പ്രാർത്ഥിക്കുക, സ്തുതിക്കുക, സ്തോത്രം അർപ്പിക്കുക!
Dr. Paul Dhinakaran
14 May
പ്രിയ സ്നേഹിതാ, ഇന്നത്തെ നിങ്ങളുടെ അനുഗ്രഹത്തിനായി ദൈവം സകലതും ഒരുക്കിയിരിക്കുന്നു. ഇന്ന് നിങ്ങൾക്ക് നൽകപ്പെട്ടിരിക്കുന്ന വാഗ്ദത്തം സങ്കീർത്തനം 45:17-ൽ നിന്നുള്ളതാണ്: ''ഞാൻ നിന്റെ നാമത്തെ എല്ലാ തലമുറകളിലും ഓർക്കുമാറാക്കും. അതുകൊണ്ടു ജാതികൾ എന്നും എന്നേക്കും നിനക്കു സ്തോത്രം ചെയ്യും.'' സ്നേഹിതാ, ദൈവാനുഗ്രഹങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുക മാത്രമല്ല, ദൈവത്തെ സ്തുതിക്കുകയും ചെയ്യണം. ദൈവം നിങ്ങൾക്കായി ചെയ്തതിനെയോർത്ത് ദൈവത്തിന് നന്ദി പറയണം.
ദൈവം ആരാണെന്ന് മനസ്സിലാക്കി, അവിടുത്തെ മഹത്വത്തിനായും, ശക്തിക്കായും ദൈവത്തെ സ്തുതിക്കണം. ജീവിതത്തിൽ ദൈവം നൽകിയിരിക്കുന്ന ഓരോ നിമിഷത്തിനായും നിങ്ങൾ ദൈവത്തെ സ്തുതിക്കണം. അപ്പോൾ നിങ്ങളിലൂടെ ദൈവനാമം മഹത്വപ്പെടും. അതുകൊണ്ട് ഈ മൂന്നു കാര്യങ്ങളും ഓർക്കുക. എല്ലാ ദിവസവും നിങ്ങൾ ദൈവസന്നിധിയിൽ ചെല്ലുമ്പോൾ, അവിടുന്ന് ആരാണെന്ന് അറിഞ്ഞ് ദൈവത്തെ മഹത്വപ്പെടുത്തുക.

നിങ്ങൾ ദൈവത്തെ ഉയർത്തുമ്പോൾ, നിങ്ങളുടെ ജീവിതത്തിലെ ശ്രേഷ്ഠ ദൈവമായി നിങ്ങൾ കർത്താവിനെ അനുഭവിച്ചറിയും. ''കർത്താവേ, അങ്ങ് ശക്തനായ ദൈവമാകുന്നു. എല്ലാ മലകളെയും തകർക്കാനുള്ള ശക്തി അങ്ങയിലുണ്ട്'' എന്ന് നിങ്ങൾ പറയുമ്പോൾ, നിങ്ങളുടെ ജീവിതത്തിൽ വല്ലഭത്വമുള്ളവനായി ദൈവം തന്റെ ശക്തി വെളിപ്പെടുത്തുകയും നിങ്ങളുടെ ജീവിതത്തിലെ എല്ലാ മലകളെയും തകർത്തുകളയുകയും ചെയ്യും. ''എന്നോടുള്ള അങ്ങയുടെ വിലയേറിയ സ്നേഹത്തിനായി ഞാൻ അങ്ങയെ സ്തുതിക്കുന്നു'' എന്ന് നിങ്ങൾ പറയുമ്പോൾ, ദൈവസാന്നിദ്ധ്യം നിങ്ങളുടെ ഉള്ളത്തിൽ നിറഞ്ഞുകവിയുന്നത് നിങ്ങൾ അനുഭവിക്കുകയും ഈ ലോകത്തിൽ ജീവിക്കാൻ ആവശ്യമായ എല്ലാ നന്മകൾക്കായും നിങ്ങൾ ദൈവത്തെ സ്തുതിക്കുകയും ചെയ്യും. ദൈവം നിങ്ങൾക്ക് നൽകിയിരിക്കുന്ന കുടുംബത്തിനായും, ജോലിക്കായും ദൈവത്തെ സ്തുതിക്കുക. നിങ്ങൾക്കുള്ളത് ഒരു മണി അരിയാണെങ്കിലും അതിനായും ദൈവത്തെ സ്തുതിക്കുക. അപ്പോൾ നിങ്ങളുടെ ജീവിതത്തിലെ സകലത്തിലും ദൈവാനുഗ്രഹം വർദ്ധിച്ചുപെരുകും. അതിനായി നിങ്ങൾ ദൈവത്തെ സ്തുതിക്കുമ്പോൾ, ദൈവകൃപ വർദ്ധിച്ചു പെരുകും, ഈ ലോകത്തിലുള്ള സകലത്തിലും, ദൈവത്തോടുകൂടെ നടക്കുന്ന അനുഭവത്തിലും നിങ്ങൾക്ക് സമൃദ്ധിയുണ്ടാകും. അതിനുശേഷം, ദൈവഹിതം നിങ്ങൾക്ക് വെളിപ്പെടുത്തിത്തരേണ്ടതിന് ദൈവത്തോടു പ്രാർത്ഥിക്കുക. നിങ്ങളുടെ ജീവിതത്തിൽ ഏതു മേഖലയിൽ പ്രശ്നമുണ്ടായാലും, അതിനെക്കുറിച്ചുള്ള ദൈവഹിതം വെളിപ്പെടുത്തിത്തരാൻ ദൈവത്തോടു പറയുക. അപ്പോൾ ദൈവം അത് നിങ്ങൾക്ക് വെളിപ്പെടുത്തിത്തരും. നിങ്ങൾ ദൈവഹിതം നിറവേറ്റുമ്പോൾ, ദൈവം നിങ്ങളോടുകൂടെ പ്രവർത്തിക്കുകയും ദൈവശക്തിയാൽ സകലതും നിറവേറപ്പെടുകയും ചെയ്യും. ദൈവഹിതം നിറവേറ്റി അനുഗ്രഹിക്കപ്പെടാനുള്ള കൃപ ദൈവം നിങ്ങൾക്കു നൽകും.
Prayer:
സ്നേഹവാനായ സ്വർഗ്ഗീയ പിതാവേ,
ഇന്നത്തെ വാഗ്ദത്തത്തിനായി നന്ദി. പിതാവേ, അങ്ങയുടെ ശക്തിക്കും, വല്ലഭത്വത്തിനും, കൃപയ്ക്കും, നിത്യതയ്ക്കുമായി ഞാൻ അങ്ങയെ സ്തുതിക്കുന്നു. പിതാവേ, എന്റെ ജീവിതത്തിൽ അങ്ങ് നൽകിയിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കായും നന്ദി. എന്റെ ആവശ്യങ്ങളും ഞാൻ നേരിടുന്ന പരീക്ഷകളും അവിടുന്ന് അറിയുന്നുവല്ലോ. കർത്താവേ, അവയെക്കുറിച്ചുള്ള അങ്ങയുടെ ഹിതം എനിക്ക് വെളിപ്പെടുത്തി, അത് നിറവേറ്റിക്കൊണ്ട് അങ്ങയുടെ നാമത്തിനു മഹത്വം കൊടുക്കാൻ എന്നെ സഹായിക്കേണമേ. യേശുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു.
ആമേൻ.