Loading...
Samuel Paul Dhinakaran

കഴിവില്ലായ്മകളെ അതിജീവിക്കുക

Samuel Dhinakaran
29 May
പ്രിയ സ്‌നേഹിതാ, ഇന്ന് ദൈവം നിങ്ങൾക്ക് നൽകുന്ന വാഗ്ദത്തം സങ്കീർത്തനം 18:33. "അവൻ എന്റെ കാലുകളെ മാൻപേടക്കാല്ക്കു തുല്യമാക്കി, എന്റെ ഗിരികളിൽ എന്നെ നിൽക്കുമാറാക്കുന്നു." ഒരു പക്ഷേ, കാലുകൾ ചലിപ്പിക്കാൻ പോലും കഴിയാതെ, ജോലിയൊന്നും ചെയ്യാനാവാതെ, ശുശ്രൂഷകൾ നിർവ്വഹിക്കാൻ കഴിയാതെ ഇന്ന് നിങ്ങൾ കിടക്കയിൽ രോഗാവസ്ഥയിലായിരിക്കാം. എന്നാൽ ദൈവം നിങ്ങളെ മാൻപേടയെപ്പോലാക്കും. നിങ്ങൾ അതിവേഗം ഓടുകയും നിങ്ങളുടെ ജോലികൾ ചെയ്യുവാൻ തക്കവണ്ണം എഴുന്നേൽക്കുകയും ചെയ്യും.

നിങ്ങളുടെ ബലഹീനത ഇനിമേൽ നിങ്ങളുടെ പുരോഗതിയെ തടയുകയില്ല. നിങ്ങൾ സ്വയം പരിതപിക്കയില്ല. ദൈവത്തിന്റെ വാഗ്ദത്തം മുറുകെ പിടിക്കുക. ദൈവം നിങ്ങളുടെ കാലുകളെ മാൻപേടക്കാലുകൾ പോലെയാക്കും. അവിടുന്ന് നിങ്ങളുടെ കാലുകളെയും, ശരീരത്തെയും ബലപ്പെടുത്തി നിങ്ങളെ ഉയർത്തും. ഉയരത്തിൽ നിൽക്കുവാൻ ദൈവം നിങ്ങളെ ഇടയാക്കും. നിങ്ങൾ രോഗബാധിതനായിരുന്ന കാലമത്രയും നിങ്ങൾക്ക് തിരികെ ലഭിക്കും. ഇരട്ടിവേഗത്തിൽ ദൈവം നിങ്ങളെ ഉന്നതങ്ങളിലെത്തിക്കും.
നിങ്ങൾക്ക് നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാൻ ദൈവം ഇടയാക്കും. ജീവിതത്തിലെ എല്ലാ മേഖലകളിലും അവിടുന്ന് നിങ്ങളെ യഥാസ്ഥാനപ്പെടുത്തും. നിങ്ങൾ ഉയരങ്ങൾ താണ്ടും. ഇതാണ് ബെഥസ്ദാ കുളക്കരയിൽ കിടന്ന പക്ഷവാതക്കാരന് സംഭവിച്ചത്. 38 സംവത്സരം അവനെ സഹായിക്കുവാനോ സൗഖ്യമാക്കുവാനോ ആരുമില്ലായിരുന്നു. എങ്കിലും യേശു അവനെ നിരാകരിച്ചില്ല. കർത്താവ് അവന്റെ അടുക്കൽ ചെന്ന് അവനെ സൗഖ്യമാക്കി. അവന് എഴുന്നേറ്റ് നിൽക്കുവാനും സ്വന്തം കൈകൊണ്ട് അദ്ധ്വാനിക്കുവാനും സാധിച്ചു. അതെ, പ്രിയ സ്‌നേഹിതാ, ഇതേ കാര്യം ദൈവം നിങ്ങൾക്കും ചെയ്യാൻ പോകുന്നു. സന്തോഷിക്കയും മാനത്തിനായി എഴുന്നേൽക്കുകയും ചെയ്യുക.
Prayer:
സ്‌നേഹവാനായ പിതാവേ, 

ഈ മനോഹര വാഗ്ദത്തത്തിനായി നന്ദി. അങ്ങ് എന്നെ സൗഖ്യമാക്കുന്നതിനായും, അങ്ങയുടെ മഹത്വത്തിനായി ഈ ലോകത്തിൽ ഉന്നതങ്ങളിലേക്ക് എന്നെ ഉയർത്തുന്നതിനായും നന്ദി. യേശുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. 

ആമേൻ.

For Prayer Help (24x7) - 044 45 999 000