Loading...
Stella dhinakaran

പരിപൂർണ്ണ അനുഗ്രഹങ്ങൾ!

Sis. Stella Dhinakaran
16 Mar
മുന്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.  മത്തായി 6:33
‘‘സംതൃപ്തിയോടുകൂടിയ ദൈവഭക്തി വലിയ ആദായംതന്നെ’’ എന്ന് 1 തിമൊഥെയൊസ് 6:6 പറയുന്നു. ഈ തിരുവചനം അനുസരിച്ച് ഭക്ഷിപ്പാൻ ആഹാരവും ഉടുക്കുവാൻ വസ്ത്രവുമുണ്ടെങ്കിൽ അത് മതി എന്ന ചിന്തയോടെ നമുക്ക് സംതൃപ്തരായിരിക്കാം. ദ്രവ്യാഗ്രഹവും മറ്റുള്ള കാര്യങ്ങളോടുള്ള നമ്മുടെ മോഹവും നമുക്കുണ്ടെങ്കിൽ നാം പലവിധമായ വിഷമങ്ങൾക്കും അധീനരായിത്തീരും എന്ന് പൌലൊസിലൂടെ വേദപുസ്തകം നമുക്ക് മുന്നറിയിപ്പ് നൽകുന്നു (1 തിമൊഥെയൊസ് 6:10).
 
‘‘മുന്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്ക് കിട്ടും’’ (മത്തായി 6:33). ദൈവീകകാര്യങ്ങളിൽ നാം ജാഗരൂകരായിരിക്കുന്പോൾ ഭൌതീക അനുഗ്രഹങ്ങളെല്ലാം ദൈവം നമുക്ക് നല്കുമെന്ന് ഉറപ്പ് നല്കിയിരിക്കുന്നു. അങ്ങനെയുള്ളവർ ചോദിക്കുന്നതിലും ചിന്തിക്കുന്നതിലും അത്യന്തംപരമായി സകലവിധ നന്മകളും ദൈവം നൽകും (എഫെസ്യർ 3:20). ദൈവാനുഗ്രഹം ഇല്ലാതെ സ്വന്തപരിശമ്രത്തിലൂടെ കാര്യങ്ങൾ നേടിയെടുക്കുവാൻ ശ്രമിക്കുന്പോൾ പ്രശ്നങ്ങൾ ഉടലെടുക്കും. എന്നാൽ ദൈവീകമാർ‘ത്തിൽ സഞ്ചരിക്കുന്പോൾ നാം അനുഗ്രഹങ്ങൾ പ്രാപിക്കും.
ഒരിക്കൽ ദൈവവേല ചെയ്യുന്ന ഒരു സ്ത്രീയെ ഞാൻ കണ്ടുമുട്ടി. തന്റെ യൌവ്വനകാലത്ത് തനിക്ക് ബോധിച്ചതുപോലെ വസ്ത്രധാരണം ചെയ്ത്, മോശമായ പുസ്തകങ്ങൾ വായിച്ച്  തന്റെ ഹൃദയത്തിനും കണ്ണുകൾക്കും താത്പര്യമുള്ള വഴികളിലൂടെ സഞ്ചരിച്ചു (സഭാപ്രസംഗി 11:9). എല്ലാ ഞായറാഴ്ചയും അവൾ സ്ഥിരമായി പള്ളിയിൽ പോയിരുന്നു. അവളുടെ ഉള്ളം മറ്റാർക്കും അറിയില്ലായിരുന്നു.
 
