സമാധാനവും സമൃദ്ധിയും
Shilpa Dhinakaran
30 Oct
പ്രിയ സ്നേഹിതാ, ''അവൻ നിന്റെ ദേശത്തു സമാധാനം വരുത്തുന്നു; വിശേഷമായ കോതമ്പുകൊണ്ടു നിനക്കു തൃപ്തി വരുത്തുന്നു'' (സങ്കീർത്തനം 147:14) എന്ന് ദൈവം ഇന്ന് നിങ്ങൾക്ക് വാഗ്ദത്തം ചെയ്യുന്നു. നിങ്ങളുടെ ഭവനത്തിൽ, ജോലിസ്ഥലത്ത്, അയൽക്കാരുടെ മദ്ധ്യേ ദൈവം നിങ്ങൾക്ക് സമാധാനം നൽകാൻ പോകുന്നു. ഭാരപ്പെടേണ്ടാ. യാതൊന്നും നിങ്ങളെ ഹനിക്കുകയില്ല. ഒരു കഥ ഞാൻ ഓർക്കുന്നു. ഒരു രാജ്യത്തെ രാജാവ് തന്റെ പ്രജകളെ വിളിച്ച് സമാധാനത്തെ കാണിക്കുന്ന ഒരു ചിത്രം വരയ്ക്കാൻ ആവശ്യപ്പെട്ടു. ഓരോരുത്തർക്കും എന്താണോ സമാധാനമെന്ന് അനുഭവപ്പെടുന്നത് അതു വരയ്ക്കാം എന്ന് രാജാവ് പറഞ്ഞു. ഒരോരുത്തരും വ്യത്യസ്ത ചിത്രങ്ങളാണ് വരച്ചത്. ചിലർ പർവ്വതങ്ങൾ വരച്ചു, മറ്റു ചിലർ പൂക്കൾ വരച്ചു, വേറെ ചിലർ പക്ഷികളെ വരച്ചു.
മനോഹരമായ കുന്നുകളും, നദികളും ഉൾപ്പെടുന്ന ഒരു ചിത്രത്തിലേക്ക് എല്ലാവരും ശ്രദ്ധിച്ചു. ഈ ചിത്രം തീർച്ചയായും വിജയിക്കും എന്ന് അവരെല്ലാം ചിന്തിച്ചു. എന്നാൽ രാജാവ് വന്ന് മറ്റൊരു ചിത്രം കാണിച്ചു. ആ വിഷയത്തിന് ഏറ്റവും അനുയോജ്യമായിരുന്നു അത്. അതിൽ ധാരാളം മഴയും, ഇടിമിന്നലും വരച്ചിരുന്നു. എന്നാൽ ആ ചിത്രത്തിൽ, ഒരു മരത്തിൽ ചെറിയ ഒരു പക്ഷി ഇരുന്ന് സന്തോഷത്തോടെ പാടുന്നുമുണ്ടായിരുന്നു. അതായിരുന്നു അതിന്റെ മനോഹാരിത. ആ ചിത്രത്തിനായിരുന്നു സമ്മാനം ലഭിച്ചത്. പ്രിയ സ്നേഹിതരേ, ലോകത്തിൽ പ്രശ്നങ്ങളും പ്രതികൂലങ്ങളും ഉണ്ടെങ്കിലും കർത്താവ് നിങ്ങൾക്ക് സമാധാനം നൽകും എന്ന് എപ്പോഴും ഓർത്തുകൊള്ളുക.

പക്ഷികൾ തങ്ങളുടെ കൂട്ടിൽ സന്തോഷത്തോടെ ഇരിക്കുന്നതുപോലെ, നിങ്ങൾക്കു ചുറ്റും എന്തു സംഭവിച്ചാലും ദൈവം നിങ്ങളുടെ ഹൃദയത്തെ സന്തോഷത്തോടെ കാക്കും. ഈ ലോകത്തിൽ സാഹചര്യങ്ങൾ മോശമായിരുന്നാലും, ദൈവസമാധാനം നിങ്ങളെ കാത്തുകൊള്ളും. യേശു പറയുന്നു: ''സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നതു. നിങ്ങളുടെ ഹൃദയം കലങ്ങരുതു, ഭ്രമിക്കയും അരുതു'' (യോഹന്നാൻ 14:27). അതിനാൽ, ലോകം തരുന്നതുപോലെയല്ല, ദൈവം തന്റെ സമാധാത്താൽ നിങ്ങളെ നിറയ്ക്കും. നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം ദൈവം നൽകി നിങ്ങളെ അഭിവൃദ്ധിപ്പെടുത്തും. നിങ്ങളുടെ ഹൃദയം ദൈവത്തിൽ അർപ്പിക്കുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. ''സ്ഥിരമാനസൻ നിന്നിൽ ആശ്രയം വെച്ചിരിക്കകൊണ്ടു നീ അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു'' (യെശയ്യാവ് 26:3). നമുക്ക് ഈ വാഗ്ദത്തം വിശ്വസിച്ചുകൊണ്ട്, ദൈവത്തെ വാഴ്ത്തി സ്തുതിക്കാം.
Prayer:
പിതാവേ,
അങ്ങയുടെ സമാധാനത്താൽ എന്റെ കുടുംബത്തെയും ജോലി സ്ഥലത്തെയും നിറയ്ക്കേണമേ. യാതൊന്നും എനിക്ക് ഹാനി വരുത്തരുതേ, ഞാൻ അങ്ങയിൽ സ്വസ്ഥത അനുഭവിക്കട്ടെ. ആകാശത്തിലെ പറവകളും, വയലിലെ പൂക്കളും അങ്ങയുടെ പരിചരണത്തിൽ കഴിയുന്നതുപോലെ, എന്റെ ഹൃദയവും മനസ്സും അങ്ങയുടെ സമാധാനത്താൽ കാക്കപ്പെടുമാറാകട്ടെ. ഞാനും അങ്ങയിൽ സുരക്ഷിതനായിരിക്കട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.