വിജയത്തിന്റെ പരിച
Dr. Paul Dhinakaran
17 Oct
എന്റെ പ്രിയ സ്നേഹിതാ, നിങ്ങൾക്കു താങ്ങാൻ കഴിയാത്തവിധം അനുഗ്രഹം നിങ്ങളുടെമേൽ പകരുവാൻ ദൈവം ഒരുക്കമായിരിക്കുന്നു. അനുഗ്രഹമാരി ദൈവം നിങ്ങളുടെമേൽ ചൊരിയും. എത്ര വലിയ സന്തോഷം! യേശു നിങ്ങളെ സ്നേഹിക്കുന്നു. സങ്കീർത്തനം 18:35-ൽ കാണുന്ന ഇന്നത്തെ വാഗ്ദത്തം നമുക്ക് ധ്യാനിക്കാം: ''ദൈവമേ, നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു; നിന്റെ വലങ്കൈ എന്നെ താങ്ങിയിരിക്കുന്നു.'' എന്നെ വലിയവനാക്കുവാൻ അങ്ങ് താഴ്മ ധരിച്ചുവല്ലോ. ''നിന്റെ രക്ഷ എന്ന പരിച നീ എനിക്കു തന്നിരിക്കുന്നു'' എന്ന് വാഗ്ദത്തവചനം പറയുന്നു. രക്ഷയുടെ പരിച എന്ന് മറ്റൊരു പരിഭാഷയിൽ പറഞ്ഞിരിക്കുന്നു. നിങ്ങൾക്ക് പരിചയുടെ ആവശ്യമെന്താണ്? നിങ്ങളെ നശിപ്പിക്കേണ്ടതിന് ദുഷ്ടനായ സാത്താൻ നിങ്ങൾക്കുനേരെ തീയമ്പുകൾ വർഷിക്കുന്നതിനാൽ നിങ്ങൾക്ക് പരിചയുടെ ആവശ്യമുണ്ട്. നിങ്ങളുടെ പ്രാണനെ കീഴ്പ്പെടുത്തി നിങ്ങളുടെ ശ്രദ്ധ അവനിലേക്ക് തിരിക്കുവാൻ അവൻ തീയമ്പുകൾ നിങ്ങൾക്കു വിരോധമായി തൊടുക്കുന്നു. അതുകൊണ്ടാണ് വിജയത്തിന്റെ ഒരു പരിച ദൈവം നിങ്ങൾക്കു നൽകുന്നത്; അത് നിങ്ങൾക്കു ചുറ്റും ഒരു കവചമായി നിലകൊള്ളുന്നു. രക്ഷയുടെ ഈ കവചം യേശു ക്രൂശിൽ നിങ്ങൾക്കായി സൃഷ്ടിച്ചതാണ്. അത്, നിങ്ങളെ നശിപ്പിക്കാൻ വരുന്ന ദുഷ്തകൾക്കെതിരെ നന്മകൾ മാത്രം സംസാരിക്കുന്ന യേശുവിന്റെ രക്തമാകുന്ന പരിച എന്ന് റിയപ്പെടുന്നു. എബ്രായർ 12:24 പറയുന്നു: ''പുതിയ നിയമത്തിന്റെ മദ്ധ്യസ്ഥനായ യേശുവിന്നും ഹാബെലിന്റെ രക്തത്തെക്കാൾ ഗുണകരമായി സംസാരിക്കുന്ന പുണ്യാഹരക്തത്തിന്നും അടുക്കലത്രേ നിങ്ങൾ വന്നിരിക്കുന്നതു ''യേശുവിന്റെ രക്തം ഗുണകരമായി സംസാരിക്കുന്നു; അതിലൂടെ, നിങ്ങളുടെ പ്രാണനെ നശിപ്പിക്കുവാൻ വരുന്ന സാത്താന്യ പീഡകൾ നശിപ്പിക്കപ്പെടുന്നു.