അവളുടെ ഹൃദയത്തിന്റെ ആ അവസ്ഥയിൽ കർത്താവ് വളരെ വേദനിച്ചു. തന്നെ അന്വേഷിക്കുവാനുള്ള ഒരു അവസരം അവൾക്ക് ലഭിക്കുവാൻ കർത്താവ് കാത്തിരുന്നു. ആ ദിവസം ആഗതമായി. അതുവരെയും പ്രശ്നങ്ങളില്ലാതെ പൊയ്ക്കൊണ്ടിരുന്ന അവളുടെ ജീവിതം തകിടംമറിയുവാൻ തുടങ്ങി. ആരുടെയും സഹായം ലഭിക്കാതെ അവൾ വിഷമിച്ചു. ആ സമയം ദൈവസ്നേഹം അവളെ നിറച്ചു. യേശുവിന്റെ സ്നേഹം പൂർണ്ണഹൃദയത്തോടെ തിരിച്ചറിഞ്ഞ്, അവൾ മുട്ടുകുത്തി അനുതപിച്ചു. അതുവരെയും ദൈവസ്നേഹത്തെ താൻ തള്ളിക്കളഞ്ഞുവല്ലോ എന്നവൾ പരിതപിച്ചു. തന്നോട് സംസാരിച്ച യേശുവിന് അവൾ തന്റെ ജീവിതം പൂർണ്ണമായും സമർപ്പിച്ചു. അതിനുശേഷം അവളുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടായി. കൺമോഹം, ജഡമോഹം, ജീവനത്തിന്റെ പ്രതാപം തുടങ്ങി എല്ലാ ലൌകീക ചിന്തകളും അവളെ വിട്ടുമാറി.
 
‘‘ഒരുവൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു’’ (2 കൊരിന്ത്യർ 5:17) എന്ന തിരുവചനം അനുസരിച്ച്  അവളുടെ ജീവിതം പുതിയതായി മാറ്റപ്പെട്ടു. സൌമ്യതയും ശാന്തതയുമുള്ള ആത്മാവിന്റെ സൌന്ദര്യത്താൽ അലംകൃതമായ അവളെ കണ്ട് മറ്റുള്ളവർ അത്ഭുതപ്പെട്ടു.
 
‘‘നമ്മുടെ ദൈവമായ യഹോവയോടു നാം വിളിച്ചപേക്ഷിക്കുന്പോഴൊക്കെയും അവൻ നമുക്കു അടുത്തിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തിരിക്കുന്ന ശേഷ്ഠ്രജാതി ഏതുള്ളൂ?’’ (ആവർത്തനം 4:7).
 
പ്രിയപ്പെട്ടവരേ, ഇന്ന്  നിങ്ങളെയും അനുഗ്രഹിക്കുവാൻ ദൈവം ആഗ്രഹിക്കുന്നു. കർത്താവ് നിങ്ങൾക്ക് നല്കിയിരിക്കുന്ന എല്ലാ കാര്യങ്ങളിലും നിങ്ങൾ സത്യസന്ധരും വിശ്വസ്തരും ആയി ജീവിക്കുന്പോൾ അവൻ തീർച്ചയായും നിങ്ങളെ സകലവിധ അനുഗ്രഹങ്ങളാലും അനുഗ്രഹിക്കും. നമ്മുടെ കർത്താവ് നമുക്ക് ഒരു നന്മയും മുടക്കുകയില്ല. തന്റെ കുഞ്ഞുങ്ങൾ ഭൌതീകവും ആത്മീകവുമായ സകല അനുഗ്രഹങ്ങളും പ്രാപിച്ച് ഈ ലോകത്തിൽ ജീവിക്കണമെന്ന് സ്നേഹവാനായ കർത്താവ് ആഗ്രഹിക്കുന്നു! അതുകൊണ്ട് ദൈവത്തിന് വിശ്വസ്തരായി ജീവിപ്പിൻ!
Prayer:
സ്നേഹവാനായ കർത്താവേ,
എന്റെ നന്മകളെക്കുറിച്ച് കരുതലുള്ളവനായ അങ്ങയെ ഞാൻ സ്തുതിക്കുന്നു. കർത്താവേ, അങ്ങ് എനിക്ക് നല്കിയിരിക്കുന്ന എല്ലാവറ്റിലും വിശ്വസ്തനായിരിപ്പാൻ എന്നെ സഹായിക്കേണമേ. അങ്ങയിൽനിന്നും സകല അനുഗ്രഹങ്ങളും പ്രാപിച്ച് ഈ ലോകത്തിൽ സന്തോഷമായി ജീവിപ്പാൻ എനിക്ക് കൃപ നല്കേണമേ. അങ്ങയുടെ കൃപകൾക്കായി ഞാൻ യാചിക്കുന്നു.
സ്തുതിയും മാനവും മഹത്വവും അങ്ങേക്ക് മാത്രം കരേറ്റുന്നു.
ആമേൻ.

For Prayer Help (24x7) - 044 45 999 000