേ, അങ്ങ് എന്നോട് സംസാരിക്കേണമേ. അങ്ങയുടെ വചനത്താൽ എന്നെ  തൃപ്തിയാക്കേണമേ. ഇതുവരെ എന്്റെ ജീവിതത്തിൽ വന്നുപോയ എല്ലാ കുറവുകളും അങ്ങ് ക്ഷമിക്കേണമേ. എന്നെ അനുഗ്രഹിച്ച് വഴിനടത്തേണമേ. അങ്ങ് എന്റെ എല്ലാ കാര്യങ്ങളും ഏറ്റെടുത്ത് നിറവേറ്റി തരേണമേ. അങ്ങ് എപ്പോഴും എന്നോടുകൂടെ ഉണ്ടായിരിക്കേണമേ. എന്റെ പ്രാർത്ഥന കേട്ടതിനായി സ്തോത്രം! 


എല്ലാ മഹത്വവും അങ്ങേക്ക് മാത്രം കരേറ്റുന്നു.

ആമേൻ.

For Prayer Help (24x7) - 044 45 999 000