Loading...
Paul Dhinakaran

സമ്പൂർണ്ണ അനുഗ്രഹങ്ങൾ!!

Dr. Paul Dhinakaran
14 Oct
എന്റെ വിലയേറിയ സുഹൃത്തേ, ഇന്ന് നിങ്ങൾക്കുള്ള ദൈവത്തിന്റെ വാഗ്ദാനം യെഹെസ്ക്കേൽ 34:26. ദൈവം വാഗ്ദാനം ചെയ്യുന്നു: "ഞാൻ അവയെയും എന്റെ കുന്നിന്നും ചുറ്റുമുള്ള സ്ഥലങ്ങളെയും ഒരു അനുഗ്രഹമാക്കിവെക്കും; ഞാൻ തക്ക സമയത്തു മഴപെയ്യിക്കും; അതു അനുഗ്രഹകരമായ മഴ ആയിരിക്കും.” എന്റെ സുഹൃത്തേ, നിങ്ങളാണ്  ദൈവത്തിന്റെ സീയോൻ. ദൈവം സീയോനെ സ്നേഹിക്കുന്നു. അവൻ നിങ്ങളുടെ ഹൃദയത്തിൽ ഉള്ളതിനാൽ, നിങ്ങൾ ദൈവത്തിന്റെ വാസസ്ഥലമായി മാറുന്നു! ദൈവം പറയുന്നു, 'ഞാൻ എവിടെ ഉണ്ടോ അവിടെ ഒരു അനുഗ്രഹമുണ്ട്.' അതുകൊണ്ടാണ് എല്ലാ ദിവസവും അതിരാവിലെ നിങ്ങൾ അവനെ സ്തുതിക്കണം എന്ന് പറയുന്നത്.

ദൈവം നിങ്ങളിലും നിങ്ങൾക്കും വേണ്ടിയാണ് എഴുന്നേൽക്കുന്നത്. അവൻ തന്റെ ചിറകുകൾക്ക് കീഴിൽ രോഗശാന്തി നൽകി നിങ്ങളുടെ ഉള്ളിൽ എഴുന്നേൽക്കുന്നു. നിങ്ങൾ തടിച്ച പശുക്കിടാവിനെപ്പോലെ പുറത്തുപോകും. കർത്താവ് നിങ്ങളുടെ ശത്രുക്കളെ തകർക്കും. നിങ്ങൾ ദൈവത്തിന്റേതായതിനാൽ ഇത് നിങ്ങൾക്ക് ലഭിക്കുന്ന അനുഗ്രഹമാണ്. ദൈവം പറയുന്നു: "ഞാൻ തക്ക സമയത്തു മഴപെയ്യിക്കും." നിങ്ങൾ സഭാപ്രസംഗി 3:11 വായിച്ചാൽ, ദൈവം പറയുന്നു: "അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു ... വെച്ചിരിക്കുന്നു." ഒരു വലിയ വിളവെടുപ്പിനും മനോഹരമായ ഫലങ്ങൾ പുറപ്പെടുവിക്കുന്നതിനും ഞാൻ നിങ്ങളുടെ ജീവിതത്തിൽ കൃത്യസമയത്ത് മഴ പെയ്യിക്കും എന്ന് ദൈവം പറയുന്നു.
യെഹെസ്കേൽ 34 ലും യോവേൽ 2:23 ലും വേദപുസ്തകം പറയുന്നു: "അവൻ തക്ക അളവായി നിങ്ങൾക്കു മുൻമഴ തരുന്നു; അവൻ മുമ്പേപ്പോലെ നിങ്ങൾക്കു മുൻമഴയും പിൻമഴയുമായ വർഷം പെയ്യിച്ചുതരുന്നു." അതിനാൽ, നിങ്ങൾ സന്തോഷിക്കുക. കാരണം തന്റെ ഹൃദയമായ അവന്റെ കുന്നിനെ അലങ്കരിക്കാൻ ദൈവം വിശ്വസ്തനാണ്! യെശയ്യാവ് 60:22 ൽ ദൈവം പറയുന്നു: "കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജാതിയും ആയിത്തീരും; യഹോവയായ ഞാൻ തക്ക സമയത്തു അതിനെ ശീഘ്രമായി നിർവത്തിക്കും." ഫലങ്ങളിലും വിളവെടുപ്പിലും നിങ്ങളെ സന്തോഷിപ്പിക്കുക മാത്രമല്ല ദൈവം ചെയ്യുന്നത്, അവൻ നിങ്ങളെ ആയിരം മടങ്ങായി വർദ്ധിപ്പിക്കും. ഭയപ്പെടേണ്ടതില്ല. ക്രിസ്തു നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങൾ അവന്റേതാണ്. അനുഗ്രഹത്തിന്റെ പെരുമഴകൊണ്ട് അവൻ നിങ്ങളെ ആദരിക്കും.
Prayer:
എന്റെ പ്രിയപ്പെട്ട സ്വർഗ്ഗസ്ഥനായ പിതാവേ, 

ഇന്നത്തെ വാഗ്ദാനത്തിന് നന്ദി. അങ്ങ് എന്റെ ഹൃദയത്തിൽ വന്ന് എന്നെ അങ്ങയുടെ സ്വന്തമാക്കി മാറ്റേണമേ. ശരിയായ സമയത്ത് അങ്ങ് എനിക്ക് എല്ലാ അനുഗ്രഹങ്ങളും നൽകുമെന്ന് അറിഞ്ഞുകൊണ്ട് അങ്ങയുടെ സ്നേഹത്തിൽ എപ്പോഴും സന്തോഷിക്കുവാൻ എനിക്ക് ഇടയാക്കിത്തീർക്കേണമേ.
 
യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. 

ആമേൻ.
 

For Prayer Help (24x7) - 044 45 999 000