Loading...
Paul Dhinakaran

സന്തോഷിക്കൂ, നാം കർത്താവുമായി ഐക്യപ്പെട്ടിരിക്കുന്നു!

Dr. Paul Dhinakaran
09 Aug
എന്റെ പ്രിയ സനേഹിതാ, ഇന്നത്തെ വാഗ്ദത്തം യെശയ്യാവ് 62:5-ൽ നിന്ന് എടുത്തതാണ്. ദൈവം നിങ്ങളിൽ സന്തോഷിക്കുന്നു! എന്ന് അവിടെ പറയുന്നു: ''...മണവാളൻ മണവാട്ടിയിൽ സന്തോഷിക്കുന്നതുപോലെ നിന്റെ ദൈവം നിന്നിൽ സന്തോഷിക്കും.'' അതെ, സ്‌നേഹിതാ, നാം കർത്താവുമായി ഏകാത്മാവായി അവനുമായി ചേർന്നിരിക്കുന്നുവെന്ന് വേദപുസ്തകം സൂചിപ്പിക്കുന്നു. ''കർത്താവേ, ഞാൻ പാപത്തിൽ നിന്ന് സ്വതന്ത്രനാകാൻ ആഗ്രഹിക്കുന്നു. പാപം, പാപഭോഗങ്ങൾ, പാപസ്വഭാവം എന്നിവയാൽ ഉളവാകുന്ന ശാപങ്ങൾ എനിക്ക് വേണ്ട. അങ്ങയുടെ പ്രതിരൂപത്തിൽ ആയിരിക്കാൻ ആഗ്രഹിക്കുന്നു'' എന്ന് പറഞ്ഞുകൊണ്ട് നിങ്ങളുടെ ജീവിതം യേശുവിന് സമർപ്പിക്കുകയും നിങ്ങളുടെ വഴികൾ പൂർണ്ണമായും അവനു സമർപ്പിക്കുകയും ചെയ്യുന്ന നിമിഷം, കർത്താവായ യേശു വന്ന് തന്റെ രക്തത്താൽ നിങ്ങളുടെ പാപങ്ങൾ കഴുകിക്കളയും. അതിനുശേഷം, പാപം, ആസക്തികൾ, തെറ്റായ ബന്ധങ്ങൾ എന്നിവയോടു വേണ്ട എന്ന് പറയാൻ തക്കവണ്ണം ഒരു പുതിയ ജീവിതം ദൈവം നിങ്ങൾക്ക് നൽകും. അപ്പോൾ നിങ്ങൾ മറ്റുള്ളവർക്കെതിരായി ചെയ്ത എല്ലാ തെറ്റായ നടപടികളും പിൻവലിക്കും. നിങ്ങളുടെ പ്രവർത്തനങ്ങളിലൂടെയും നിങ്ങളുടെ ജീവിതരീതിയിലൂടെയും, നിങ്ങൾ ഇപ്പോൾ ദൈവമക്കളായിത്തീർന്നിരിക്കുന്നുവെന്നും പാപത്തിൽ നിന്ന് നീതിയിലേക്ക് തിരിഞ്ഞിരിക്കുന്നുവെന്നും നിങ്ങൾ മറ്റുള്ളവരുടെ മുമ്പിൽ കാണിച്ചുകൊടുക്കും. അതിനാൽ, നിങ്ങൾ ആളുകൾക്കെതിരെ എന്ത് തിന്മ ചെയ്താലും, നിങ്ങൾ അവരിൽ നിന്നും പാപക്ഷമ നേടാനോ അല്ലെങ്കിൽ അവരിൽ നിന്ന് അപഹരിച്ചത് യഥാസ്ഥാനപ്പെടുത്താൻ ശ്രമിക്കും. അപ്പോൾ കർത്താവ് നിങ്ങളുടെ ജീവിതത്തിൽ പ്രസാദിക്കുകയും, ''നീ എന്റെ നീതിയുള്ള മണവാട്ടിയാണ്. നീ കളങ്കമില്ലാത്തവളാണ്. നീ ചുളിവുകളില്ലാത്തവളാണ്. നീ പരിപൂർണ്ണയാണ്'' എന്ന് പറയുകയും ചെയ്യും.  'ഇങ്ങനെ പറഞ്ഞുകൊണ്ട് കർത്താവ് നിങ്ങളെ ഓർത്ത് സന്തോഷിക്കും. ദൈവം നമ്മെ നോക്കി ഇപ്രകാരം സ്‌നേഹത്തോടെ പറയുമെങ്കിൽ അത് എത്ര മഹത്തരമായിരിക്കും. അതെ, പ്രിയ സ്‌നേഹിതാ, ''നീ എല്ലാ വിധത്തിലും പൂർണ്ണനാകുന്നു. എന്റെ വിശുദ്ധിയുടെ സൗന്ദര്യത്തോടെ നിനക്കിപ്പോൾ എന്റെ സന്നിധിയിൽ പ്രവേശിക്കാം'' എന്ന് പറയാൻ കർത്താവ് ആഗ്രഹിക്കുന്നു.

