Loading...
Stella ramola

സമൃദ്ധിയുടെ രഹസ്യം!!

Sis. Stella Dhinakaran
26 Jul
പ്രിയ സുഹൃത്തേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ നാമത്തിൽ നിങ്ങൾക്ക് സ്നേഹാശംസകൾ! ഇന്നത്തെ ദൈവത്തിന്റെ വാഗ്ദാനം ആവർത്തനപുസ്തകം 30:9-ൽ നിന്നുള്ളതാണ്. “നിന്റെ ദൈവമായ യഹോവ നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും നിന്റെ ഗർഭഫലത്തിലും മൃഗഫലത്തിലും കൃഷിഫലത്തിലും നിനക്കു നന്മെക്കായി അഭിവൃദ്ധി നൽകുകയും ചെയ്യും.” നിങ്ങൾക്ക് എല്ലാം പൂർണ്ണമായി ലഭിക്കും, കർത്താവ് നിങ്ങളെ സമ്പന്നനാക്കും.

അനുഗ്രഹങ്ങൾ പൂർണ്ണമായി ലഭിക്കുവാൻ നാം എന്തുചെയ്യണം? മത്തായി 7:11 പറയുന്നു: “സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും!” അതെ, അവന്റെ അനുഗ്രഹം സ്വീകരിക്കുവാൻ നാം കർത്താവിനോട് ആവശ്യപ്പെടണം. കർത്താവ് പറയുന്നു: ‘‘യാചിപ്പിൻ; നിങ്ങൾക്ക് കിട്ടും.’’ ഇത് ദൈവത്തിന്റെ വാഗ്ദാനമാണ്. അവൻ തന്റെ വാഗ്ദാനം പാലിക്കും. സങ്കീർത്തനം 85:12 പറയുന്നു: “യഹോവ നന്മ നൽകുകയും നമ്മുടെ ദേശം വിളതരികയും ചെയ്യും.” സങ്കീർത്തനം 34:10 പറയുന്നു: “യഹോവയെ അന്വേഷിക്കുന്നവർക്കോ ഒരു നന്മെക്കും കുറവില്ല.”
ആദ്യം നാം അവനോട് ചോദിക്കണം, രണ്ടാമതായി നാം കർത്താവിനെ അന്വേഷിക്കണം. ദാവീദിന്റെ ജീവിതം നോക്കുക! സങ്കീർത്തനം 23:1 വായിച്ചാൽ, “യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല.” എന്ന് അവൻ പറയുന്നു. കർത്താവിനെ അന്വേഷിക്കുമ്പോൾ നമുക്ക് എന്ത് ലഭിക്കും? സങ്കീർത്തനം 23:6 പറയുന്നു, “നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും..” റോമർ 8:28 പറയുന്നു, “ദൈവത്തെ സ്നേഹിക്കുന്നവർക്കും, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കും തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു.” അതിനാൽ നിങ്ങളുടെ ജീവിതത്തിൽ ആവശ്യമായ എല്ലാ നന്മകൾക്കും സമൃദ്ധിക്കും വേണ്ടി കർത്താവിങ്കലേക്ക് നോക്കുക! ദാവീദിനെ അനുഗ്രഹിച്ചതുപോലെ, കർത്താവ് നിങ്ങളെയും അനുഗ്രഹിക്കും.
Prayer:
സ്നേഹമുള്ള പിതാവേ,

അങ്ങയുടെ അത്ഭുതകരമായ സാന്നിദ്ധ്യത്തിനും വാഗ്ദാനത്തിനും നന്ദി. ഞാൻ അങ്ങയുടെ കാൽക്കൽ കാത്തിരിക്കുന്നു. എന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റിത്തരേണമേ. നന്മയാലും കരുണയാലും എന്നെ തൃപ്തിയാക്കേണമേ. അങ്ങാണ് എന്റെ ഇടയൻ. അങ്ങ് എന്നോടൊപ്പം ഉണ്ടായിരിക്കുകയും എന്നെ അനുഗ്രഹിക്കുകയും ചെയ്യേണമേ.

യേശുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. 

ആമേൻ.

For Prayer Help (24x7) - 044 45 999 000