Loading...
Samuel Paul Dhinakaran

പുത്രത്വത്തിന്റെ അവകാശങ്ങൾ!!

Samuel Dhinakaran
21 Jul
പ്രിയ സുഹൃത്തേ, മഹത്തായ ഒരു കാര്യത്തിനായി കാത്തിരിക്കേണ്ട സമയമാണിത്. കാരണം റോമർ 8:15-ൽ കർത്താവ് പറയുന്നു: “നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിന്നു ദാസ്യത്തിന്റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിൻ ആത്മാവിനെ അത്രേ പ്രാപിച്ചതു.” ഇന്ന് നിങ്ങളുടെ മാതാവിനെയോ പിതാവിനെയോ നിങ്ങൾക്ക്  നഷ്ടപ്പെട്ടിരിക്കാം. അവരുടെ അസാന്നിദ്ധ്യം നിങ്ങളെ വളരെയധികം ഒറ്റപ്പെടുത്തുന്നുണ്ടാകാം. അല്ലെങ്കിൽ നിങ്ങളുടെ വീട്ടിൽ ധാരാളം പ്രശ്നങ്ങളുണ്ടാകാം. അല്ലെങ്കിൽ നിങ്ങളെപ്പോലും പരിപാലിക്കാതെ മാതാപിതാക്കൾ പല ദുഃശ്ശീലങ്ങളിലും അകപ്പെട്ടിട്ടുണ്ടാകാം.

മാതാപിതാക്കളുമായി നിങ്ങൾക്ക് ഒരു ബന്ധവും ഉണ്ടാകണമെന്നില്ല. യഥാർത്ഥമായി സ്നേഹിക്കുന്ന ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാകാം. ഇന്ന്, ദൈവം പറയുന്നു: “ഞാൻ നിങ്ങളെ എന്റെ മകനായി / മകളായി ദത്തെടുത്തിരിക്കുന്നു. ദയവായി എന്റെ കൈകളിലേക്ക് വരൂ” എന്ന് അവൻ പറയുന്നു. അവൻ നിങ്ങളെ ചുംബിക്കുകയും അനുഗ്രഹിക്കുകയും ചെയ്യും. അതെ, അവൻ നിങ്ങളെ പൂർണ്ണമായും സ്നേഹിക്കുന്നു. “ഇന്നുമുതൽ, എന്നെ പിതാവെന്ന് വിളിക്കാനുള്ള എല്ലാ അധികാരവും ഞാൻ നിങ്ങൾക്ക് നൽകുന്നു.” ആയതിനാൽ ഇപ്പോൾത്തന്നെ കർത്താവിനെ ‘‘അബ്ബാ പിതാവേ” എന്ന് വിളിക്കുക.
നിങ്ങൾ അങ്ങനെ ചെയ്യുമ്പോൾ അവൻ നിങ്ങൾക്ക് എന്താണ് നൽകുന്നത്? ലൂക്കോസ് 15:22,23 ൽ നാം വായിക്കുന്നു: “അപ്പൻ തന്റെ ദാസന്മാരോടു: വേഗം മേല്ത്തരമായ അങ്കി കൊണ്ടുവന്നു ഇവനെ ധരിപ്പിപ്പിൻ; ഇവന്റെ കൈക്കു മോതിരവും കാലിന്നു ചെരിപ്പും ഇടുവിപ്പിൻ. തടിപ്പിച്ച കാളക്കുട്ടിയെ കൊണ്ടുവന്നു അറുപ്പിൻ; നാം തിന്നു ആനന്ദിക്ക.” അതെ, നിങ്ങളുടെ സ്വർഗ്ഗീയപിതാവ് മികച്ച വസ്ത്രങ്ങൾ, മോതിരം, മനോഹരമായ ചെരുപ്പുകൾ എന്നിവയെല്ലാം നിങ്ങൾക്ക് നൽകും. അവൻ നിങ്ങൾക്കായി ഒരു വിരുന്ന് ഒരുക്കും. തന്റെ അനുഗ്രഹങ്ങളാൽ എല്ലാ ദിവസവും അവൻ നിങ്ങളെ നിറയ്ക്കുകയും ചെയ്യും. തന്റെ മകനോടും മകളോടും അവൻ പെരുമാറുന്നത് ഇങ്ങനെയാണ്. ഇന്നുമുതൽ, നിങ്ങൾക്ക് കർത്താവിൽ നിന്ന് അത്തരം വലിയ അനുഗ്രഹങ്ങൾ ലഭിക്കും. അവന്റെ സമ്പത്തിനനുസരിച്ച് അവൻ നിങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റും (ഫിലിപ്പിയർ 4:19). നിങ്ങൾ ദൈവത്തിന്റെ മകൻ/മകളാണെന്ന് ആളുകൾ കാണുവാൻ പോകുന്നു. അവന്റെ കൈകളിലേക്ക് വന്ന് അവനു കീഴടങ്ങുക. 
Prayer:
സ്നേഹമുള്ള പിതാവേ,

അങ്ങ് എന്റെ പിതാവാണ്. എന്റെ ഹൃദയത്തെ അങ്ങയുടെ സ്നേഹത്താൽ നിറയ്ക്കേണമേ. അങ്ങയുടെ സ്നേഹത്തിന്റെ ഊഷ്മളത അനുഭവിക്കുവാൻ എന്നെ സഹായിക്കേണമേ.  ജീവിതത്തിൽ ഉയരുവാൻ വേണ്ടതെല്ലാം അങ്ങ് എനിക്ക്  നൽകേണമേ. എന്റെ ജീവിതം മനോഹരമാക്കിത്തീർക്കേണമേ.. അങ്ങയുടെ സ്നേഹത്താൽ എന്റെ ഹൃദയം പ്രകാശിക്കട്ടെ. അങ്ങ് എനിക്ക് ഏറ്റവും മികച്ചത് നൽകുകയും അങ്ങയുടെ നാമം മഹത്വപ്പെടുത്തുകയും ചെയ്യേണമേ.
.
യേശുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. 

ആമേൻ.

For Prayer Help (24x7) - 044 45 999 000