പിശാച് കള്ളനാണ്, കള്ളത്തരങ്ങളുടെ അപ്പനാണ്. ദൈവം നിങ്ങളെ കരുതുന്നില്ല, ദൈവം നിങ്ങളെ സ്നേഹിക്കുന്നില്ല എന്നെല്ലാം അവൻ എപ്പോഴും പറയുന്നു. ലോകത്തിലെ ജനങ്ങളുടെ ശക്തി ദൈവത്തിന്റെ ശക്തിയെക്കാൾ വളരെയധികം വലുതാണ് എന്ന് ചിന്തിക്കുവാൻ അവൻ നിങ്ങളെ പ്രേരിപ്പിക്കുന്നു. ദൈവത്തിനായി കാത്തിരിക്കാതെയും, ദൈവസ്നേഹത്തിൽ ആശ്രയിക്കാതെയും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്താൻ അവൻ നിങ്ങളെ ഇടയാക്കുന്നു. അതെ, അതുകൊണ്ടാണ് രക്ഷയുടെ പരിച കർത്താവ് നിങ്ങൾക്ക് നൽകിയിരിക്കുന്നത്. നിങ്ങളുടെ ജീവിതത്തിൽ നന്മകൾ തന്ന് നിങ്ങളുടെ ആത്മാക്കളെ സംരക്ഷിക്കുന്ന യേശു ക്രിസ്തുവിന്റെ രക്തത്തെക്കുറിച്ച് പരിശുദ്ധാത്മാവ് ഗുണകരമായി സംസാരിക്കുന്നു.

സങ്കീർത്തനം 5:12-ൽ വേദപുസ്തകം പറയുന്നു: ''യഹോവേ, നീ നീതിമാനെ അനുഗ്രഹിക്കും; പരിചകൊണ്ടെന്നപോലെ നീ ദയകൊണ്ടു അവനെ മറെക്കും.'' ദൈവത്തിന്റെ പ്രീതി നിങ്ങളുടെമേൽ വരുന്നു അതിനെയാണ് കാരുണ്യം എന്നു പറയുന്നു. തമിഴ് വേദപുസ്തകത്തിൽ അതിനെ കാരുണ്യം എന്ന് പറഞ്ഞിരിക്കുന്നു. കർത്താവേ നിന്റെ കാരുണ്യം എന്നെ ശ്രേഷ്ഠനാക്കിയിരിക്കുന്നു. സെഖര്യാവ് 9:17 പറയുന്നു: ദൈവത്തിന്റെ നന്മ അല്ലെങ്കിൽ കാരുണ്യം വരുമ്പോൾ, ധാന്യം യുവാക്കളെയും വീഞ്ഞു യുവതികളെയും പുഷ്ടീകരിക്കുന്നു. ഈ കൃപ ദൈവം നിങ്ങൾക്കു നൽകുമാറാകട്ടെ.
Prayer:
പിതാവാം ദൈവമേ,
എന്നെ സംരക്ഷിക്കേണമേ. രക്ഷയുടെ പരിചയായി, ജയത്തിന്റെ പരിചയായി എനിക്കു ചുറ്റും ഇരിക്കേണമേ. ജീവിതത്തിൽ എല്ലാ നന്മകളും എനിക്കുണ്ടാകട്ടെ. എന്നെ അനുഗ്രഹിക്കേണമേ. യേശുവിന്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു, ആമേൻ.
എന്നെ സംരക്ഷിക്കേണമേ. രക്ഷയുടെ പരിചയായി, ജയത്തിന്റെ പരിചയായി എനിക്കു ചുറ്റും ഇരിക്കേണമേ. ജീവിതത്തിൽ എല്ലാ നന്മകളും എനിക്കുണ്ടാകട്ടെ. എന്നെ അനുഗ്രഹിക്കേണമേ. യേശുവിന്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു, ആമേൻ.