Loading...
Stella dhinakaran

മറവിടമായ ക്രിസ്തു!!

Sis. Stella Dhinakaran
01 Nov
ഈ വർഷത്തിൽ കടന്നുപോയ 10 മാസങ്ങളും കർത്താവ് നമുക്ക് മതിയായവനായിരുന്നു. അവൻ നിങ്ങളെയും കുടുംബത്തെയും തന്റെ ചിറകിൻ കീഴിൽ കാത്തുസൂക്ഷിച്ചുവല്ലോ. അവൻ നിങ്ങളുടെ ആവശ്യങ്ങളെല്ലാം നിറവേറ്റിത്തന്നുവല്ലോ! അതിനാൽ പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടും കർത്താവിനെ സ്തുതിക്കുവിൻ! ഈ പുതിയ മാസത്തിന്റെ ആദ്യദിനത്തിൽ ദാവീദിനോടൊപ്പം നമുക്കും കർത്താവിനോട് ഇങ്ങനെ പറയാം: ‘‘നീ എനിക്കു മറവിടമാകുന്നു; നീ എന്നെ കഷ്ടത്തിൽനിന്നു സൂക്ഷിക്കും; രക്ഷയുടെ ഉല്ലാസഘോഷംകൊണ്ടു നീ എന്നെ ചുറ്റിക്കൊള്ളും’’ (സങ്കീർത്തനം 32:7). ഈ വചനത്തിൻപ്രകാരം കർത്താവ് എപ്പോഴും നിങ്ങൾക്ക് മറവിടമായിരിക്കും. ആപത്തുകൾ നിങ്ങളെ തൊടാതവണ്ണം അവൻ കാത്തുപരിപാലിക്കും. ക്രൂരന്മായ മനുഷ്യർ നിങ്ങളുടെനേരെ ചീറിക്കൊണ്ടു വന്നാലും കോട്ടയും ശരണവും തണലുമായിരുന്ന് കർത്താവ് നിങ്ങളെ കാത്തുപരിപാലിക്കും (യെശയ്യാവു 25:4). 

