Loading...
Dr. Paul Dhinakaran

പ്രകാശിതരായിത്തീരുവിൻ!!

Dr. Paul Dhinakaran
26 Feb
ഇന്ന്, കർത്താവ് തന്റെ കരവലയത്തിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു. നിങ്ങളുടെ കഷ്ടതകളും ആശങ്കകളും എന്തുതന്നെ ആയിരുന്നാലും കർത്താവിങ്കലേക്ക് മാത്രം നോക്കുക! ‘‘അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല’’ എന്ന്  സങ്കീർത്തനം 34:5 പറയുന്നു. അങ്ങനെ നിങ്ങൾ ചെയ്യുന്പോൾ സൂര്യകിരണമേറ്റ മഞ്ഞുതുള്ളിപോലെ നിങ്ങളുടെ പ്രശ്നങ്ങൾ അപ്രത്യക്ഷമാകും. നിങ്ങളെ സ്നേഹിക്കുന്നവനായ കർത്താവിന്റെ മുൻപിൽ നിങ്ങളുടെ പ്രശ്നങ്ങൾ ഒന്നുമല്ല. മലപോലെയുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടിവന്ന സഹോദരൻ പ്രതീക്ക് ജെയിൻ (ബിജിനോർ, ഉത്തർപ്രദേശ്), തന്റെ ജീവിതത്തിൽ കർത്താവ് ചെയ്ത അത്ഭുതങ്ങളെക്കുറിച്ച് സാക്ഷ്യം പറയുന്നു.

‘‘2002-ൽ, ഞാൻ എഞ്ചിനീയറിംഗിന് പഠിക്കുന്ന സമയത്ത് എന്റെ പിതാവിന് പക്ഷാഘാതമുണ്ടായി ഗുരുതരാവസ്ഥയിലായി. അതിനാൽ പഠനത്തോടൊപ്പം പിതാവ് നടത്തിയിരുന്ന പെട്രോൾ പന്പും നോക്കിനടത്തേണ്ട സാഹചര്യം എനിക്കുണ്ടായി. ആ അവസരത്തിലാണ് ഒരു ഗസ്റ്റ്ഹൌസ് പണിയുന്നതിന് എന്റെ പിതാവ് ധാരാളം പണം നിക്ഷേപിച്ചിട്ടുണ്ടെന്ന് ഞാൻ മനസ്സിലാക്കിയത്. ഭീമമായ കടബാദ്ധ്യതയാൽ ഞാൻ ഭാരപ്പെട്ടു. പലിശയിനത്തിൽ ലക്ഷക്കണക്കിന് രൂപ അടക്കേണ്ടതായി വന്നു. ഗസ്റ്റ്ഹൌസ് വിൽക്കുകയല്ലാതെ മറ്റൊരു വഴിയും എന്റെ മുൻപിൽ ഉണ്ടായിരുന്നില്ല. അഞ്ച് വർഷങ്ങൾ ശമ്രിച്ചിട്ടും അത് വിൽക്കുവാൻ സാധിച്ചില്ല. എന്റെ പിതാവിന്റെ നില മെച്ചപ്പെട്ടെങ്കിലും അദ്ദേഹം പൂർണ്ണസൌഖ്യം പ്രാപിച്ചിരുന്നില്ല. ഇങ്ങനെ പല പ്രശ്നങ്ങളിലൂടെ കടന്നുപോയതിനാൽ എനിക്ക് പഠനത്തിൽ ശദ്ധ്ര ചെലുത്തുവാൻ കഴിഞ്ഞില്ല. ഒരു ട്രാവൽ ഏജൻസി ആരംഭിച്ച് അതിൽനിന്നുള്ള ലാഭമെടുത്ത് ബിസിനസ്സ് വിപുലീകരിക്കാമെന്ന് ചിന്തിച്ചെങ്കിലും അതും ദയനീയമായി പരാജയപ്പെട്ടു.

