Loading...
Dr. Paul Dhinakaran

ക്രിസ്തുവിനെ പ്രതിബിംബിക്കുവിൻ!!

Dr. Paul Dhinakaran
08 Apr
സൃഷ്ടിയുടെ ശേഷിപ്പുകളിൽ നിന്ന് വ്യത്യസ്തമായി, ദൈവിക രൂപം പ്രതിഫലിപ്പിക്കാനുള്ള പദവി മനുഷ്യനുമാത്രം നൽകപ്പെട്ടിരിക്കുന്നു. എന്നാൽ, മനുഷ്യരാശിയുടെ പതനശേഷം, അവൻ അവന്റെ വിളിയിൽ നിന്നും വ്യതിചലിച്ചു. ദൈവം തന്നെ രക്ഷിക്കുന്ന ഒരു രക്ഷകനെ അയയ്ക്കുന്നതു വരെ അവൻ നാശത്തിന്റെ പാതയിലൂടെ സഞ്ചരിച്ചു. 


അനേക വർഷങ്ങൾക്ക് മുന്പ്, ഒരു ചിത്രകാരൻ യേശുവിന്റെ മുഖം വരയ്ക്കുവാൻ ആഗ്രഹിച്ചു. അതിന്റെ മാതൃകയ്ക്കായി അവൻ ഒരു വ്യക്തിയെ അന്വേഷിച്ചുകൊണ്ടിരുന്നു. ഒടുവിൽ മുഖത്ത് നല്ല പ്രകാശമുള്ള ഒരു വ്യക്തിയെ അദ്ദേഹം കണ്ടെത്തി. ചിത്രം പൂർത്തിയാക്കി അയാളെ പറഞ്ഞയച്ചു. ഏതാനും വർഷങ്ങൾക്കുശേഷം, അതേ ചിത്രകാരൻ യേശുവിനെ ഒറ്റിക്കൊടുത്ത യൂദായുടെ ചിത്രം വരയ്ക്കുവാൻ ആഗ്രഹിച്ചുകൊണ്ട് അതിന്  അനുയോജ്യമായ മുഖമുള്ള ഒരാളെ അനേഷിച്ചു. ഒരു ചെറുപ്പക്കാരനെ അദ്ദേഹം കണ്ടുപിടിച്ചു. ചിത്രകാരൻ പറഞ്ഞു: ‘‘നിന്റെ മുഖം യൂദായ്ക്കു യോജിച്ചതാണ്.’’ ആ ചെറുപ്പക്കാരൻ അവനോടു ചോദിച്ചു: സർ, താങ്കൾ എന്നെ ഓർക്കുന്നില്ലേ? ഏതാനും വർഷങ്ങൾക്ക് മുന്പ് ഞാൻ യേശുവിന്റെ ചിത്രം വരയ്ക്കുവാൻ താങ്കൾ എന്നെ വിളിച്ചിരുന്നു. ആ സമയത്ത് താങ്കൾ എന്റെ മുഖം യേശുവിന്റെ മുഖംപോലെ കാണപ്പെടുന്നു എന്ന് പറഞ്ഞിരുന്നുവല്ലോ.’’ അവന്റെ ചോദ്യം ചിത്രകാരനെ ഞെട്ടിച്ചുകളഞ്ഞു. എന്താണ് സംഭവിച്ചത് എന്ന് അയാൾ ചോദിച്ചു. ചിത്രകാരന് നല്കിയ പണംകൊണ്ട് അവൻ വഴിവിട്ട ജീവിതം നയിച്ചു. ദിവസങ്ങൾ കടന്നുപോയപ്പോൾ അവന്റെ ജീവിതം നശിച്ചുപോയി. അവൻ പറഞ്ഞു: ഞാൻ യേശുവിനെ എന്റെ ഹൃദയത്തിൽ വഹിച്ചിരുന്നപ്പോൾ ഞാൻ യേശുവിനെപ്പോലെ കാണപ്പെട്ടു. എന്നാൽ ഇപ്പോൾ യേശു എന്റെ ഹൃദയത്തിൽ ഇല്ലാത്തതിനാൽ ഞാൻ യൂദായെപ്പോലെ കാണപ്പെടുന്നു.’’
അതെ, എന്റെ സ്നേഹിതാ, നിങ്ങളും യേശുവിനെ നിങ്ങളുടെ ഹൃദയത്തിൽ വഹിക്കുന്പോൾ  അവന്റെ പ്രഭ നിങ്ങളിൽ പ്രതിഫലിക്കും. ഇന്ന് നിങ്ങൾ കർത്താവിൽനിന്നും എത്ര ദൂരം അകന്നു പോയിട്ടുണ്ടെങ്കിലും ഭാരപ്പെടേണ്ട! അവനിലേക്ക് തിരിച്ചുവരിക.  തന്റെ സന്തോഷത്താൽ അവൻ നിങ്ങളെ നിറയ്ക്കും. കർത്താവ് നിങ്ങളെ സ്നേഹിക്കുന്നു. അവൻ ഒരിക്കലും നിങ്ങളെ തള്ളിക്കളയുകയില്ല. ദൈവസന്നിധിയിൽ നമ്മെ താഴ്ത്തി, പ്രാർത്ഥനയിൽ നാം ജാഗരൂകരായിരിക്കുന്പോൾ പരിശുദ്ധാത്മാവിനാൽ കർത്താവ് നമ്മെ നിറയ്ക്കും. അപ്പോൾ നമ്മുടെ ജീവിതം കർത്താവിന് സാക്ഷ്യമുള്ളതായി മാറും!
Prayer:
സ്നേഹവാനായ കർത്താവേ, 

കർത്താവേ, എന്റെ സ്വന്തബലത്താൽ എനിക്ക് ഒന്നും ചെയ്യുവാൻ സാധിക്കുകയില്ല. അങ്ങയുടെ ശക്തിയാൽ മാത്രമേ എനിക്ക് ജയം പ്രാപിക്കുവാൻ സാധിക്കുകയുള്ളൂ എന്ന് ഞാൻ മനസ്സിലാക്കുന്നു. കർത്താവേ, അങ്ങ് എന്നെ സഹായിക്കേണമേ.  പ്രാർത്ഥനയിൽ കാത്തിരുന്ന്,  അങ്ങയുടെ കൃപയും തുണയും നേടുവാൻ എന്നെ സഹായിക്കേണമേ. അങ്ങ് എപ്പോഴും എന്നോടൊപ്പം ഉണ്ടായിരിക്കേണമേ. പിശാചിന്റെ എല്ലാ തന്ത്രങ്ങളെയും ജയിച്ച്, അങ്ങയുടെ നാമമഹത്വത്തിനായി ജീവിപ്പാൻ എന്നെ സഹായിക്കേണമേ. അങ്ങയുടെ മുഖപ്രകാശം എന്നിൽ വീശേണമേ. മാനവും മഹത്വവും അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു.

അങ്ങയുടെ വിലയേറിയ നാമത്തിൽ അപേക്ഷിക്കുന്നു.

ആമേൻ. 

1800 425 7755 / 044-33 999 000