Loading...
Evangeline Paul Dhinakaran

സന്പൂർണ്ണ സമാധാനം!!

Sis. Evangeline Paul Dhinakaran
25 Sep
സ്ഥിരമാനസൻ നിന്നിൽ ആശയ്രം വെച്ചിരിക്കകൊണ്ടു നീ അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു. യെശയ്യാവു 26:3
ഈ ലോകജീവിതത്തിൽ വിജയകരമായി മുന്നേറുവാൻ നമുക്ക് ദൈവീകസാന്നിദ്ധ്യം കൂടിയേ തീരൂ. വ്യക്തിപരമായി അനുഭവിച്ചാൽ മാത്രമേ ദൈവീകസാന്നിദ്ധ്യത്തിന്റെ മഹത്വം ആസ്വദിക്കുവാൻ നമുക്ക് സാധിക്കുകയുള്ളൂ. ജീവിതത്തിൽ എന്തെല്ലാം നഷ്ടപ്പെട്ടാലും യേശു എനിക്ക് മതിയായവൻ എന്ന് നിങ്ങൾ ദൈവത്തിൽ സന്തോഷിക്കുന്പോൾ ദൈവീക സാന്നിദ്ധ്യവും സന്തോഷവും നിങ്ങൾ ജീവിതത്തിൽ അനുഭവിക്കും.
 
ഒരിക്കൽ, ഭർത്താവ് ഉപേക്ഷിച്ചതിനാൽ ഒരു ഭാര്യ തന്റെ മാതൃഗൃഹത്തിലേക്ക് പോയി. അവിടെ കണ്ണുനീരിലും ഏകാന്തതയിലും ദിവസങ്ങളും മാസങ്ങളും വർഷങ്ങളും അവൾ തള്ളിനീക്കി. ഭർത്താവ് എവിടെ പോയി എന്നുപോലും അവൾക്കറിയില്ലായിരുന്നു. അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. എന്നാൽ വിശ്വാസം നഷ്ടപ്പെടാതെ അവൾ കണ്ണുനീരോടുകൂടെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അവളുടെ അയൽക്കാർ സഹതാപത്തോടെ ഇപ്രകാരം പറഞ്ഞു: ‘‘നിന്റെ ഭർത്താവ് തിരിച്ചു വരുമെന്നോർത്ത് നീ ഇത്രയും കാലം കാത്തിരുന്നല്ലോ. ഇനി അതിനുള്ള സാദ്ധ്യതകളൊന്നും കാണുന്നില്ല. അയാളോടൊപ്പം നീ കുറച്ചു നാളുകളല്ലേ ജീവിച്ചൂള്ളൂ. അതുകൊണ്ട് മറ്റൊരാളെ കണ്ടെത്തി, വിവാഹം ചെയ്ത് ജീവിക്കുക.’’ എന്നാൽ ആ ഉപദേശങ്ങൾ കൈക്കൊള്ളാതെ, ‘‘എന്റെ ദൈവം എന്നെ സഹായിക്കും’’ എന്ന് പറഞ്ഞ്  ആ സ്ത്രീ കർത്താവിനെ മുറുകെ പിടിച്ചു. ഒരു വർഷം കഴിഞ്ഞു. അവളുടെ ഭർത്താവ് അവളെ തേടിയെത്തി. അവർ കുടുംബമായി ജീവിക്കുവാൻ തുടങ്ങി. ഇതുകണ്ട് മറ്റുള്ളവർ അത്ഭുതപ്പെട്ടുപോയി. ‘‘ഇത് അവളുടെ ദൈവത്തിന്റെ പ്രവൃത്തിയാണ് എന്നുപറഞ്ഞ് അവർ ദൈവത്തെ മഹത്വപ്പെടുത്തി.
നമ്മുടെ ദു:ഖങ്ങളും ഭാരങ്ങളും എന്തുതന്നെയായാലും നാം കർത്താവിനോട് യാചിക്കുകയും സ്വർ‘സ്ഥപിതാവിനെ മുറുകെ പിടിക്കുകയും വേണം (സങ്കീർത്തനങ്ങൾ 55:22). കർത്താവേ, നീ മതിയായവനാകുന്നു എന്നു പറഞ്ഞുകൊണ്ട് നിങ്ങളുടെ ആവശ്യങ്ങളെല്ലാം സ്തോത്രത്തോടുകൂടെ ദൈവത്തെ അറിയിക്കുവിൻ. ഇങ്ങനെ നിങ്ങൾ കർത്താവിനെ മുറുകെ പിടിക്കുന്പോൾ യെശയ്യാവു 26:3 -ൻപ്രകാരം കർത്താവ് നിങ്ങൾക്ക് സമാധാനം നല്കും. ‘‘സ്ഥിരമാനസൻ നിന്നിൽ ആശയ്രം വെച്ചിരിക്കകൊണ്ടു നീ അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു.’’
 
പ്രിയപ്പെട്ടവരേ, ഇന്ന് നിങ്ങൾക്കും ഈ സമാധാനം നൽകുവാൻ കർത്താവ് ആഗ്രഹിക്കുന്നു. സങ്കീർത്തനങ്ങൾ 33:9 ഇപ്രകാരം പറയുന്നു: ‘‘അവൻ അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ചു; അവൻ കല്പിച്ചു; അങ്ങനെ സ്ഥാപിതമായി.’’ നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്. നിങ്ങളുടെ കാര്യങ്ങൾ എല്ലാവറ്റെയും കർത്താവിൽ ഭരമേൽപ്പിച്ചാൽ കർത്താവ് നിങ്ങൾക്ക് പൂർണ്ണസമാധാനം നൽകി നിങ്ങളെ വഴി നടത്തും! അവൻ ഒരിക്കലും നിങ്ങളെ കൈവിടുകയില്ല! അവനിൽ മാത്രം ആശയ്രിപ്പിൻ! സമാധാനപ്രഭുവായ ക്രിസ്തുവിൽ സമാധാനം കണ്ടെത്തുവിൻ!!
Prayer:
എന്റെ ്രപ്രിയ കർത്താവേ,
 
കർത്താവേ, അങ്ങയുടെ സമാധാനത്താൽ എന്നെയും നിറയ്ക്കേണമേ. കർത്താവേ, എന്റെ ജീവിതത്തിലുള്ള പ്രശ്നങ്ങളെല്ലാം മാറ്റി, എന്നെ ഉയർത്തി, അനുഗ്രഹിക്കേണമേ. എന്റെ ജീവിതത്തിൽ എപ്പോഴും അങ്ങയുടെ സമാധാനം കാണപ്പെടുവാൻ ഇടയാക്കിത്തീർക്കേണമേ. അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന അങ്ങയുടെ കരങ്ങളിൽ എന്നെ സമർപ്പിക്കുന്നു. ഞാൻ പൂർണ്ണമായും അങ്ങയിൽ ആശയ്രിക്കുന്നു.
 
സ്തുതിയും മാനവും മഹത്വവും അങ്ങേയ്ക്ക് മാത്രം ഞാൻ കരേറ്റുന്നു.
 
ആമേൻ.

For Prayer Help (24x7) - 044 45 999 000