Loading...

എല്ലാ തിന്മയിൽ നിന്നും അപകടത്തിൽ നിന്നും സംരക്ഷണം

Shilpa Dhinakaran
23 Jan
പ്രിയ സ്‌നേഹിതാ, ഇന്നത്തെ വാഗ്ദത്തം സങ്കീർത്തനം 9:9-ൽ നിന്നും എടുത്തിരിക്കുന്നു: ''   യഹോവ പീഡിതന്നു ഒരു അഭയസ്ഥാനം; കഷ്ടകാലത്തു ഒരഭയസ്ഥാനം തന്നേ.'' അതെ, കഷ്ടതയിലൂടെ നിങ്ങൾ കടക്കുമ്പോൾ ദൈവം നിങ്ങൾക്ക് അഭയമായിരിക്കും. മനുഷ്യരിലും, കുടുംബത്തിലും, പങ്കാളിയിലും, മക്കളിലും നിങ്ങൾ ആശ്രയിച്ചേക്കാം. എന്നാൽ, ''എന്നിൽ ആശ്രയിക്കുക; ഞാൻ നിങ്ങളുടെ അഭയമായിരിക്കും'' എന്ന് കർത്താവ് പറയുന്നു. സങ്കീർത്തനം 27:5-ൽ വേദപുസ്തകം പറയുന്നു: ''അനർത്ഥദിവസത്തിൽ അവൻ തന്റെ കൂടാരത്തിൽ എന്നെ ഒളിപ്പിക്കും; തിരുനിവാസത്തിന്റെ മറവിൽ എന്നെ മറെക്കും; പാറമേൽ എന്നെ ഉയർത്തും.''
 
ദൈവം നിങ്ങളെ തന്റെ കൂടാരത്തിൽ മറെക്കും. അതിന്റെയർത്ഥം ദൈവം നിങ്ങളെ തന്നോടുചേർത്ത് മറെച്ചുവയ്ക്കാൻ പോകുന്നു എന്നാണ്. യാതൊന്നിനും നിങ്ങളെ സ്പർശിക്കാൻ കഴിയില്ല. യേശുവിന്റെ ശിഷ്യന്മാർ യേശുവിനോടൊപ്പം പടകിൽ സഞ്ചരിച്ച സംഭവം നമുക്കറിയാം. യേശു ആ പടകിൽ ഉണ്ടായിരുന്നിട്ടും കടലിൽ ഒരു വലിയ കാറ്റും തിരമാലയുണ്ടായി. എല്ലാ ശിഷ്യന്മാരും ഭയചകിതരായി. എന്നാൽ യേശു കരം ഉയർത്തി കാറ്റിനെ ശാന്തമാക്കി.
അതുപോലെ, ഇന്ന് യേശു നിങ്ങളുടെ പടകിൽ വന്ന് നിങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളെയും മാറ്റാൻ പോകുന്നു. നിങ്ങൾ ദൈവത്തിൽ അഭയം കണ്ടെത്തും. ഈ അത്ഭുതവാഗ്ദത്തത്തിനായി ദൈവത്തെ സ്തുതിക്കുക. ദൈവത്തെ നിങ്ങൾ അഭയമാക്കുമ്പോൾ, നിങ്ങൾക്ക് വിരോധമായി നിൽക്കാൻ യാതൊന്നിനും കഴിയുകയില്ല. ലോകത്തിൽ നമുക്ക് കഷ്ടം ഉണ്ട്, എങ്കിലും താൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്ന് പറഞ്ഞ യേശു, ഇന്ന് നിങ്ങൾ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളെയും അതിജീവിക്കുവാൻ നിങ്ങളെ സഹായിക്കും. പ്രശ്‌നസങ്കീർണ്ണമായ സമയം നിങ്ങളെ ചുറ്റുമ്പോൾ മിണ്ടാതിരുന്ന് യഹോവ ദൈവമെന്ന് അറിഞ്ഞുകൊള്ളുക. യേശുവിൽ ആശ്രയംവയ്ക്കുന്ന ആരും നിരാശപ്പെട്ടുപോകയില്ല. അതിനാൽ ധൈര്യത്തോടെ ദൈവത്തിൽ പൂർണ്ണമായും ആശ്രയിക്കുക.
Prayer:
സ്‌നേഹവാനായ പിതാവേ,

അങ്ങ് മാത്രമാണ് എന്റെ അഭയം. എന്നെ പ്രയാസപ്പെടുത്തുന്നവരോടു ഞാൻ ക്ഷമിച്ചിരിക്കുന്നു. പ്രതികൂലങ്ങളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും എന്നെ രക്ഷിക്കേണമേ. എന്റെ ജീവിതത്തിലെ എല്ലാ കൊടുങ്കാറ്റിനെയും ശാന്തമാക്കേണമേ. എന്നെയും എന്റെ പ്രശ്‌നങ്ങളെയും ഞാൻ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. എനിക്ക് സമാധാനം നൽകുന്നതിനാൽ നന്ദി. യേശുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു.

ആമേൻ.

For Prayer Help (24x7) - 044 45 999 000