1875-ൽ ഇറാ സാങ്കി, ഡെലവെയർ നദിയിലെ സ്റ്റീംബോട്ടിൽ യാത്ര ചെയ്യുകയായിരുന്നു. ചില യാത്രക്കാർ അദ്ദേഹത്തെ തിരിച്ചറിഞ്ഞു. കാരണം, പ്രശസ്ത സുവിശേഷകനായിരുന്ന ഡി.എൽ. മൂഡിയുടെ ഗായകസംഘത്തിന്റെ തലവനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സ്വന്തം ഗാനങ്ങളിലൊന്ന് ആലപിക്കുവാൻ അവർ ആവശ്യപ്പെട്ടു. എന്നാൽ വില്യം .ബി. ബ്രാഡ്ബറിയുടെ ‘‘ഒരു ഇടയനെപ്പോലെ രക്ഷകൻ ഞങ്ങളെ നയിക്കുന്നു’’  എന്ന ഗാനമാണ് അദ്ദേഹം പാടിയത്. ആ ഗാനത്തിന്റെ ഒരു വരി ഇപ്രകാരമായിരുന്നു: ‘‘ഞങ്ങൾ നിന്റേതാണ്. നീ ഞങ്ങളോട് ചങ്ങാത്തം കൂടേണമേ. നീ ഞങ്ങളുടെ വഴിയിൽ രക്ഷകനായിരിക്കേണമേ.’’ അദ്ദേഹം പാടിക്കഴിഞ്ഞപ്പോൾ ഒരാൾ ഇപ്രകാരം ചോദിച്ചു: 1862-ൽ നല്ല നിലാവെളിച്ചമുണ്ടായിരുന്ന ഒരു രാത്രിയിൽ നിങ്ങൾ എപ്പോഴെങ്കിലും യൂണിയൻ ആർമിയിൽ പിക്കറ്റ് ഡ്യൂട്ടി ചെയ്തിട്ടുണ്ടോ?’’ ‘‘ഉണ്ട്’’ എന്ന് സാങ്കി ആശ്ചര്യത്തോടെ മറുപടി പറഞ്ഞു. അന്ന് ഞാനും ആ പരിസരത്ത് ഉണ്ടായിരുന്നു. ഞാൻ കോൺഫഡറേറ്റ് ആർമിയിൽ സേവനം അനുഷ്ഠിക്കുകയായിരുന്നു. നിങ്ങൾ അവിടെ ഡ്യൂട്ടിയിൽ നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ സ്വയം ഇങ്ങനെ ചിന്തിച്ചു: ‘‘ഇയാൾ ഇന്ന് ജീവനോടെ തിരിച്ചു പോകുകയില്ല,’’നിറയൊഴിക്കുവാനായി ഞാൻ നിങ്ങൾക്കുനേരെ തോക്ക് ചൂണ്ടി. ഞാൻ മറഞ്ഞാണ് നിന്നിരുന്നത്. നിങ്ങളുടെമേൽ ചന്ദ്രന്റെ പൂർണ്ണപ്രകാശം പതിക്കുന്ന നിമിഷം തോക്കിന്റെ കാഞ്ചി വലിക്കുവാൻ തയ്യാറായി ഞാൻ കാത്തുനിൽക്കുകയായിരുന്നു. അതിന് ഒരു നിമിഷം മുൻപ്, നിങ്ങൾ സ്വർഗ്ഗത്തിലേക്ക് കണ്ണുകൾ ഉയർത്തി, പാടുവാൻ തുടങ്ങി. ‘‘ഇവൻ ഇന്ന് എന്റെ വെടിക്ക് ഇരയാകും’’ എന്ന് ഞാൻ സ്വയം പറഞ്ഞുകൊണ്ടിരുന്നു. നിങ്ങൾ ഇപ്പോൾ പാടിയ ‘‘ഞങ്ങൾ നിന്റേതാണ്. നീ ഞങ്ങളോട് ചങ്ങാത്തം കൂടേണമേ. നീ ഞങ്ങളുടെ വഴിയിൽ രക്ഷകനായിരിക്കേണമേ.’’ എന്ന ഈ ഗാനമാണ് അന്നും നിങ്ങൾ പാടിയത്. ആ വരികൾ, ദൈവഭക്തയായിരുന്ന എന്റെ അമ്മയോടൊപ്പമുള്ള ബാലകാല്യസ്മരണകളിലേക്ക് എന്നെ നയിച്ചു. എന്റെ മാതാവ് എപ്പോഴും ഈ ഗാനം പാടുമായിരുന്നു. നിങ്ങൾ ആ ഗാനം പാടിക്കഴിഞ്ഞപ്പോൾ, നിങ്ങളെ വെടിവെയ്ക്കുവാൻ എനിക്ക് തോന്നിയില്ല. ‘‘ഈ മനുഷ്യനെ മരണത്തിൽനിന്ന്  രക്ഷിക്കുവാൻ കഴിവുള്ള കർത്താവ് തീർച്ചയായും വലിയവനും ശക്തനുമായിരിക്കണം’’ എന്ന് ഞാൻ ചിന്തിച്ചു. നിങ്ങൾക്കുനേരെ തോക്ക് ചൂണ്ടിയിരുന്ന എന്റെ കൈ താഴേക്ക് താണു.
ഒരു ശത്രുവിന്റെ ഹൃദയത്തെ അലിയിക്കുവാൻ തക്കവണ്ണമുള്ള വാക്കുകൾ പാടുവാൻ ദൈവം എത്ര മനോഹരമായി അവനെ നയിച്ചു എന്ന് നോക്കുക! പ്രിയരെ, ഭയപ്പെടേണ്ട! അത്യുന്നതന്റെ മറവിൽ വസിക്കുന്പോൾ ഒരു തിന്മയും നിങ്ങൾക്ക് നേരിടുകയില്ല (സങ്കീർത്തനങ്ങൾ 91:1-4). ‘‘പുരാതനനായ ദൈവം നിന്റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങൾ ഉണ്ടു’’ (ആവർത്തനം 33:27) എന്ന വചനത്തിൻപ്രകാരം ഈ മാസം മുഴുവനും കർത്താവ് നിങ്ങളെ തന്റെ കരങ്ങളാൽ പൊതിഞ്ഞ് കാത്തുസൂക്ഷിക്കും. അവനാണ് നിങ്ങളുടെ അഭയസ്ഥാനം!
Prayer:
Dear Father, I thank You for Your love that guards me all my way. I rest in Your amazing unconditional love.  Provide me with timely wisdom and discernment of spirit.  You are greater in me than he that is in the world.  Cover me and my family that You have given, under Your mighty feathers. In Jesus’ name I pray, Amen.

For Prayer Help (24x7) - 044 45 999 000