ഇന്ന്, നിങ്ങൾ നിങ്ങളുടെ ജീവിതത്തെ ദൈവത്തിങ്കലേക്ക് തിരിക്കുകയും തന്റെ കളങ്കമില്ലാത്തതും പരിശുദ്ധയും ദൈവത്തിന് പ്രസാദകരവുമായ മണവാട്ടിയായി നിങ്ങളെ സ്വീകരിക്കുവാൻ ദൈവത്തോടു ആവശ്യപ്പെടുമോ? നിങ്ങൾ അപ്രകാരം കർത്താവിനോട് ചോദിക്കുമ്പോൾ, അവിടുന്ന് നിങ്ങളിൽ സന്തോഷിക്കും. സെഫന്യാവ് 3:17-ൽ പരാമർശിച്ചിരിക്കുന്നതുപോലെ, ''അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദക്കും''. കർത്താവ് പ്രസാദിക്കുമ്പോൾ, നിങ്ങളുടെ ജീവിതത്തിലുള്ള ദൈവപ്രീതിക്ക് സാക്ഷ്യം വഹിക്കാനും നിങ്ങളെക്കുറിച്ച്
സ്തുതി പാടാനും മുഴുവൻ ലോകത്തിനും സാധിക്കും. സ്വർഗ്ഗം നിങ്ങൾക്കായി സ്തുതി പാടുകയും, നിങ്ങളുടെ ജീവിതത്തിൽ എല്ലാ അനുഗ്രഹങ്ങളും ലഭിക്കുകയും ചെയ്യും. നിങ്ങൾക്ക് എങ്ങനെ ദൈവത്തിന്റെ ഹൃദയത്തെ സ്പർശിക്കാനും നിങ്ങളെയോർത്ത് സന്തോഷിക്കാൻ ദൈവത്തെ ഇടയാക്കാനും സാധിക്കും? നിങ്ങൾ പുറപ്പെട്ടുപോയി എന്റെ നാമത്തെ ഏറ്റുപറയണമെന്ന് യേശു തന്റെ ശിഷ്യന്മാരോടു പറയുന്നതായി ലൂക്കൊസ് 10-ൽ നാം വായിക്കുന്നു. അതുപോലെ, ശിഷ്യന്മാർ യേശുവിന്റെ നാമത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുകയും യേശുവിന്റെ നാമത്തിൽ പിശാചുക്കൾ ആളുകളെ വിട്ടുമാറുന്നുതിന് സാക്ഷ്യം വഹിക്കുകയും ചെയ്തു. യേശുവിന്റെ നാമത്തിൽ തങ്ങൾ ചെയ്ത കാര്യങ്ങളെക്കുറിച്ച് ശിഷ്യന്മാർ യേശുവിനോടു പറഞ്ഞപ്പോൾ അവൻ യേശു അത്യധികം സന്തോഷിച്ചുവെന്ന് ലൂക്കോസ് 10:21-ൽ നാം കാണുന്നു. അതുപോലെ, കർത്താവ് നിങ്ങളിലും സന്തോഷിക്കും. ഈ കൃപ ദൈവം ഇന്ന് നിങ്ങൾക്ക് നൽകട്ടെ.
Prayer:
പ്രിയ കർത്താവായ യേശുവേ, അങ്ങയുടെ സ്‌നേഹപൂർവമായ വാഗ്ദത്തത്തിനായി നന്ദി. ഞാൻ എന്റെ ജീവിതം അങ്ങയുടെ സ്‌നേഹ കരങ്ങളിൽ സമർപ്പിക്കുന്നു. ഈ പാപം വീണ്ടും വീണ്ടും ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അങ്ങയുടെ ദൃഷ്ടിയിൽ പ്രസാദകരമായ ജീവിതം നയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങയുടെ സാന്നിദ്ധ്യത്തെ തടസ്സപ്പെടുത്തുന്ന എല്ലാ പാപസ്വഭാവങ്ങളെയും എന്നിൽ നിന്ന് നീക്കം ചെയ്യണമേ. കർത്താവേ, അങ്ങയുടെ വിലയേറിയ രക്തത്താൽ എന്നെ കഴുകി, അങ്ങയുടെ കളങ്കമില്ലാത്ത മണവാട്ടിയാക്കി എന്നെ മാറ്റണമേ. നീതിയുള്ള ജീവിതം നയിക്കാനുള്ള കൃപ എനിക്കു നൽകണമേ. ഉല്ലാസഘോഷത്തോടെ എന്നെയോർത്ത് പാടി സന്തോഷിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അങ്ങയുടെ പ്രതിരൂപത്തിൽ പൂർണ്ണതയുള്ളവനായി എന്നെ അങ്ങയോട് ഐക്യപ്പെടുത്തേണമേ. കർത്താവേ, ഈ കൃപ എനിക്കു തരേണമേ. യേശുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

For Prayer Help (24x7) - 044 45 999 000