Loading...

അനുസരിക്കുക! അനുഗൃഹീതരാകുക!

Shilpa Dhinakaran
22 Jul
പ്രിയ സുഹൃത്തേ, ഇന്നത്തെ വാഗ്ദാനം ആവർത്തനം 28:6 ൽ നിന്നാണ് എടുത്തിട്ടുള്ളത്. ഈ വാക്യത്തിൽ, "അകത്തു വരുമ്പോൾ നീ അനുഗ്രഹിക്കപ്പെടും. പുറത്തു പോകുമ്പോൾ നീ അനുഗ്രഹിക്കപ്പെടും" എന്ന് എഴുതിയിരിക്കുന്നു. നിങ്ങൾ എവിടെയായിരുന്നാലും എവിടെ പോയാലും നിങ്ങൾ അനുഗ്രഹിക്കപ്പെടുമെന്ന് കർത്താവ് പറയുന്നു. നിങ്ങൾ ദൈവമക്കളായതിനാലാണിത്. തന്റെ മക്കളെ അനുഗ്രഹിക്കുവാൻ കർത്താവ് ഇഷ്ടപ്പെടുന്നു. നമ്മെ സന്തോഷത്തോടെയും അനുഗ്രഹീതരായും കാണുവാൻ കർത്താവ് ഇഷ്ടപ്പെടുന്നു. ആളുകൾ യുദ്ധത്തിന് പോകുന്ന കാലത്താണ് ഈ വേദപുസ്തകത്തിലെ ഈ പുസ്തകം എഴുതപ്പെട്ടത്. അതിനാൽ, ഈ വാക്യം അവരെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമർഹിക്കുന്നതായിരുന്നു, അവർ വീട്ടിൽ നിന്ന് പുറപ്പെടുമ്പോഴും മടങ്ങിവരുമ്പോഴും കർത്താവ് അവരെ അനുഗ്രഹിക്കും എന്നുള്ള വാഗ്ദത്തമായിരുന്നു അതിന് കാരണം.

ആവർത്തനം 28-ാം അദ്ധ്യായം ദൈവാനുഗ്രഹങ്ങളാൽ നിറഞ്ഞിരിക്കുന്നു. ഈ അനുഗ്രഹങ്ങളെ അവകാശമാക്കുന്നതിനുള്ള മാനദണ്ഡങ്ങളെക്കുറിച്ച് ഈ അദ്ധ്യായത്തിലെ 2-ാം വാക്യം പറയുന്നു: “നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചാൽ ഈ അനുഗ്രഹങ്ങളെല്ലാം നിനക്കു സിദ്ധിക്കും.” നാം ചെയ്യേണ്ടത് കർത്താവിന്റെ ശബ്ദം അനുസരിക്കുക എന്നതാണ്. അപ്പോൾ, കർത്താവ് നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും.
കുട്ടികൾ അനുസരണമുള്ളവരാകുമ്പോൾ, അവരുടെ മാതാപിതാക്കൾ വളരെ സന്തുഷ്ടരായിത്തീരുകയും അവരുടെ മേൽ അവരുടെ സ്നേഹം പകരുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യും. അതുപോലെ, നിങ്ങൾ കർത്താവിനെ അനുസരിക്കുമ്പോൾ അവൻ വളരെ സന്തുഷ്ടനാകും, അവൻ നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും. ഇന്ന് നിങ്ങൾ കർത്താവിനെ അനുസരിക്കുമെന്ന് അവനോട് പറയുക. കർത്താവ് നിങ്ങളെ സന്തോഷിപ്പിക്കുകയും സമൃദ്ധിയായി അനുഗ്രഹിക്കുകയും ചെയ്യും.
Prayer:
സ്നേഹവാനായ സ്വർഗ്ഗീയപിതാവേ, 

ഇന്നത്തെ വാഗ്ദാന വചനത്തിന് ഞാൻ നന്ദി പറയുന്നു. കർത്താവേ, ഞാൻ എന്റെ ജീവിതം പൂർണ്ണമായും അങ്ങയുടെ കൈകളിൽ ഏൽപ്പിക്കുന്നു. എല്ലാത്തിലും അങ്ങയെ അനുസരിക്കുവാനുള്ള കൃപയും ശക്തിയും എനിക്കു തരേണമേ. അങ്ങയുടെ നാമത്തിന് മഹത്വം കരേറ്റുവാൻ എനിക്ക് ഇടയാക്കിത്തീർക്കേണമേ. ഇന്നത്തെ വാഗ്ദാനമനുസരിച്ച് അങ്ങ് എന്നെ അനുഗ്രഹിക്കുന്നതിനായി നന്ദി.

യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. 

ആമേൻ. 
 

For Prayer Help (24x7) - 044 45 999 000