2007-ൽ, യേശു വിളിക്കുന്നു ടി.വി. പരിപാടി കാണുവാൻ ഒരാൾ എന്നെ പ്രേരിപ്പിച്ചു. ആദ്യമായി ആ പരിപാടി കണ്ടുകൊണ്ടിരിക്കെ, ദൈവസന്ദേശം ശക്തിയായി പകരപ്പെടുന്നതും ജനങ്ങൾ അത്ഭുതങ്ങൾ പ്രാപിച്ച് സാക്ഷ്യം പറയുന്നതും കണ്ട് ഞാൻ അത്ഭുതപ്പെട്ടു. തുടർന്ന് ഞാൻ ഈ പരിപാടികൾ സ്ഥിരമായി കാണുവാൻ തുടങ്ങി. അത് എനിക്ക് വളരെയേറെ ആശ്വാസവും പ്രത്യാശയും നൽകി. കർത്താവായ യേശു എനിക്കും അത്ഭുതം ചെയ്യുമെന്നുള്ള വിശ്വാസം എന്നിലുളവായി. ഡോ. പോൾ ദിനകരനുമായി ഞാൻ കത്തിലൂടെ ബന്ധപ്പെടുവാൻ തുടങ്ങി. എന്റെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടും എന്ന ഉറപ്പ് അദ്ദേഹത്തിന്റെ മറുപടി കത്തുകളിലൂടെ എനിക്ക് ലഭിച്ചു. ആ വർഷംതന്നെ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, വർഷങ്ങളായി വിൽക്കാൻ സാധിക്കാതിരുന്ന വസ്തു വളരെ നല്ല വിലയ്ക്ക് വിൽക്കുവാൻ എനിക്ക് സാധിച്ചു. എന്റെ എല്ലാ കടങ്ങളും കൊടുത്തുതീർത്തു. ദൈവീകാനുഗ്രഹങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ വർദ്ധിച്ചുകൊണ്ടിരുന്നു. 

