എപ്പോഴും ദൈവത്തെ സ്തുതിക്കുക
Shilpa Dhinakaran
20 Oct
ഇന്നത്തെ വാഗ്ദത്തവചനം സങ്കീർത്തനം 51:15. ''കർത്താവേ, എന്റെ അധരങ്ങളെ തുറക്കേണമേ; എന്നാൽ എന്റെ വായ് നിന്റെ സ്തുതിയെ വർണ്ണിക്കും.'' അതെ, പ്രിയ സ്നേഹിതരേ, ഈ വാഗ്ദത്തമനുസരിച്ച്, നിങ്ങളുടെ ജീവിതത്തിൽ എന്തുതന്നെ സംഭവിച്ചാലും, എന്തെല്ലാം ആകുലതകൾ നിങ്ങൾക്കുണ്ടെങ്കിലും, എന്തെല്ലാം പ്രശ്നങ്ങൾ നിങ്ങളെ അസഹ്യപ്പെടുത്തിയാലും, ദൈവത്തെ വാഴ്ത്തി സ്തുതിക്കുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്.
എന്റെ മകൾ കേറ്റ്ലിൻ ജനിച്ചു കഴിഞ്ഞ് ആദ്യ ചെക്കപ്പിനായി കൊണ്ടുപോയത് ഞാൻ ഓർക്കുന്നു. അവളുടെ കാലുകൾക്ക് എന്തോ പ്രശ്നമുണ്ടെന്നും, ഒരിക്കൽക്കൂടെ പരിശോധിക്കണമെന്നും ഡോക്ടർമാർ പറഞ്ഞു. ഞങ്ങൾ ഭയപ്പെടുകയും ആകുലപ്പെടുകയും ചെയ്തെങ്കിലും, അവൾ ദൈവത്തിൽ നിന്നുള്ള സമ്പൂർണ്ണ ദാനമാണെന്നും യാതൊന്നിനും അവളെ തൊടുവാനോ ഹനിക്കുവാനോ കഴിയില്ലെന്നും ഞങ്ങൾക്കറിയാമായിരുന്നു. ഞങ്ങളുടെ ആകുലതകൾക്കു മദ്ധ്യത്തിലും കേറ്റ്ലിനുവേണ്ടി ഞങ്ങൾ ദൈവത്തെ വാഴ്ത്തി സ്തുതിച്ചുകൊണ്ടിരുന്നു. എന്തു സംഭവിച്ചെന്നറിയാമോ? അടുത്ത തവണ പരിശോധനക്കുപോയപ്പോൾ, അവൾക്ക് യാതൊരു കുഴപ്പവുമില്ലെന്നും, ഒന്നിനെക്കുറിച്ചും ആകുലപ്പെടേണ്ടതില്ലെന്നും ഡോക്ടർ പറഞ്ഞു.

അതിനാൽ പ്രിയ സ്നേഹിതരേ, ഇതേ കാര്യം നിങ്ങൾക്കും സംഭവിക്കും. എന്തെല്ലാം പ്രശ്നങ്ങളുണ്ടെങ്കിലും ദൈവത്തെ സ്തുതിച്ചുകൊണ്ടേയിരിക്കുക. നിശ്ചയമായും നിങ്ങളുടെ ജീവിതത്തിൽ ദൈവം അത്ഭുതങ്ങൾ ചെയ്യും. യെരീഹോ മതിലിനെക്കുറിച്ച് നാം വേദപുസ്തകത്തിൽ വായിക്കുന്നു. യിസ്രായേല്യർ അതിനു ചുറ്റും നടന്ന് ദൈവത്തെ ആർത്തു സ്തുതിച്ചപ്പോൾ, യെരീഹോ മതിൽ തകർന്നു വീണു. അതുപോലെ, നിങ്ങളുടെ ജീവിതത്തിലും ദൈവം അത് ചെയ്യും. 1 തെസ്സലൊനിക്യർ 5:18-ൽ വേദപുസ്തകം പറയുന്നു: ''എല്ലാറ്റിന്നും സ്തോത്രം ചെയ്വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം.'' അതുകൊണ്ട്, നിങ്ങളുടെ ഏതുവിധ സാഹചര്യങ്ങളുടെ മദ്ധ്യത്തിലും കർത്താവിനെ സ്തുതിച്ചു സ്തോത്രം ചെയ്തുകൊണ്ടിരിക്കുക.
Prayer:
കർത്താവേ,
ഈ വാഗ്ദത്തത്തിനായി നന്ദി പറയുന്നു. കർത്താവേ, ഞാൻ നേരിടുന്ന സാഹചര്യങ്ങളും പ്രശ്നങ്ങളും എന്തുതന്നെയായാലും, എല്ലായ്പ്പോഴും അങ്ങയെ സ്തുതിച്ചു സ്തോത്രം ചെയ്യുവാൻ എന്നെ സഹായിക്കേണമേ. കർത്താവേ എന്റെ ജീവിതത്തിന്റെ നിയന്ത്രണം അങ്ങയുടെ കരങ്ങളിലാകയാൽ, എല്ലായ്പ്പോഴും അങ്ങയെ സ്തുതിക്കുവാൻ എന്നെ സഹായിക്കേണമേ. എന്റെ അധരങ്ങളിൽ നിന്നും എപ്പോഴും സ്തുതി സ്തോത്രങ്ങൾ മാത്രം ഉയരട്ടെ. പ്രശ്നങ്ങളിൽ ഞാൻ തളർന്നുപോകാതെയും ആകുലപ്പെടാതെയും ഇരിക്കുവാൻ എന്നെ സഹായിക്കേണമേ. കർത്താവായ യേശുവേ, ഞാൻ എല്ലായ്പ്പോഴും അങ്ങയെ മാത്രം സ്തുതിക്കാൻ ഇടയാക്കേണമേ. ഈ വാഗ്ദത്ത വചനത്തിനായി ഒരിക്കൽക്കൂടെ ഞാൻ അങ്ങയെ സ്തുതിക്കുന്നു, അതിൽ ഞാൻ വിശ്വസിക്കുന്നു. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.