Loading...
Stella dhinakaran

സുരക്ഷിത അഭയസ്ഥാനം!!

Sis. Stella Dhinakaran
04 May
എന്റെ വിലയേറിയ മക്കളേ, നിങ്ങളുമായി ദൈവവചനം പങ്കിടുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ഇന്ന് നാം ധ്യാനിക്കുവാൻ പോകുന്ന വാഗ്ദത്തം 1 യോഹന്നാൻ 5:18. “ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല എന്നും നാം അറിയുന്നു; ദൈവത്തിൽനിന്നു ജനിച്ചവൻ തന്നെത്താൻ സൂക്ഷിക്കുന്നു; ദുഷ്ടൻ അവനെ തൊടുന്നതുമില്ല” എന്ന് വാക്യം പറയുന്നു. നിങ്ങൾ ദൈവമക്കളാകണം. അത്രമാത്രം! 91-ാം സങ്കീർത്തനം വായിച്ചാൽ, 1,16 വാക്യങ്ങൾ പറയുന്നു: “അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കയും ചെയ്യുന്നവൻ... ദീർഘായുസ്സുകൊണ്ടു ഞാൻ അവന്നു തൃപ്തിവരുത്തും; എന്റെ രക്ഷയെ അവന്നു കാണിച്ചുകൊടുക്കും.”

ദൈവമക്കളാകുവാൻ നിങ്ങൾ എന്തുചെയ്യണം? എലിമെലെക്കിന്റെ കുടുംബത്തെയും ഭാര്യ നവോമിയെയും മോവാബിൽ താമസിക്കാൻ പോയ രണ്ടു പുത്രന്മാരെയും കുറിച്ച് വേദപുസ്തകത്തിൽ നാം വായിക്കുന്നു. രണ്ട് ആൺമക്കളും മോവാബിൽവെച്ച് വിവാഹിതരായി, ഒരു മരുമകൾ രൂത്ത്. രൂത്ത് ആ വീട്ടിലെത്തിയപ്പോൾ, അമ്മായിയമ്മ എപ്പോഴും സർവശക്തനായ ദൈവമായ കർത്താവിനോട് പ്രാർത്ഥിക്കുന്നത് അവൾ കണ്ടു. ജീവനുള്ള ദൈവത്തെ ആരാധിക്കുന്നതിന്റെ മഹത്വം രൂത്തിനെ ആകർഷിച്ചു. അതിനാൽ, താനും ആ വഴികൾ പിന്തുടരുകയും ഒരേ ദൈവത്തെ ആരാധിക്കുകയും ചെയ്യുമെന്ന് അവൾ അമ്മായിയമ്മയോട് പറഞ്ഞു. അങ്ങനെ, അവൾ സർവ്വശക്തനായ ദൈവത്തിന്റെ കീഴിൽ വന്നു. ദൈവം രൂത്തിനെ അനുഗ്രഹിക്കുകയും അവളെ യേശുവിന്റെ വംശാവലിയിൽ ഉൾപ്പെടുത്തുകയും ചെയ്തു.
സർവ്വശക്തന്റെ നിഴലിൽ വരുമ്പോൾ എന്തുസംഭവിക്കുമെന്ന് നിങ്ങൾക്കറിയാമോ? അവൻ വന്നു നിങ്ങളിൽ വസിക്കും. സങ്കീർത്തനം 132:13,14 -ൽ വേദപുസ്തകം പറയുന്നു “യഹോവ സീയോനെ തിരഞ്ഞെടുക്കയും അതിനെ തന്റെ വാസസ്ഥലമായി ഇച്ഛിക്കയും ചെയ്തു. അതു എന്നേക്കും എന്റെ വിശ്രാമം ആകുന്നു; ഞാൻ അതിനെ ഇച്ഛിച്ചിരിക്കയാൽ ഞാൻ അവിടെ വസിക്കും.” അതെ, ദൈവം എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകും. മത്തായി 28:20 -ൽ നാം ഇതിനെക്കുറിച്ച് വായിക്കുന്നു: “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു എന്നു അരുളിച്ചെയ്തു.” നിങ്ങൾ കർത്താവിനോട് ചോദിച്ചാൽ, അവൻ ഇപ്പോൾ ഈ അനുഭവം നിങ്ങൾക്ക് തരും. അവന്റെ പൈതലാകുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന് കർത്താവിനോട് പറയുക, നിങ്ങളെ അവന്റെ സുരക്ഷിത അഭയസ്ഥാനത്തിൽ മറയ്ക്കുവാൻ ആവശ്യപ്പെടുക.
Prayer:
സ്നേഹവാനായ എന്റെ സ്വർഗ്ഗീയ പിതാവേ, 

ഇന്ന് അങ്ങ് എനിക്ക് നൽകിയ ഈ മനോഹരമായ വാഗ്ദാന വചനത്തിന് നന്ദി. എന്റെ കർത്താവായിരുന്ന് എന്റെ ഹൃദയത്തിൽ വന്ന് വസിക്കേണമേ. അങ്ങയുടെ പൈതലായിരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. കർത്താവേ, അങ്ങയുടെ സുരക്ഷിതമായ ചിറകികീഴിൽ എന്നെ മൂടിക്കൊള്ളേണമേ. 

എന്റെ രക്ഷകനായ യേശുവിന്റെ നാമത്തിൽ അപേക്ഷിക്കുന്നു.

ആമേൻ.
 

For Prayer Help (24x7) - 044 45 999 000