2008 നവംബറിൽ ഞാൻ വിവാഹിതനായി. 2009 ആഗസ്റ്റിൽ യേശു വിളിക്കുന്നു ശക്തി ശുശ്രൂഷാ പരിശീലന ക്യാന്പിൽ ഞാൻ പങ്കെടുത്തു. കർത്താവ് പരിശുദ്ധാത്മാവിനാൽ എന്നെ നിറച്ചു. അന്നുമുതൽ എന്റെ പ്രാർത്ഥനാ ജീവിതത്തിലും ആത്മീയ ജീവിതത്തിലും മാറ്റങ്ങളുണ്ടായി. ഞാൻ മറ്റുള്ളവരെ ശുശ്രൂഷിക്കുവാൻ ആരംഭിക്കുകയും എന്റെ പ്രാർത്ഥനയിലൂടെ കർത്താവ് അവരുടെ ജീവിതത്തിൽ അത്ഭുതങ്ങൾ ചെയ്യുവാനും തുടങ്ങി. 2009 ഡിസംബറിൽ ഞാൻ യേശു വിളിക്കുന്നു ടി.വി. പരിപാടി സ്പോൺസർ ചെയ്യുകയും എന്റെ ഭാര്യയുടെ സുഖപ്രസവത്തിനായി പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുകയും ചെയ്തു. ഡോ.പോൾ ദിനകരൻ ഈ വിഷയ്തതിനുവേണ്ടി പ്രാർത്ഥിച്ചു. ദൈവം പ്രാർത്ഥന കേട്ട്  2010 ജനുവരിയിൽ സുഖപ്രസവത്തിലൂടെ ഞങ്ങൾക്ക് ഒരു ആൺകുഞ്ഞിനെ നൽകി അനുഗ്രഹിച്ചു. കൂടാതെ 2016 ജനുവരിയിൽ ഒരു ആൺകുഞ്ഞിനെ കൂടി നൽകി ദൈവം ഞങ്ങളെ അനുഗ്രഹിച്ചു. ഞാൻ നടത്തിവരുന്ന പെട്രോൾ പന്പ് ജില്ലയിലെ മികച്ച പന്പുകളിൽ ഒന്നായി അംഗീകരിക്കപ്പെട്ടു. എന്റെ റടാവൽ ഏജൻസി ബിസിനസ്സിലും നല്ല പുരോഗതി ഉണ്ടായി. നല്ല ആരോഗ്യം, സമൃദ്ധിയായ ബിസിനസ്സ് എല്ലാം നൽകി കർത്താവ് ഞങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു. യേശു വിളിക്കുന്നു ശുശ്രൂഷയിലൂടെ ദൈവവേല ചെയ്യുന്നതിനുള്ള കൃപയും കർത്താവ് ഞങ്ങൾക്ക് നൽകിയിരിക്കുന്നു. ഞങ്ങൾ എല്ലാ മഹത്വവും ദൈവത്തിന് അർപ്പിക്കുന്നു.’’
പ്രിയപ്പെട്ടവരേ, ദാവീദ് ഇപ്രകാരം പറയുന്നു: ‘‘മാൻ നീർത്തോടുകളിലേക്കു ചെല്ലുവാൻ കാംക്ഷിക്കുന്നതുപോലെ ദൈവമേ, എന്റെ ആത്മാവു നിന്നോടു ചേരുവാൻ കാംക്ഷിക്കുന്നു’’ (സങ്കീർത്തനം 42:1). അതുപോലെ നാം കർത്താവിനായി കാത്തിരിക്കുന്പോൾ, കർത്താവിന്റെ സംരക്ഷണയിലായിരിക്കുന്പോൾ ഒന്നിനെക്കുറിച്ചും ഭയപ്പെടേണ്ടതില്ല. പ്രിയപ്പെട്ടവരേ, നിങ്ങളുടെ ജീവിതം പ്രശ്നങ്ങളുടെ ചുഴിയിൽപ്പെട്ട് ആടിയുലയുന്പോൾ കർത്താവിന്റെ മുഖത്തേക്ക് മാത്രം നോക്കുവിൻ! കർത്താവ് നിങ്ങളുടെ ജീവിതത്തിലുള്ളപ്പോൾ ഒന്നും നിങ്ങളെ ജയിക്കുകയില്ല. എല്ലാ പ്രശ്നങ്ങളിൽ നിന്നും അവൻ നിങ്ങളെ വിടുവിക്കും. അവൻ നിങ്ങളുടെ കണ്ണുനീരെല്ലാം തുടയ്ക്കും. ദൈവത്തിലാശയ്രിച്ച്, ഈ ലോകത്തിൽ നിർഭയരായി ജീവിക്കുവാൻ കർത്താവ് നിങ്ങളെ സഹായിക്കും.
Prayer:
സ്നേഹവാനായ കർത്താവേ, 

എല്ലാ എല്ലാ കാര്യങ്ങളും അങ്ങ് അറിയുന്നുവല്ലോ. എല്ലാവറ്റെയും ഞാൻ അങ്ങയുടെ പാദത്തിൽ സമർപ്പിക്കുന്നു. അങ്ങയെ നോക്കിപ്പാർത്ത് അങ്ങയുടെ അനുഗ്രഹങ്ങൾ പ്രാപിപ്പാൻ എന്നെ സഹായിക്കേണമേ. അങ്ങ് തന്നെ എനിക്ക് എല്ലാവറ്റെയും ജയമായി മാറ്റി തരേണണമേ. കണ്ണുനീരിന്റെ താഴ്വരയിലും അങ്ങയിൽ അഭയം പ്രാപിച്ച് ജീവിപ്പാൻ എന്നെ സഹായിക്കേണമേ. അങ്ങ് എന്നെ ബലപ്പെടുത്തേണമേ. മറ്റുള്ളവർക്ക് പ്രയോജനമുള്ള പാത്രമായി എന്നെ മാറ്റേണമേ.

സ്തുതിയും മാനവും മഹത്വവും അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു.

ആമേൻ.

For Prayer Help (24x7) - 044 45 999 000