Loading...

സമാധാനവും സമൃദ്ധിയും!!

Shilpa Dhinakaran
28 Jul
പ്രിയ സുഹൃത്തേ, ഇന്നത്തെ ദൈവത്തിന്റെ വാഗ്ദാനം യെശയ്യാവു 66:12-ൽ നിന്നുള്ളതാണ്. “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾക്കു കുടിപ്പാൻ വേണ്ടി ഞാൻ അവൾക്കു നദിപോലെ സമാധാനവും കവിഞ്ഞൊഴുകുന്ന തോടുപോലെ ജാതികളുടെ മഹത്വവും നീട്ടിക്കൊടുക്കും; നിങ്ങളെ പാർശ്വത്തിൽ എടുത്തുകൊണ്ടു നടക്കയും മുഴങ്കാലിന്മേൽ ഇരുത്തി ലാളിക്കയും ചെയ്യും.” ഇന്ന്, നിങ്ങളുടെ ജീവിതത്തിൽ സമാധാനത്തിന്റെയും സമൃദ്ധിയുടെയും അനുഗ്രഹം കർത്താവ് നിങ്ങൾക്ക് നൽകുവാൻ പോകുന്നു. സങ്കീർത്തനം 122:7-ൽ വേദപുസ്തകം പറയുന്നു: “നിന്റെ കൊത്തളങ്ങളിൽ സമാധാനവും നിന്റെ അരമനകളിൽ സ്വൈരവും ഉണ്ടാകട്ടെ.” ഈ വചനപ്രകാരം, വീട്ടിലും ജോലിസ്ഥലത്തും നിങ്ങൾ പോകുന്നിടത്തെല്ലാം ദൈവം നിങ്ങൾക്ക് സമാധാനവും സമൃദ്ധിയും നൽകുവാൻ പോകുന്നു.

സമൃദ്ധി എന്നാൽ പണം എന്ന് അർത്ഥമാക്കുന്നില്ല, മറിച്ച് ആരോഗ്യവും സന്തോഷവും ജീവിതത്തിന്റെ എല്ലാ മേഖലകളിലുമുള്ള സമ്പൂർണ്ണതയും അതിൽ ഉൾപ്പെടുന്നു. നിങ്ങളുടെ ജീവിതത്തിലെ സാമ്പത്തിക സ്ഥിതിയും ദൈവം മാറ്റും. നിങ്ങൾക്ക് ധാരാളം കടങ്ങൾ ഉണ്ടായിരിക്കാം, “ഞാൻ കർത്താവിനായി എന്താണ് ചെയ്യുവാൻ പോകുന്നത്?” എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. യെഹെസ്കേൽ 36:11 പറയുന്നു: “ഞാൻ നിങ്ങളിൽ മനുഷ്യരെയും മൃഗങ്ങളെയും വർദ്ധിപ്പിക്കും; അവർ പെരുകി സന്താനപുഷ്ടിയുള്ളവരാകും; ഞാൻ നിങ്ങളിൽ പണ്ടത്തെപ്പോലെ ആളെ പാർപ്പിക്കും; നിങ്ങളുടെ ആദികാലത്തുണ്ടായിരുന്നതിനെക്കാൾ അധികം നന്മ ഞാൻ നിങ്ങൾക്കു ചെയ്യും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.” അതെ, നിങ്ങൾ കർത്താവിനോട് സമാധാനവും സമൃദ്ധിയും ചോദിച്ചാൽ അവൻ അത് നിങ്ങൾക്ക് തരും. നിങ്ങൾക്ക് ഒരു കുറവും ഉണ്ടാകുകയില്ല.
തന്റെ അടുക്കലേക്കു വന്ന ആരെയും കർത്താവ് വെറുതെ മടക്കി അയച്ചിട്ടില്ലെന്ന് വേദപുസ്തകത്തിൽ കാണാം. കടങ്ങൾ വീട്ടേണ്ടിവന്ന വിധവയുടെ കഥ നമുക്കറിയാം. ദൈവം അവൾക്ക് എലീശയിലൂടെ വഴി കാണിച്ചു. അവളുടെ അപ്പോഴത്തെ ആവശ്യം നിറവേറ്റുക മാത്രമല്ല, അവളുടെ ഭാവിക്കുവേണ്ടതെല്ലാം അവൻ നൽകി. അതാണ് ദൈവത്തിന്റെ ഹൃദയം. പ്രിയ സുഹൃത്തേ, നിങ്ങളുടെ കടങ്ങളെല്ലാം അടച്ചുതീർന്നാൽ മതിയെന്ന്  മാത്രമല്ല, നിങ്ങൾ സമൃദ്ധിയുള്ളവരായി ജീവിക്കണമെന്നാണ് കർത്താവ് ആഗ്രഹിക്കുന്നത്. എല്ലാ ദിവസവും ആകാശത്തിലെ പക്ഷികളെ പോറ്റുവാൻ അവനു കഴിയുമെങ്കിൽ നിങ്ങളുടെ എല്ലാ ആവശ്യങ്ങളും അവൻ കൂടുതൽ ശ്രദ്ധിക്കും (മത്തായി 6:26).  നമ്മുടെ ദൈവം നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തുതരും (ഫിലിപ്പിയർ 4:19).
Prayer:
സ്നേഹമുള്ള പിതാവേ,

എന്റെ ജീവിതത്തിൽ സമാധാനവും സമൃദ്ധിയും വാഗ്ദാനം ചെയ്തതിനായി നന്ദി. അങ്ങയുടെ സമാധാനത്താലും സമൃദ്ധിയാലും എന്നെ നിറയ്ക്കേണമേ.  എന്റെ എല്ലാ സാമ്പത്തിക ആവശ്യങ്ങളും നിറവേറ്റിത്തരേണമേ. ആത്മാവിലും ആരോഗ്യത്തിലും കുടുംബജീവിതത്തിലും സമൃദ്ധിയായി ജീവിക്കുവാൻ എന്നെ സഹായിക്കേണമേ.  

യേശുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. 

ആമേൻ.

For Prayer Help (24x7) - 044 45 999 000